അവളാണ് കണക്കുകൾ എല്ലാം നോക്കുന്നത് . അഞ്ചുപൈസ കുറഞ്ഞാൽ അവൾ ആ വീട് തലകീഴായി വെക്കുമെന്ന് അറിയുന്നത് കൊണ്ട് ഞങ്ങളുടെ വീട്ടിൽ കണക്കുകൾ കൃത്യമായിരുന്നു . അങ്ങിനെ ഞങ്ങളുടെ ചെറിയ സ്കൂളിലെ എന്നെ പഠിപ്പിച്ചിരുന്ന ശാന്ത ടീച്ചർ പിരിഞ്ഞു പോകുന്നതിനു വിളിച്ച മീറ്റിംഗിൽ ഞങ്ങൾ എല്ലാവരും പങ്കെടുത്തു. അന്ന് തന്നെ മറ്റേ ടീച്ചർ വരുമെന്ന് പറഞ്ഞിരുന്നെകിലും അവർ വന്നില്ല.
എന്തായാലും ആ ഞായറാഴ്ച വീട് ക്ലീൻ ചെയ്തു ഇട്ടു. ഒരു നാൽപ്പതു വയസുള്ള ടീച്ചർ വരുമെന്ന് പ്രതീക്ഷിച്ച എന്റെ എല്ലാ ചിന്തകളും തകിടം മറിച്ചു കൊണ്ട് ഇടുക്കികാരി ആയ നീന ടീച്ചറും ഭർത്താവും അമ്മയും കുട്ടിയും ആയി വൈകിട്ട് ന്റെ വീട്ടിലേക്കു അച്യുതൻമാഷ് കൂട്ടി കൊണ്ട് വന്നു. ഞാൻ വീട്ടിലേക്കു വന്നു കയറുമ്പോൾ വിരുന്നുക്കാരെ കണ്ടതും ആരാണ് എന്ന് മനസ്സിലാകാത്തത് കൊണ്ട് പിന്നിലേക്ക് പോയി, അടുക്കളയുടെ ജനലിലൂടെ ആദ്യമായി ഞാൻ നീന ടീച്ചറെ കണ്ടു.
സുന്ദരി, നല്ല നിറം, വട്ട മുഖം, വിടർന്ന കണ്ണുകൾ, അൽപ്പം തടിച്ച ചുണ്ടുകൾ, കഴുത്തിൽ സ്വർണ്ണ മാല ഉണ്ട്, കാതിൽ ജിമ്മിക്കി കമ്മൽ കിടന്നു കുലുങ്ങുന്നു. കണ്ടിട്ട് തന്നെ ബാക്കി കാര്യം എന്ന് വിചാരിച്ചു ചെന്ന ഞാൻ ചാടിയത് അമ്മയുടെ മുന്നിലേക്ക് ആണ്. അമ്മയുടെ കയ്യിൽ എന്റെ അനിയത്തിയുടെ കുട്ടിക്കാലം പോലെ തോന്നിക്കുന്ന ഒരു കുഞ്ഞു തടിയൻ വാവ. …
അമ്മയുടെ ഒക്കത്തു ഇരുന്നു പശുവിനെയും കോഴിയേയും ഒക്കെ നോക്കുകയാണ്. എന്തൊക്കയോ അമ്മയെ നോക്കി പറയുന്നുണ്ട്, ഞാൻ അനിയത്തിയെ വിളിച്ചു,കയ്യിലെ പൊതി അവളെ ഏൽപ്പിച്ചു. ഞാൻ കുഞ്ഞിനെ അമ്മയുടെ കയ്യിൽ വച്ചു താലോലിച്ചു. അകത്തു നിൽക്കുന്ന ടീച്ചറിനേക്കാളും സുന്ദരൻ ആണിവൻ . വലിയ കണ്ണുകളും, തടിച്ച കവിളുകളും തല നിറയെ മുടിയുമായി സുന്ദരൻ . കുറച്ചു നേരത്തിനു ശേഷം ‘അമ്മ കുട്ടിയെ എന്റെ കയ്യിലേക്ക് തന്നിട്ട് അകത്തേക്ക് കയറാൻ പറഞ്ഞു. അപ്പോഴേക്കും അനിയത്തി ചായ ഉണ്ടാക്കി ടേബിളിൽ വച്ചിരുന്നു,