ഞാൻ:- ടൗണിൽ വരെ പോവുകയല്ലേ, പ്രകാശനെ ഒന്ന് കാണണം. അവന് ഞാൻ അവിടെ ചെല്ലുന്നില്ല എന്നുള്ള പരാതിയാണ്. പിന്നെ പി എസ് സി യുടെ ഒരു ഫോം വാങ്ങണം. എൽ ഡി സി യുടെ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. ഒന്ന് രണ്ടു പരീക്ഷയെഴുതിയിട്ട്, പോലീസിൻറെ മാത്രമാണ് വിളിച്ചത്. അതോ ഫിസിക്കൽ ടെസ്റ്റിൽ പൊക്കം കുറവാണെന്ന് പറഞ്ഞ് മാറ്റി നിർത്തുകയും ചെയ്തു. ഇനിയിപ്പോൾ ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും നടന്നു കളയാൻ സമയമില്ല. എന്തെങ്കിലും ജോലി ഒപ്പിക്കണം. ഒന്നുകൂടി വാങ്ങണോ? ഇന്നത്തെ കാലത്ത് രണ്ടുപേർക്കും ജോലി ഉണ്ടെങ്കിലെ ജീവിച്ചു പോകാൻ പറ്റൂ. അതുകൊണ്ട് ഒന്ന് ട്രൈ ചെയ്തേക്ക്.
കിളി :- ഞാൻ ഒരെണ്ണം അപ്ലൈ ചെയ്തതാണ്. അതിൻറെ എക്സാം സെൻറർ വന്നത് കൊല്ലം ആയിരുന്നു. കൂടെ വരാൻ ആളില്ലാത്തതുകൊണ്ട് പോയില്ല. വീട്ടിൽ പലരോടും ഞാൻ പറഞ്ഞു. ആർക്കും സൗകര്യ പെട്ടില്ല. നീ പരീക്ഷ എഴുതിയിട്ട് വേണം ജോലി കിട്ടാൻ ഒന്ന് പോടീ……. എന്നുപറഞ്ഞ് ആക്ഷേപിക്കുകയാണ് ചെയ്തത്.
ഞാൻ:- ഇനിയിപ്പോൾ ഞാൻ കൊണ്ടുപോകാം.
കിളി:- ഇനിയും കൊല്ലവും, കണ്ണൂരൊ, കാസർഗോഡൊ സെൻറർ കിട്ടിയാൽ, ഈ ഇരിങ്ങാലക്കുടയിൽ നിന്നും തലേദിവസം പോകേണ്ടിവരും.
ഞാൻ:- അതൊന്നും സാരമില്ല, ഞാൻ വരാം.
കിളി :- ഒരെണ്ണം എനിക്കും വാങ്ങിക്കൊ, വീട്ടിൽ കയറുമ്പോൾ സർട്ടിഫിക്കറ്റ് ഒക്കെ പ്രകാശൻ ചേട്ടനോട് പറഞ്ഞാൽ എടുത്തു തരും.
ഞാൻ:- എന്നാൽ ഞാൻ ഇറങ്ങട്ടെ. അമ്മുമ്മയോട് പറഞ്ഞിട്ട്
സൈക്കിളുമെടുത്ത് ടൗണിലേക്ക് യാത്രയായി. നല്ല മഴക്കോളുണ്ട് സമയം 10:30 AM. വെയിൽ ഇല്ല. ടെലഫോൺ ഓഫീസിൽ ചെന്ന് പരാതി എഴുതി വെള്ള പേപ്പറിൽ കൊടുത്തു. നേരത്തെ അവിടെ പരാതി ബുക്കിൽ എഴുതിയിടും. ഇതുവരെ ഫോൺ നന്നാക്കാൻ വന്നിട്ട് ഇല്ലാത്തതിനാൽ ആ രീതി തൽക്കാലം വേണ്ട എന്ന് വെച്ചു. തല ഫോൺ ഓഫീസിൽ നിന്നും ഇറങ്ങി. വെണ്ടറുടെ അടുത്തുചെന്ന് രണ്ടു പി എസ് സി ഫോം വാങ്ങി. ടൗണിൽ നിന്നും അല്പം അകന്നുള്ള കിളിയുടെ വീട്ടിൽ ചെല്ലുമ്പോൾ മഴ തുടങ്ങി. ചെറിയ മഴയായതുകൊണ്ട് പ്രകാശനും കൂട്ടുകാരും ചേർന്ന് പറമ്പിലെ വേലി കെട്ടുന്നു. പ്രകാശൻ കൂട്ടുകാരെ എനിക്ക് നല്ലതുപോലെ അറിയാം. അവരോട് കുറച്ചുനേരം സൊറ പറഞ്ഞതിനുശേഷം.
കിളിയുടെ അച്ഛനെയും അമ്മയെയും കണ്ടു. അവർ കിളിയുടെ വിശേഷങ്ങൾ തിരക്കി. ഞാൻ കിളിയുടെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞില്ല. ഇളയ സഹോദരൻ കോളേജിൽ പോയിരിക്കുകയായിരുന്നു. ഏറ്റവും മൂത്ത സഹോദരൻ ഫിഷിംഗ് ബോട്ടിലും അടുത്ത ആൾ സ്വന്തമായുള്ള ടെമ്പോവാനിലും പോയിരിക്കുകയാണ്. മൂത്ത രണ്ടു സഹോദരന്മാരും വിവാഹിതരാണ്. കുടുംബവീട് ഇരിക്കുന്നത് വലിയ കോമ്പൗണ്ട് ആണ്. അതുകൊണ്ട് രണ്ടു