ഹോ ശെരി മൈരേ ഫോൺ വെക്ക്… അതും പറഞ്ഞു അവൻ ഫോൺ വെച്ചു…
സത്യത്തിൽ എനിക്കിത്ര പേടിയൊന്നും ഇല്ല… പിന്നെ ഇവള് വന്നു ഇടക്കിടക്ക് കുഞ്ഞുണ്ടാവും എന്നൊക്കെ പറയുമ്പോ ചെറിയൊരു ടെൻഷൻ കേറി അത്രേ ഉള്ളൂ….
അങ്ങനെ ഫോൺ വിളിയും കഴിഞ്ഞു എണീറ്റ് സമയം നോക്കീപ്പോ 6:30 കഴിഞ്ഞിരുന്നു.. ഇനീപ്പോ വന്നിട്ട് സമാധാനത്തോടെ ഉറങ്ങാലോ എന്നും വിചാരിച്ചു ഞാൻ മൊബൈലെടുത്തു അതിൽ കളിക്കാൻ തുടങ്ങി…അതോടെ സമയവും പെട്ടന്ന് പോയി…
8 മണിയൊന്നും ആവാൻ ഞാൻ നിന്നില്ല വേഗം എണീറ്റ് ലിജോയെ വിളിച്ചു വരാൻ പറഞ്ഞ ശേഷം ബാത്‌റൂമിൽ കേറി ഒന്നു ഫ്രഷായി നേരെ അടുക്കളയിലേക്ക് വച്ചുപിടിച്ചു…
അമ്മേ… ചായ വെച്ചിട്ടുണ്ടോ…
അല്ലാ നീയെപ്പഴാ വന്നേ… അടുക്കളയിൽ കറിക്ക് അരിഞ്ഞുകൊണ്ടിരുന്ന അമ്മ എന്നെ കണ്ടതും ആചര്യത്തോടെ ചോദിച്ചു…
ഇന്നലെ മൂന്നുമണിയൊക്കെ ആയെന്നാ തോന്നുന്നേ…
അല്ല മോനെ അപ്പൊ എന്താ നീ വിളിക്കാഞ്ഞേ..
ഞാൻ നിങ്ങടെ ഉറക്കം കളയണ്ടാന്നു കരുതി ലച്ചൂനെ വിളിച്ചമ്മേ…
ആണോ…