💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 16 🤩💥[~empu®an]

Posted by

എടീ ഞാനാണോ… അവളല്ലേ എന്നെ ഇത്രയും നാൾ അവഗണിച്ചത് നിനക്കെല്ലാം അറിയുന്നതല്ലേ….

 

അത് അങ്ങനെ അല്ലടാ… നമ്മൾ തമ്മിൽ ഇഷ്ടത്തിലാന്ന് അറിഞ്ഞപ്പോ തൊട്ട് അവൾ സ്വയം ഒഴിഞ്ഞു മാറിയതാ… അവൾക്ക് നിന്നെ ഇപ്പഴും ഭയങ്കര ഇഷ്ടാ… നമുക്കിടയിൽ വിള്ളൽ വരാതിരിക്കാൻ വേണ്ടിയാ അവളെല്ലാം മനസ്സിൽ ഇട്ട് ഒഴിഞ്ഞു മാറിയത്…

 

ലച്ചൂസേ… സത്യാണോടി ഇതൊക്കെ..

 

അതേടാ.. അന്നൊരിക്കൽ നീ രാത്രിയിൽ അവളുടെ റൂമിൽ ചെന്ന് അവളുടെ അടുത്തിരുന്നു സംസാരിച്ചതൊക്കെ അവൾ കേട്ടിരുന്നു… അതോടെയാ നിന്നെ എങ്ങനേലും വെറുപ്പിച്ചെങ്കിലും അവളിൽ നിന്നും അകറ്റണം എന്ന ചിന്തയിൽ അവൾ എത്തിയത്…

 

ലച്ചൂസേ… ഞാനിതൊന്നും അറിയാതെ ആണല്ലോ എന്റെ ചേച്ചിപെണ്ണിനെ ഒരുപാട് അവഗണിച്ചത്…. അത് പറയുമ്പോൾ എന്റെ കണ്ണുകൾ ഞാൻ പോലുമറിയാതെ നിറഞ്ഞൊഴുകുകയായിരുന്നു…

 

പോട്ടെടാ… വിട്ടേക്ക്.. നീ ചെല്ല് അവൾ റൂമിൽ കാണും പോയി അശ്വസിപ്പിച്ചു ഭക്ഷണം കഴിപ്പിക്ക്…

 

അവളുടെ ആ വാക്ക് കേട്ടതും ഞാൻ പെട്ടന്ന് തന്നെ റൂമിലേക്ക് ഓടി…ഞാൻ ചെല്ലുമ്പോൾ ബെഡ്ഡിൽ കമഴ്ന്നു കിടന്നു എന്തോ ആലോചിക്കുകയായിരുന്നു എന്റെ ചേച്ചിപ്പെണ്ണ്…

 

ഡീ… നീ ഇന്നലെയൊന്നും നേരാവണ്ണം ഭക്ഷണം കഴിച്ചില്ലെന്ന് കേട്ടൂ സത്യാണോ…

അതുവരെ ഉണ്ടായിരുന്ന സങ്കടവും സന്തോഷവും എല്ലാം മനസ്സിൽ വെച്ചുകൊണ്ട് സ്വല്പം ദേഷ്യത്തിലെന്നോണം ഞാൻ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *