ഇന്ദുമതിയുടെ സ്വപ്നത്തിൽ കണ്ടത് പോലെ ഗുഹയുടെ കാവടത്തിന് മുകളിലായി ഒരുപാട് വവ്വാലുകൾ തലകീഴായി തൂങ്ങി കിടപ്പുണ്ട്… അകത്തേക്ക് പ്രവേശിച്ചു കുറച്ചു കഴിയുമ്പോൾ തന്നെ ഗുഹയുടെ വലതു വശത്തായി കാണാം ഒരു വലിയ നാഗരൂപം…
ഇരു ദ്രംഷ്ടകളും പുറത്തെ ദർശിപ്പിച്ചു ചുവന്ന രക്തം തിളക്കുന്ന കണ്ണുകൾ ആയിരുന്നു ആ വലിയ നാഗരൂപത്തിന്.
അയാൾ നാഗരൂപം പിന്നീട്ടതും പെട്ടന്ന് നിശ്ചലമായി… മിഴികളിൽ അടച്ചു അയാൾ ചുണ്ടകൾ നിശബ്ദമായി ചലിപ്പിച്ചു എന്തോ മന്ത്രം ഉരുവിട്ടു… പെട്ടന്ന് അയാൾ തന്റെ കൈയിലെ ദണ്ട് മുകളിലേക്ക് വലിച്ചെറിഞ്ഞു… ഒപ്പം മിഴികൾ തുറന്നു.
പെട്ടന്ന് അവിടം മുഴുവൻ വലിയ പ്രകാശം പരന്നു… സൂര്യ രശ്മികൾ ഭൂമിയിലേക്ക് പതിക്കും പോലെ അവിടം സ്വർണനിറം നിറഞ്ഞു.
അയാൾ എറിഞ്ഞ ദണ്ട് ചെന്ന് സ്പർശിച്ചത് ഒരു വലിയ ഗോളത്തിൽ ആയിരുന്നു.. ദണ്ടിന് മുകൾ ഭാഗത്തായി ഉണ്ടായിരുന്ന തീ ആ ഗോളത്തിലേക്ക് പടർന്നുപിടിച്ചു… നിമിഷങ്ങൾക്ക് ഉള്ളിൽ അത് വലിയ ഒരു തീഗോളം ആയി തീർന്നു.
പ്രകാശം നിറഞ്ഞപ്പോൾ ആണ് മാന്ത്രിക ഗുഹയുടെ ഉൾവശം പൂർണമായും വ്യക്തമായി…
ഗുഹയുടെ ഒത്ത നടുക്കായി.., മുകളിൽ കത്തി ജ്വലിക്കുന്ന അഗ്നിഗോളത്തിന്റെ കീഴിലായി ഒരു വലിയ കുളം… മുട്ടോളം പൊക്കത്തിൽ വെള്ളം നിറഞ്ഞതാണ് ആ കുളം.. കുളത്തിന്റെ നടുവിലായി വൃത്ത ആകൃതയിൽ ഒരു പാറകൊണ്ട് തീർത്ത വലിയ പീഠം…ഒപ്പം ഗുഹയുടെ ഓരോ മൂലയിലും മനുഷ്യന് കയറാൻ സാധിക്കുന്ന തരത്തിൽ ഉള്ള ഓരോ ദ്വാരങ്ങൾ..
സന്യാസി തന്റെ വലുത് കൈ നീട്ടിയതും വായുവിൽ ഉയർന്നു നിന്നിരുന്ന ദണ്ട് അയാളുടെ കൈയിലേക്ക് മെല്ലെ വന്നുചേർന്നു.
അയാൾ ശാന്തമായി മുഖഭാവത്തോടെ വെള്ളത്തിലേക്ക് വലത് കാൽ എടുത്തു വെച്ചു… അയാളുടെ കാൽ പാദം വെള്ളത്തിലേക്ക് വെച്ചതും വെള്ളം രണ്ട് വശത്തേക്ക് ആയി മാറി..