“”””ഞാൻ പറഞ്ഞല്ലേ ഇല്ലിമുള്ള് കാണും സൂക്ഷിക്കണം എന്ന്….മോളാ പ്ലേറ്റ് ആ തിണ്ണയിൽ വെച്ചു കാലും കഴുകി അകത്തേക്ക് കയറിയെ “”””
ഇന്ദുമതി പ്രിയയോട് പറഞ്ഞു.. പ്രിയ പ്ലേറ്റ് തിണ്ണയിൽ വെച്ച ശേഷം പൈപ്പ് തുറന്നു കാൽ കഴുകി അകത്തേക്ക് കയറി അടുക്കള വാതിൽ അടച്ചു.
ആ വീട്ടിലെ ആരും കണ്ടിരുന്നില്ല… കുറുഞ്ഞി പൂച്ചയുടെ കണ്ണുകളിലെ രക്തചുവപ്പ്….ചെന്നായയിലും കഴുകനിലും കണ്ട അതെ ചുവപ്പ് തന്നെയാണ് കുറുഞ്ഞിയിലും.
പെട്ടന്ന് പൂച്ചയുടെ അരികിലേക്ക് ഒരു നാഗം ഇഴഞ്ഞു വന്നു… ശേഷം അത് പത്തി വിടർത്തി ഒന്ന് ചീറ്റി… ആ നാഗത്തിന്റെ കണ്ണുകളും ചുവപ്പ് നിറമായിരുന്നു…
പെട്ടന്ന് ശക്തമായി കാറ്റു വീശാൻ തുടങ്ങി… എങ്ങുനിന്നോ നായ്ക്കൾ ഉച്ചത്തിൽ ഓരിയിടാൻ തുടങ്ങി….എങ്ങും മരണത്തിന്റെ ഗന്ധം….
>>>>>>><<<<<<<
കിരതമലയിലെ മന്ത്രിക ഗുഹയിൽ ധാന്യത്തിൽ ഇരുന്ന സന്യാസി മിഴികൾ തുറന്നു… ആ കണ്ണുകൾ വന്യത നിരഞ്ഞു… ഒപ്പം അയാളുടെ ചുണ്ടിൽ നിഗൂഢമായ ഒരു പുഞ്ചിരിയും…
“”””ഹാ….ഹാ….ഹാ… ഹാ… “”””
പെട്ടന്ന് അയാൾ ഉച്ചത്തിൽ അട്ടഹാസിച്ചു…
“”””മരണം….. “”””
അയാൾ ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് പറഞ്ഞു…
അതെ നിമിഷം നായ്കൾ ഉച്ചത്തിൽ ഓരിയിട്ടു.