എൻ്റെ കിളിക്കൂട് 6 [Dasan]

Posted by

അഭിസംബോധന ചെയ്യാത്തത്. അപ്പോൾ ഞാൻ നേരത്തെ ചിന്തിച്ചത് ഒക്കെ തന്നെയാണോ എൻറെ മനസ്സിൽ ഉള്ളത്. ഞാൻ ഈ പാവത്തിന് എന്തു പറഞ്ഞാണ് സമാധാനിപ്പിക്കുക. ഈ അഭിസംബോധന ചെയ്യുക എന്നുള്ളത് മനസ്സിൽ നിന്നും സ്വാഭാവികമായി വരുന്ന ഒരു പദമാണ്. അത് ഇതുവരെ എൻറെ വായിൽ നിന്നും പുറത്തേക്കു വരാത്തത് എന്തുകൊണ്ടാണ്? എനിക്ക് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഞാൻ ഒരു തികഞ്ഞ കള്ളനാണ്.

 

മുതലെടുപ്പിനു മാത്രം സ്നേഹം നടിക്കുന്ന വെറും ചെറ്റ. അപ്പോഴും കിളി എൻറെ മുകളിൽ കിടന്നു കരയുകയാണ്. എൻറെ നെഞ്ചിൽ ചുടുകണ്ണീർ വീണ് കുതിർന്നു. കിളിയുടെ കരച്ചിൽ എന്നെ വല്ലാതെ കുഴക്കി. ഞാൻ കിളിയേ കെട്ടിപ്പിടിച്ചിട്ട് ഉണ്ടെങ്കിലും, പൂർണ്ണതയിൽ ഉള്ളത് ആയിരുന്നില്ല. എൻറെ കുറ്റബോധം കൊണ്ടായിരിക്കാം. കിളിയേ എൻറെ മുകളിൽ നിന്നും സൈഡിലേക്ക് മാറ്റി കിടത്തി ഞാൻ എഴുന്നേറ്റു. അപ്പോഴും കിളി കരയുകയാണ്. ഞാൻ ഹാളിലേക്ക് ചെന്നു സമയം എന്തായി എന്നറിയണം. എല്ലാം സമയമാണല്ലോ തീരുമാനിക്കുക. സമയം നാലുമണി. ഇനി ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ…….

 

ഞാൻ പതിയെ കട്ടിലിൻ അരികിലെത്തി. ബാത്റൂമിലേക്ക് കൊണ്ടുപോകുവാൻ ആ ശരീരത്തിൽ തൊടാൻ പോലും ജാള്യത. കഴിഞ്ഞ രാത്രിക്കു മുൻപ് വരെ ഇങ്ങനെയൊരു സ്ഥിതി ഉണ്ടായിട്ടില്ല. എന്നാലും ഞാനിതുവരെ കിളിയെ അഭിസംബോധന ചെയ്തിട്ടില്ല. അപ്പോൾ അവിടെ നിന്ന് തുടങ്ങുന്നു എൻറെ കള്ളക്കളി. ശരിയല്ലേ, നമ്മൾ സ്നേഹിക്കുന്ന ഒരാളെ എന്തെല്ലാം ചേർത്തു വിളിക്കും. പക്ഷേ അന്ന് ബലമായി പ്രാപിച്ചപ്പോൾ എന്തെല്ലാം ആണ് വിളിച്ചത്, അതിനുശേഷം മാപ്പുപറയാൻ എന്ന വ്യാജേന എന്തെല്ലാം ആണ് വിളിച്ചത്. ഈ പെൺകുട്ടി എന്നോട് സ്നേഹം തുറന്നു കാട്ടിയപ്പോൾ, എന്തുകൊണ്ട് ആ വിളികൾ ഒന്നും ഇപ്പോൾ എൻറെ ചുണ്ടിൽ വരുന്നില്ല. ഒറ്റ രാത്രികൊണ്ട് എല്ലാം തകിടം മറിഞ്ഞിരിക്കുന്നു.

 

കിളി കമിഴ്ന്നു കിടന്നു കരയുന്നു. കട്ടിൽ നരികിൽ നിൽക്കുന്ന ഞാൻ എന്തുചെയ്യണമെന്നറിയാതെ എങ്ങിനെ സമാധാനിപ്പിക്കും എന്നറിയാതെ ഒരു ശവം കണക്കേ നിൽക്കുകയാണ്. ഇക്കഴിഞ്ഞ രാത്രിക്കു മുമ്പുള്ള ദിവസങ്ങളിൽ എന്നോട് എത്ര വിരോധം കാണിച്ചിട്ടുണ്ടെങ്കിലും, ഒരു മറുപടി പോലും കാത്തു നിൽക്കാതെ എടുത്തുകൊണ്ടുപോയി ബാത്റൂമിൽ ആക്കിയിട്ടുണ്ട്. ആസ്ഥാനത്ത് എന്നോടുള്ള സ്നേഹം തുറന്നുകാട്ടി, എൻറെതാണെന്ന് ഉറപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *