“എന്തിനാ മിസ്സേ ”
“എന്റെ മകന് സൈക്കിളിൽ നിന്ന് വീണു പരിക്ക് പറ്റി ഹോസ്പിറ്റൽ ആണ്. അടിയന്തരം ഓപ്പറേഷൻ ചെയ്യണം എന്ന്. എന്റെ കൈയിൽ പൈസ ഇല്ലടാ ഇത്രയും എടുക്കാൻ ”
എന്ന് പറഞ്ഞു കൊണ്ട് കരച്ചിൽ ആയി.
“ടീച്ചർ ഹോസ്പിറ്റൽ പേര് പറ. ഞാൻ ദേ വരുന്നു ”
ഹോസ്പിറ്റൽ ന്റെ പേര് പറഞ്ഞു തന്നാ ശേഷം ഞാൻ വേഗം ഫോൺ വെച്ച് തുണി മാറുന്നത് കണ്ടപ്പോൾ ദിവ്യ
“എന്താടാ ”
“ഒരു ഹോസ്പിറ്റൽ പ്രശ്നം വന്നു. ഞാൻ ഒന്ന് അവിടെ വരെ ചെല്ലട്ടെ.”
“ഞാനും വരണോ ”
“വേണ്ടാ. നീ ആ കാറിന്റെ കീ ഇങ് എടുക് ”
ഞാൻ അപ്പോഴേക്കും എന്റെ അലമാരയിൽ നിന്ന് 8ലക്ഷം രൂപ എടുത്തിട്ട് ഞാൻ കതക് തുറന്നു വണ്ടിയിൽ കയറി വേഗം ഹോസ്പിറ്റൽ ക് വിട്ടു ലക്ഷ്മി ടീച്ചർ വിളിച്ചു. ഞാൻ എത്തികൊണ്ട് ഇരിക്കുക.15മിനിറ്റ് ദേ എത്തി അവരോട് തുടങ്ങിക്കോളാൻ പറ.
ഞാൻ ഹോസ്പിറ്റൽ വിളിച്ചു പറഞ്ഞപ്പോൾ ആണ് അവർ ഓപ്പറേഷന് സമ്മതിച്ചത്.
ഹോസ്പിറ്റൽ എത്തി പൈസ ഒക്കെ അടച്ചു. അങ്ങോട്ട് ചെന്നപ്പോൾ കണ്ടത് ഓപ്പറേഷൻ തിയ്യറ്റാറിന് മുന്നിൽ ഒരു കൊച്ചിനെയും കസേരയിൽ ഇരുത്തി തുണിയിൽ ആകെ ചോരയും ആയി കണ്ണിര് ഒലിപ്പിച്ചു ഇരിക്കുന്ന ലക്ഷ്മി ടീച്ചറെ കണ്ടപ്പോൾ സംഭവം സീരിയസ് ആണെന്ന് മനസിൽ ആയി. പക്ഷേ ടീച്ചറിന്റെ ഭർത്താവിനെ ഒന്നും കണ്ടില്ല. അവിടെ ടീച്ചറും ആ കുട്ടിയും ആണ് ഉള്ളത്. ടീച്ചറിന് രണ്ട് കുട്ടികൾ ആണ് ഉള്ളത് എന്ന് ശ്രീ പറഞ്ഞിരുന്നത്.