ചങ്ങാതിമാരോട് പണം വാങ്ങാതെ ഉള്ള സ്നേഹമാണ് നല്ലതെന്ന തീരുമാനത്തിൽ അവർക്ക് വേണ്ടതൊക്കെ കൊടുത്തു. ദാസേട്ടന് അവരുടെ നാട്ടിലും കൃഷി ഉണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അവിടേക്കു പോയി നോക്കും, ആ സ്ഥലങ്ങൾ ഇപ്പോൾ പാട്ടത്തിനു കൊടുത്തിരിക്കുകയാണ്. അങ്ങിനെ ഇരിക്കെ ദാസേട്ടൻ നാട്ടിൽ ആയിരിക്കുമ്പോൾ വിസക്ക് പൈസ കൊടുത്ത സുഹൃത്തു ഒരു അറബിയുടെ വീട്ടിലെ കാർ ഡ്രൈവർ വിസ അയച്ചു കൊടുത്തു. ഇത് കിട്ടിയതും എല്ലാവര്ക്കും വിഷമമായി, പോയില്ലെങ്കിൽ ആ പണം നഷ്ടമാകുമെന്ന് മനസിലായത് കൊണ്ട് അപ്പൻ ദാസേട്ടനെ സമാധാനിപ്പിച്ചു യാത്ര ആക്കി. അന്നൊക്കെ വിസ മൂന്ന് വർഷമാണ്, നീ ഒരു രണ്ടു വര്ഷം നിന്നിട്ടു ഇങ്ങു പോരെ !!! അമ്മയും മക്കളും ഞങ്ങളുടെ കൂടെ അല്ലേ, നീ ഒരു പേടിയും പേടിക്കണ്ട എന്ന അപ്പന്റെ ഒരു വാക്കിന്റെ പുറത്തു ദാസേട്ടൻ പോകാൻ തയ്യാറായി .
അങ്ങിനെ പുലർച്ചക്കു ദാസേട്ടനെ കൊണ്ട് വിടാൻ ഞാനും ടീച്ചറും അമ്മയും കുഞ്ഞും കൂടെയാണ് പോയത്. ദാസേട്ടന് നല്ല വിഷമം ഉണ്ടെന്നു എനിക്ക് മനസിലായി, പുള്ളിയുടെ കയ്യിൽ ഇരുന്നു സുഖമായി ഉറങ്ങുകയാണ് സച്ചൂട്ടൻ. ടീച്ചർക്ക് വിഷമം ഉണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഇരിക്കുകയാണ്. എയർപോർട്ടിൽ എത്തി വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ ഗേറ്റിലേക്ക് നടന്നു. ദാസേട്ടൻ വന്നു എന്റെ അടുത്ത് ഇടയ്ക്കു ഇടുക്കിയിൽ എല്ലാവരെയും കൂട്ടി ഒന്ന് പോകാൻ പറഞ്ഞു. ഞാൻ അതിനു ഓക്കേ പറഞ്ഞു. അവർ അവിടെ നിന്ന് വർത്തമാനം പറയുമ്പോൾ ആണ് ഡിസ്‌പ്ലേയിൽ ദാസേട്ടന്റെ ഫ്ലൈറ്റ് ചെക്ക് ഇൻ എന്ന് എഴുതി കാണിച്ചത്. ദാസേട്ടനെ എല്ലാവരെയും കെട്ടിപ്പിടിച്ചു യാത്ര പറയുന്നത് കണ്ടപ്പോൾ എനിക്കും വിഷമമായി .
ആളുകൾ വരുമ്പോൾ സന്തോഷത്തോടെ സ്വീകരിക്കുന്ന മുഖങ്ങൾ ആണെങ്കിൽ ഇവിടെ പിരിയുന്ന വേദനയും സങ്കടവുമാണ് എല്ലാവരുടെയും മുഖത്ത് . ദാസേട്ടനെ സ്ഥിരമായി പോകുന്ന ഒരാളുടെ കൂടെ പരിചയപ്പെടുത്തി, പുള്ളിയുടെ നമ്പറും വാങ്ങി. ദാസേട്ടന് ബോര്ഡിങ് പാസ് കിട്ടി, എമിഗ്രേഷൻ ചെക്കിങ് കൂടെ കഴിഞ്ഞപ്പോൾ ഞങ്ങൾ എയർപോർട്ടിൽ നിന്ന് ഇറങ്ങി. അതോടെ സകല നിയന്ത്രണങ്ങളും വിട്ടു കരഞ്ഞു പോയി ടീച്ചർ. ടീച്ചറുടെ കയ്യിൽ ഉണ്ടായിരുന്ന കുട്ടിയെ വാങ്ങി ഞാൻ അമ്മയെ ഏൽപ്പിച്ചു, ടീച്ചറിനെ