നീ പോയെ ലച്ചു… ഇനി നീയിവിടെ നിന്നാൽ ഞാൻ ചിലപ്പോൾ നിന്നെ തല്ലിന്ന് വരും…
അത് കേട്ടതും അവൾ ദേഷ്യത്തിൽ വേഗം കയ്യിലുണ്ടായിരുന്ന ടാബ്ലറ്റും കഴിച്ചുകൊണ്ട് നേരെ പുറത്തോട്ട് നടന്നു…
പെട്ടന്നുണ്ടായ ദേഷ്യത്തിൽ അങ്ങനെ പറഞ്ഞെങ്കിലും പിന്നെയാണ് അതിത്തിരി കൂടിപ്പോയെന്ന് എനിക്ക് തോന്നിയത്… അപ്പോഴേക്കും രാത്രി ആയിരുന്നു…
അന്ന് പിന്നെ അവളോടെന്നല്ല ആരോടും ഒന്നും മിണ്ടാൻ നിൽക്കാതെ ഞാൻ ഫുഡ് കഴിച്ചു നേരത്തെ കിടന്നു…
പിറ്റേന്ന് രാവിലെ അമ്മ വന്ന് വാതിലിൽ തട്ടുമ്പോഴാണ് ഞാൻ എണീക്കുന്നത്…
വിനൂട്ടാ എണീറ്റേ… എന്ത് ഉറക്കാ ഇത്..
എന്താ അമ്മേ…. വാതിൽ തുറന്നുകൊണ്ട് ഞാൻ ചോദിച്ചു…
ഞങ്ങൾ പോവാന്ന് പറയാൻ വന്നതാ… നീ പുറത്തോട്ടൊന്നും പോവണ്ടാ..
ഓഹ് ശെരി…. അതും പറഞ്ഞു ഞാൻ അവരെ യാത്രയയക്കാനായി അമ്മേടെ പിന്നാലെ മുറ്റത്തോട്ട് നടന്നു…
അങ്ങനെ യാത്രയെല്ലാം പറഞ്ഞു അവർ പോയ ശേഷം ഞാൻ ഹാളിലെ സോഫയിൽ ചെന്നിരുന്നുകൊണ്ട് ലച്ചുവിനെ വിളിച്ചു…
ഹലോ ഒരു ചായ തരോ….
ഒരനക്കവും ഇല്ലെന്ന് തോന്നിയപ്പോ ഞാൻ വീണ്ടും വിളിച്ചു….
ഹലോ ലച്ചു…. എനിക്കൊരു ചായ തരുവോ…
പെട്ടന്ന് അടുക്കളയിൽ നിന്നും ആ ശബ്ദം മുഴങ്ങി…