“”””എന്താ വാവച്ചി “”””
അവളുടെ ഉള്ളിൽ ചെക്കറിയ ഭയത്തെ മനസിലായതും അവൻ സാധാരണ ഈണത്തിൽ വിളികേട്ടു.
“”””നിക്കെന്തോ….പേടിയാവണുയേട്ടാ “””””
അവൾ മനസിലെ പേടി അവന് മുന്നിൽ തുറന്നുക്കാട്ടി.
“”””എന്റെ വാവച്ചി എന്തിനാ പേടിക്കണേ…?”””
സാരി തുമ്പ് കെട്ടിയും അഴിച്ചും നിരക്കണോടെ അവനെ നോക്കി നിന്നാ പ്രിയയുടെ അരികിലേക്ക് ചെന്ന് അവളെ ചേർത്ത് പിടിച്ചു കൊണ്ട് വിജയ് ചോദിച്ചു.
“”””ഏട്ടനെന്താ ഒന്നുമറിയാത്തപോലെ….””””
അവൾ വിതുമ്പിക്കൊണ്ട് ചോദ്യ ഭാവത്തിൽ അവനെ നോക്കി.
“”””എന്റെ പെണ്ണെ നീ ഇങ്ങനെ എന്നെ നോക്കി കണ്ണുരുട്ടണ്ട… അയാള് പറഞ്ഞതൊക്കെ നീ കാര്യമായി എടുത്തോ…?””””
ക്ഷേത്രത്തിൽ നിന്നും വരുന്ന വഴി സംഭവിച്ച കാര്യങ്ങൾ പുച്ഛിച്ചു കൊണ്ട് ചിരിയോടെ വിജയ് പ്രിയയോട് ചോദിച്ചു.
“”””അച്ചേട്ടനെല്ലാം തമാശയാ… നിക്ക് അങ്ങിനെയല്ല…”””””
അവൾ പിണക്കത്തോടെ ചിണുങ്ങികൊണ്ട് അവനിൽ നിന്നും ഒഴിഞ്ഞു മാറി ബെഡിൽ പോയി ഇരുന്നു.
“”””ഈ പെണ്ണിനെ കൊണ്ട് ‘”””