>>>>>>>><<<<<<<
പാർവതി വീട്ടിൽ എത്തിയതും അവൾ ഒന്നുകൂടി കുളിച്ചു നേരെ അടുക്കളയിൽ കയറി… പ്രിയയും നന്ദനയും പണികൾ എല്ലാം ഒതുക്കിയിരുന്നു.
ഉച്ചക്കുള്ള ഭക്ഷണവും കഴിഞ്ഞു വെയിൽ മറഞ്ഞതും പ്രിയയും വിജയും ഇല്ലികലിലേക്ക് തിരിച്ചു.
“”””അച്ചേട്ടാ… “”
പ്രിയ വിജയെ നോക്കി വിളിച്ചു.
“””””ഉം ‘””””
“”””ന്നോട് പെണക്കോണാ “”””
അവൾ സംശയത്തോടെ ചോദിച്ചു.
“”””ഏയ്… ഇല്ലല്ലോ… “”””
വിജയ് അവളേ നോക്കി ചിരിക്കാൻ ശ്രമിച്ചു.
“”””അത്.. ഞാൻ… നമ്മളിങ്ങോട്ട് വരുമ്പോ ഞാൻ മിണ്ടാതെയിരുന്നത് വേറെയൊന്നും കൊണ്ടല്ലയേട്ടാ.. ഞാൻ അച്ഛനെയോർത്തു അപ്പോളായേട്ടൻ എന്റെ കൈപിടിച്ചവിടെ വെച്ചത്… “”””
പ്രിയ വരുമ്പോൾ ഉണ്ടായ സംഭവം ഓർത്ത് പറഞ്ഞു.
“”””എനിക്ക് അറിയായിരുന്നു… ശ്രീകുട്ടിയുടെ മനസ്സിൽ എന്തോ ഉണ്ട്… അല്ലങ്കിൽ വാവച്ചി എന്നോട് അങ്ങിനെ ഒന്നും പറയില്ലല്ലോ… “”””
അവൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു.
“”””സത്യായിട്ടും വെഷമായില്ലല്ലോ…?””””
അവൾ കുട്ടികളെ പോലെ അവനെ ചോദ്യഭാവത്തിൽ നോക്കി.