ചാടിയത് ആണ് പക്ഷേ അന്ന് കുഴപ്പം ഒന്നും ഇല്ലായിരുന്നു കാണും ഇങ്ങനെ കൊച് വയറ്റിൽ ആയപ്പോൾ ആകും പ്രശ്നം വന്നത് എന്ന് എനിക്ക് മനസിൽ ആയി.പക്ഷേ ആ കുട്ടി കൊച്ചിനെ ഉപേക്ഷിക്കാൻ തയാർആയില്ല. എന്നൊക്കെ പറഞ്ഞപ്പോൾ അത് കേട്ട എനിക്ക് എന്തോപോലെ ആയി. ഞാൻ അറിഞ്ഞാൽ ചിലപ്പോൾ അബോട്ട് ചെയ്യാൻ പറയും എന്നുള്ള പേടി കൊണ്ട് ആകും അല്ലെ ഇനി ഒരു കൊച്ചിനെ തരാൻ കഴിയില്ല എന്ന് ഓർത്ത് ആകും.
അപ്പോഴേക്കും ഡോക്ടർ ന് റൗൺസിന് പോകണം എന്ന് പറഞ്ഞു ഫോൺ നമ്പർ തന്നു. ഞാൻ കാറിൽ പോയിരുന്നു ഇച്ചിരി നേരം ഇരുന്നു.
അവൾ ഞങ്ങളുടെ കൊച്ചിന് വേണ്ടി ജീവൻ ത്യഗം ചെയ്തു എന്ന് മനസ്സിൽ ആയി. എന്നാലും അവൾ ഇതൊന്നും പറയാതെ അവസാന നിമിഷം വരെ എന്നോട് കളിച്ചു ചിരിച്ചു ഒക്കെ നടന്നു എന്ന് ഓർത്തപ്പോൾ അവളുടെ ഉള്ളിലെ വേദന ഞാൻ അറിഞ്ഞില്ലല്ലോ എന്ന് എന്റെ മനസ് പറഞ്ഞു.
അങ്ങനെ എന്റെ ചോദ്യങ്ങൾക് ഒക്കെ ഉത്തരം കിട്ടി. ഇനി ഈ മുഖത്തോടെ വീട്ടിലേക് പോയാൽ പണിയാ. ചിലപ്പോൾ മനസ് വല്ല കടുംകൈ ചെയ്യിപ്പിച്ചല്ലോ എന്ന് ഓർത്ത്. കവിതയുടെ whatsapp ലേക്ക് മെസ്സേജ് അയച്ചു നീ വീട്ടിലേക് പോയിക്കോ എന്ന് പറഞ്ഞു. ഞാൻ ബാറിൽ പോയി ഒരു കുപ്പി മേടിച്ചു ഒരു ഒഴിഞ്ഞ സ്ഥലത്തു വണ്ടി കൊണ്ട് ഇട്ടാ ശേഷം ശ്രീ ടെ മൊബൈൽ ഉള്ള പിക് എടുത്തു വെച്ച്. എനിക്ക് തോന്നിയ എല്ലാം അവളെ വിളിച്ചു കരഞ്ഞു കുപ്പി ലെ മദ്യം ഞാൻ കുടിച്ചു.
“എടി… നിനക്ക് ഒരു തവണ പറഞ്ഞിരുന്നേൽ…. ഇത്രയും അസ്തിയും ഉള്ള എനിക്ക് നിന്നെ രക്ഷികം ആയിരുന്നില്ലേ……. ഇന്ന് ലോകത്തു എന്തോരും ടെക്കോളജി വന്നു… നിനക്ക് ഒന്ന് പറഞ്ഞിരുന്നേൽ ഈ വിജീഷ് ന്റെ കൂടെ നീ ഉണ്ടാകുമായിരുന്നില്ലേ…. അവസാനം എന്നെ ഒറ്റക്ക് ഇട്ടടേച് അങ്ങ് പോയി….. ഒരു കുഞ്ഞിനേയും തന്നിട്ട്…..
എന്നെങ്കിലും നിന്നോട് ഞാൻ കള്ളം പറഞ്ഞിട്ട് ഉണ്ടോ….. ഇല്ലല്ലോ….. പിന്നെ എന്തിനടി…. എന്നെ വേദനിപ്പിച്ചു… നരകപ്പിക്കാൻ ആണോടി… എന്നെ ഇവിടെ ഇട്ടേച് പോയെ….. ഇനി ഈ വിജീഷിന്……. ഒരു വേദനയും ഇല്ലാടി…. ഉള്ളിലെ മനുഷ്യനെ എന്നെത്തെക്കും നീ കൊന്നില്ലേ…………………….”