എൻ്റെ കിളിക്കൂട് 6 [Dasan]

Posted by

ഞാൻ അലിഞ്ഞില്ലാതാവുന്നതുപോലെ തോന്നി.

കിളി :- എന്നോട് പിണങ്ങല്ലേടാ ഏട്ടാ……… ഞാനെന്തിനും സമ്മതിക്കുന്നു.
കിളി, ഞാൻ പിണങ്ങി കിടക്കുകയാണ് എന്നുകരുതിയണ് ഇങ്ങനെയൊക്കെ പറഞ്ഞത്. എനിക്ക് ഒന്നിനും ത്രാണിയില്ലായിരുന്നു. ഞാൻ അന്നും ഇന്നും ചെയ്തത് ഒരു വിടൻറെ ചെയ്തികളാണ്. ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത പ്രവർത്തി. എന്നിട്ടും എൻറെ സ്നേഹം നഷ്ടപ്പെടുത്താതിരിക്കാൻ എന്തിനും തയ്യാറായി കിളി വന്നു. അതാണ് സ്നേഹം. എന്തും പരിത്യജിക്കാനുള്ള മനോഭാവം. ആ സ്ഥാനത്ത് ഞാൻ ചെയ്തതൊ എല്ലാം കവർന്നെടുക്കാൻ ഉള്ള ആക്രാന്തം. എൻറെ സ്നേഹം ആത്മാർത്ഥതയുള്ളതല്ല.

 

കപടമായ വികടമായ വൈകല്യത്തിന് ഉടമയാണ് ഞാൻ. എനിക്ക് ഈ പെൺകുട്ടിയെ കിട്ടാനുള്ള യാതൊരു അർഹതയും എനിക്കില്ല. ഇങ്ങനെയൊക്കെ ചിന്തിച്ച്, കിളിയേ വിഷമിപ്പിക്കേണ്ടല്ലോ എന്ന് കരുതി യാതൊരു വികാരവും കൂടാതെ കെട്ടിപ്പിടിച്ചു കിടന്നു. കിളി പലതും എന്നോട് പറയുന്നു ഉണ്ടായിരുന്നെങ്കിലും അവയൊന്നും എൻറെ ചെവിയിൽ പതിച്ചിരുന്നില്ല. എൻറെ ചിന്തകൾ പലവഴിക്ക് സഞ്ചരിച്ചു. ഇല്ല, ഞാൻ ഇവൾക്ക് യോജിച്ചവനല്ല. കിളി അപ്പോഴും എന്തൊക്കെയോ പറഞ്ഞ് എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനൊപ്പം കരയുന്നുണ്ടായിരുന്നു. ഇതൊക്കെ കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.

ഞാൻ:- എനിക്ക് പിണക്കം ഒന്നുമില്ല. ഞാൻ പിണങ്ങുകയും ഇല്ല. കരയല്ലേ…….
ഞാൻ കണ്ണീർ ഒക്കെ തുടച്ചു കൊടുത്തു. കിളിയെ മലർത്തികിടത്തി ഷീറ്റ് എടുത്തു പുതപ്പിച്ചു. സീറ്റ് ഒക്കെ ശരീരത്തിൽ നിന്നും മാറ്റി എന്നെ വീണ്ടും കെട്ടിപ്പിടിച്ചു. ഞാൻ അപ്പോഴും നിർവികാരനായി കിടന്നു.

കിളി:- എൻറെ പൊട്ട ബുദ്ധിക്ക് തോന്നിയതാണ്. എന്നോട് പൊറുക്കുക ഏട്ടാ……….. ഈ അകൽച്ച എനിക്ക് സഹിക്കാൻ കഴിയുന്നില്ല. ഏട്ടൻ നേരത്തെ നല്ല ആവേശത്തിലായിരുന്നു എന്നെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്തത്. ഇപ്പോൾ ഈ കിടക്കുന്നത് കണ്ടിട്ട് എന്നോട് വെറുപ്പ് ഉള്ളതുപോലെ തോന്നുന്നു. എന്നെ വെറുക്കല്ലേ.

ഞാൻ:- എനിക്ക് ഒരിക്കലും വെറുക്കാൻ കഴിയില്ല. ഞാൻ വെറുക്കുകയും ഇല്ല. സമയം ഒരുപാടായി കിടന്നുറങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *