സുബ്രഹ്മണ്യൻ ഇന്നലെ കാണാൻ പോയ ആളെ കണ്ടില്ല. അയാൾ സ്ഥലത്തില്ലായിരുന്നു, ഇന്ന് എത്തും.ആ ആളെ ഇന്ന് കാണാൻ പറ്റു. ഇന്ന് എപ്പോൾ കാണാൻ പറ്റുമെന്നറിയില്ല, അതുകൊണ്ട് എനിക്ക് ഇന്നും പോകേണ്ടിവരും. ആ കടലാസ് സുബ്രഹ്മണ്യൻ്റെ അവധിക്കുള്ളതാണ്. ഇപ്പോൾതന്നെ പൊയ്ക്കോ. അവൻ പോകുന്നതിനു മുമ്പ് കൊണ്ടുപോയി കൊടുത്താൽ ആപ്പീസിൽ കൊടുത്തോളും.
നിന്നോട് എത്ര നാളായി നമ്മുടെ ഫോൺ നന്നാക്കുന്ന കാര്യം പറഞ്ഞിട്ട്, സുബ്രഹ്മണ്യൻ കുറേ ഈ ഫോണിലേക്ക് വിളിച്ചു എന്ന് പറഞ്ഞു. കിട്ടാത്തതുകൊണ്ട് ആ രാജുവിൻ്റെ വീട്ടിൽ വിളിച്ചു പറഞ്ഞിട്ട്, അവൻറെ മോൻ രാത്രി വന്നു പറയുകയാണ് ഉണ്ടായത്. അവർക്കൊക്കെ ഭയങ്കര ബുദ്ധിമുട്ട് ആയിട്ടുണ്ടാവും. ഇവിടെ ഒരു ഫോൺ ഉണ്ടായിട്ട് ഒന്നു നന്നാക്കി എടുക്കാൻ വയ്യ.”
ഞാൻ :- ഞാൻ എത്ര പ്രാവശ്യം ടെലഫോൺ ഓഫീസിൽ ചെന്ന് പരാതി പറഞ്ഞു. അവർ വന്ന് ശരിയാക്കാത്തത് എൻറെ കുഴപ്പം കൊണ്ടാണോ. എന്നുകൂടി ഞാന് ചെന്ന് പറയാം”
മുണ്ട് മാറി പാൻറും ഷർട്ടും ഇട്ട് സൈക്കിളുമെടുത്ത് ലീവ് ലെറ്ററും ആയി വേണു ചേട്ടൻറെ വീട്ടിലേക്ക് പുറപ്പെട്ടു. 10 മിനിറ്റ് സൈക്കിൾ ചവിട്ടാൻ ഉള്ള ദൂരം ഉണ്ട്. സൈക്കിൾ ചവിട്ടുന്നതിനിടയിൽ, ഇന്നും ഞങ്ങൾ രണ്ടുപേർ മാത്രമാണ് അവിടെയുണ്ടാവുക എന്നോർത്തപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരനുഭൂതി തോന്നി. ഇങ്ങനെയൊക്കെ ഓർത്ത് അവിടെ ചെല്ലുമ്പോൾ പുള്ളിക്കാരൻ പോകാൻ ഇറങ്ങുകയായിരുന്നു.
ഞാൻ:- ഇത് ചിറ്റപ്പൻറെ ലീവ് ലെറ്റർ ആണ്.
വേണു:- എന്തേ സുബ്രഹ്മണ്യൻ ചേട്ടൻ തിരുവനന്തപുരത്ത് പോയിട്ട് തിരിച്ചെത്തിയില്ലെ?
ഞാൻ :- പോയ ആളെ കാണാൻ സാധിച്ചില്ല. ഇന്നു കാണാൻ പറ്റും എന്നു പറഞ്ഞ് അവിടെ സ്റ്റേ ചെയ്തു.
വേണു:- ശരി, ഞാൻ ഓഫീസിൽ കൊടുത്തേക്കാം.
ഞാൻ തിരിച്ചു വന്നു. ചായ കുടി കഴിഞ്ഞിട്ട് വേണം ടെലഫോൺ ഓഫീസിൽ പോകാൻ. അവിടെ ചെന്ന് ഒന്നു കൂടി പരാതിപ്പെട്ടു നോക്കാം. അവിടെ ചെന്ന് പരാതിയും പറഞ്ഞ് പോരും വഴി കിളിയുടെ വീട്ടിൽവന്ന് കയറാം. ഞാൻ ചെല്ലുന്നില്ല എന്ന പരാതിയും മാറും. ഇങ്ങനെയൊക്കെ വിചാരിച്ച് ചായ കുടി ഒക്കെ കഴിഞ്ഞപ്പോൾ അമ്മൂമ്മ വീടിനു പുറത്തായിരുന്നു. ഞാൻ പുറത്തിറങ്ങി അമ്മൂമ്മയെ ശ്രദ്ധിച്ചു.