അതും പറഞ്ഞു ഞാൻ ചേച്ചിയെയും കൂട്ടി നേരെ ഡെയിനിങ് ഹാളിലോട്ട് നടന്നു…
അതേ ലച്ചൂസേ നമുക്ക് കഴിച്ചാലോ ഒരാളുടെ നോമ്പ് ഞാൻ മുറിച്ചിട്ടുണ്ട്… ഡൈനിങ്ങ് ഹാളിൽ ഇരുന്നു അടുക്കളയിലേക്ക് നോക്കി ഞാനത് പറയുമ്പോൾ ചേച്ചിയുടെ മുഖത്തു ചെറിയ ചിരി വിടർന്നിരുന്നു…
എന്തൊക്കെയായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും മിഷൻ ഗണ്ണ് അവസാനം പവനായി ശവമായി…
പെട്ടന്നാണ് ലച്ചു അതും പറഞ്ഞു ചിരിച്ചുകൊണ്ട് അടുക്കളയിൽ നിന്നും വന്നത്…
ഹലോ… ഞങ്ങൾ ചേച്ചിയും അനിയനും തമ്മിൽ പല പ്രശ്നവും ഉണ്ടാവും അതിൽ നീ ഇടപെടണ്ടാ…അല്ലേടി ചേച്ചി…
ഓഹ് പിന്നെ.. എവിടെയും ഇല്ലാത്ത ഒരു ചേച്ചിയും അനിയനും വന്നേക്കുന്നു… ഞാൻ ഇല്ലായിരുന്നെങ്കിൽ കാണാർന്നു…
അപ്പോഴേക്കും പെണ്ണ് സീരിയസായോ ലച്ചൂസേ ഇങ്ങ് വന്നേ ചോദിക്കട്ടെ..
പോടാ പട്ടി.. നീ നിന്റെ ചേച്ചിയെയും കെട്ടിപിടിച്ചോണ്ട് ഇരുന്നോ… എന്റടുത്തേക്ക് ഇനി വന്നാലുണ്ടല്ലോ…
എടീ ലച്ചൂസേ ഇവള് ഇന്നല്ലെങ്കിൽ നാളെ കല്യാണം കഴിഞ്ഞു പോവും… നീ തമാശ കളിക്കല്ലേട്ടോ…
അതന്നെയാ ഞാനും പറഞ്ഞേ ഇവള് പോവും അപ്പോ വരൂലോ എന്റടുത്തേക്ക് കാണിച്ചു തരാം..
ഓഹ് പിന്നെ.. എനിക്കറിഞ്ഞൂടെ എന്റെ ലച്ചൂസിനെ.. നീ നുണ പറയാ…
മം… മതി മതി ഉരുണ്ടത്.. വാ വല്ലതും കഴിക്കാം… അതും പറഞ്ഞു ലച്ചു ചിരിച്ചുകൊണ്ട് ചേച്ചിയെയും കൂട്ടി അടുക്കളയിലേക്ക് ഫുഡ്ഡെടുക്കാനായി നടന്നു…