ഞാൻ നോക്കുമ്പോ അവൾ അതെ ഇരുപ്പ് തന്നെ. ഇനി വട്ടെങ്ങാനും ആണോ ഞാൻ മനസ്സിൽ ചിന്തിച്ചു.
അമ്മയുടെ ചോദിയം കേട്ടപ്പോളാണ് അവൾ ബുമിയിലേക്ക് തിരിച്ചു വന്നത് എന്ന് തോനുന്നു.
അമ്മയെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൾ കഴിക്കാൻ തുടങ്ങി.
അവൾ കഴിക്കുന്നതിനു പോലും ഒരു വ്യത്യസ്തത ഒണ്ട് എന്ന് എനിക്ക് തോന്നി പോയി.
പതിയെ കൊറച്ചു ദോശ കീറി എടുത്ത് അത് ചമ്മന്തിയിൽ മുക്കി രണ്ട് വിരൽ മാത്രം ഉപയോഗിച്ചു വായിലേക്ക് വെക്കും പിന്നെ അത് സമയമെടുത്ത് പതിയെ ചവച്ചിറക്കും. കണ്ടിരിക്കാൻ നല്ല രസം ഒക്കെ ഒണ്ട് പക്ഷെ ഇത് ഇപ്പോഴേ തീരും എന്ന് തോന്നുന്നില്ല. ഇനി എല്ലാ പെൺപിള്ളേരും ഇതുപോലെ ആയിരിക്കുമോ. അതോ ഇത് ഇവളുടെ മാത്രം പ്രിത്യേകത ആണോ..
അതൊക്കെ ആലോചിച്ചു ഞാൻ പതിയെ എഴുനേറ്റു അപ്പൊ അവൾ പോകല്ലേ എന്ന അർത്ഥത്തിൽ ഒന്ന് നോക്കി ഞാൻ അത് കാര്യമാക്കിയില്ല. കയ്യും കഴുകി ഞാൻ നേരെ റൂമിലേക്ക് പോയി കട്ടിലിൽ കിടന്നു ഫോൺ എടുത്ത് ചുമ്മ തൊണ്ടികൊണ്ടിരുന്നു.
മെസ്സേജ് ഒന്നും ഇല്ലാത്തതുകൊണ്ട് ഫോൺ നേരെ കാട്ടിലിലേക്ക് ഇട്ട് ഞാൻ വെറുതെ കണ്ണടച്ചു കിടന്നു. ഇപ്പോ കണ്ണടച്ചാൽ മുഴുവൻ ചിന്നു നിറഞ്ഞു നിൽക്കുകയാണ്. ഇടക്ക് വീണ്ടും മനസിലേക്ക് ചില വേണ്ടാത്ത ചിന്തകൾ കേറി വന്നു.
ചിന്നു എന്നേക്കാൾ രണ്ട് വയസ് കൂടുതലാണ് അവക്ക്. അത് ഒരു കൊഴപ്പം ആണോ… അതെ അത് കൊഴപ്പം തന്നെ ആണ് ഞാൻ അവളുമായി പുത്തേക്ക് പോയാൽ ആൾക്കാർ കളിയാക്കുമോ. കല്യാണത്തിന്റെ അന്നും ഇന്നും കണ്ട ചില നോട്ടങ്ങളും ചിരിയും എന്റെ മനസിലേക്ക് ഓടി എത്തി അവരുടെ ഒക്കെ മുഖത്തു ഞാൻ കണ്ടത് ഒരു കളിയാക്കൽ ആണോ…. അതോ എന്റെ തോന്നൽ ആണോ…..
തോന്നൽ ഇന്നും അല്ല അവരുടെ മുഖത്തു ഞാൻ കണ്ടത് പുച്ഛവും കളിയാക്കലും തന്നെ.
അച്ഛൻ അത്യാവിശം എല്ലാരോടും നല്ല രീതിയിൽ അതന്നെ ആണ് പെരുമാറാറുള്ളത് അതുകൊണ്ട് തന്നെ അച്ഛനോടും എല്ലാർക്കും നല്ല മതിപ്പയിരുന്നു. ഫിനാൻസ് കമ്പനി ഒക്കെ ഉണ്ട് എങ്കിലും ചിലരോട് അച്ഛൻ പണം തിരിച്ചു വാങ്ങാറില്ല അതൊന്നും കണക്കിൽ പെടുത്താറും ഇല്ല. അതുകൊണ്ട് തന്നെ അച്ഛന്റെ മോൻ ആയ എന്നോടും നാട്ടുകാർക്ക് നല്ല മതിപ്പാണ്.
പിന്നെ നാട്ടിലെ മറ്റു ചെറുപ്പക്കരേ പോലെ വെള്ളമടിയോ സിഗരറ്റ് വലിയൊ