എൻ്റെ കിളിക്കൂട് 6 [Dasan]

Posted by

കാലുവേദന ആണെന്ന് കരുതി കാലെടുത്തു പതിയെ തടവി. അപ്പൊൾ കാലുകൾ പിൻവലിച്ചു കളഞ്ഞു. ഇനിയെന്താണപ്പൊ? ഞാൻ ചോദിച്ചു:-“വയറുവേദന എടുക്കുന്നുണ്ടോ” അതിനും മറുപടിയില്ല. എൻറെ ഉറക്കം ഇന്നും നഷ്ടപ്പെട്ടു. എനിക്ക് കുറച്ചു ദിവസങ്ങളായി കണ്ടകശനി ആണെന്ന് തോന്നുന്നു.”ചൂട് വെള്ളം വേണോ” അതിന് മാത്രം വേണ്ട എന്ന് തലയാട്ടി. മറ്റുള്ള ചോദ്യങ്ങൾക്ക് കൂടി മറുപടി പറഞ്ഞിരുന്നെങ്കിൽ എനിക്കൊന്നു ഉറങ്ങാമായിരുന്നു എന്നു ചിന്തിച്ചു.

 

പനി ഉണ്ടോ എന്ന് നെറ്റിയിൽ കൈ വെച്ചു നോക്കിയപ്പോൾ, എൻറെ കൈപിടിച്ച് തുരുതുരെ ചുംബിക്കുന്നു. എന്നിട്ട് കയ്യിൽ പിടിച്ചു വലിച്ച് അരികിൽ കിടത്തി മുഖത്തും കഴുത്തിലും ചുംബനങ്ങൾ കൊണ്ട് മൂടി.. എന്നിട്ട് ചെവിയിൽ:-” കഴിഞ്ഞ രാത്രി ഞാൻ എൻറെ സ്നേഹം തുറന്നുകാട്ടിയിട്ടും മണ്ടൂസിന് മനസ്സിലായില്ലേ. ഇന്ന് എൻറെ കൂടെ കിടന്നൊ എന്നു പറഞ്ഞിട്ടും മനസ്സിലാകാത്ത മണുക്കൂസ്. ഞാൻ, എൻറെ പൊന്നിനെ ഒരുപാട് ദ്രോഹിച്ചു അധിക്ഷേപിച്ചു. ഒന്നും മനപ്പൂർവ്വമല്ല എനിക്കിഷ്ടമാണ്, പക്ഷേ നമ്മുടെ ഈ ബന്ധം ആരും അംഗീകരിക്കില്ല…

 

അതുകൊണ്ടാണ് ഞാൻ ഇത്രയും വെറുപ്പും ദേഷ്യവും അധിക്ഷേപിക്കലും നടത്തിയാൽ ഈ ബുദ്ധൂസ് എന്നെ വിട്ടു പോകുമെന്ന് കരുതി. അന്ന് എന്നെ ഉപദ്രവിച്ചപ്പോൾ എനിക്ക് വെറുപ്പും ദേഷ്യവും ഉണ്ടായിരുന്നു. പിന്നീട് ഇയാളുടെ നടപ്പും പശ്ചാത്താപവും കണ്ടപ്പോൾ വെറുപ്പ് മാറി സഹതാപം തോന്നിയെങ്കിലും ഇഷ്ടമുണ്ടായിരുന്നില്ല. ഞാൻ എത്രത്തോളം ദേഷ്യപ്പെട്ടിട്ടും എന്നോട് കാണിച്ച പരിചരണം കണ്ടപ്പോൾ സഹതാപം മാറി സ്നേഹമായി. എന്നാലും ഞാനത് പുറത്തു കാട്ടിയില്ല. കാരണം ഈ ബന്ധം ഇവിടെ അറിഞ്ഞാൽ എന്താകും സ്ഥിതി എന്നോർത്തപ്പോൾ, വെറുപ്പ് പുറത്ത് പ്രകടിപ്പിച്ചാൽ എന്നിൽ നിന്നും അകന്നു പോകുന്നെങ്കിൽ പോകട്ടെ എന്ന് കരുതി.

 

പക്ഷേ എൻറെ പ്രതീക്ഷകളെ തകിടംമറിച്ച് എന്നെ കൂടുതൽ പരിചരിക്കുകയും സ്നേഹിക്കുകയും ആണ് ചെയ്തത്. എന്നോട് ക്ഷമിക്കണം ….. ഞാൻ ചെയ്ത എല്ലാ തെറ്റിനും” എന്നു പറഞ്ഞു. ഞാൻ പറഞ്ഞു:- ” ഞാനും തെറ്റുകാരൻ ആണ്. പക്ഷേ ഞാൻ തൊട്ടാൽ ചൊറിയൻപുഴു ഇഴയുന്നത് പോലെയാണ് തോന്നുന്നത് എന്ന് പറഞ്ഞില്ലേ? അതുകേട്ടപ്പോൾ ഞാൻ എത്രത്തോളം വിഷമിച്ചു എന്ന് അറിയാമോ? ശരിയാണ്, അന്ന് അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു. പക്ഷേ സാഹചര്യം അങ്ങനെയായി പോയി.

Leave a Reply

Your email address will not be published. Required fields are marked *