ഒന്നും തന്നെ എനിക്ക് ഇല്ല അതിനാലും എനിക്ക് നാട്ടിൽ നല്ല ഇമേജ് ഒക്കെ ആണ്.
ഇനി അതുകാരണം ആണോ ആരും ഒന്നും പരസ്യമായി പറയാത്തത്.
ആയിരിക്കും അവൾ സുന്ദരി ഒക്കെ തന്നെ ആണ് എന്നാലും…….
ഡോർ തുറക്കുന്ന ഒച്ച കേട്ടപ്പോളാണ് ഞാൻ എന്റെ ചിന്തയിൽ നിന്ന് ഉണർന്നത്.
ഞാൻ ഡോറിന്റെ അടുത്തേക്ക് നോക്കി ചിന്നു ആണ് അവളെ കണ്ടപ്പോ നേരത്തെ ഞാൻ നേരത്തെ ചിന്തിച്ച എല്ലാം മറന്നു എന്ന് വേണമെങ്കിൽ പറയാം….
എനിക്ക് ഡ്രെസ്സ് മാറ്റണം……
അപ്പോളാണ് ഞാൻ ശ്രെദ്ധിച്ചത് അവൾ ഡ്രെസ്സ് മാറ്റിയില്ല അമ്പലത്തിൽ പോയപ്പോ ഇട്ടത് തന്നെ.ഞാനും മാറ്റിയിട്ടൊന്നും ഇല്ല ഒന്ന് പുറത്ത് പോണം അച്ഛൻ കുറെ ആയി കമ്പനിയിലേക്ക് വരാൻ പറഞ്ഞു വിളിക്കണു. ഞാൻ ആകെ മൂഡോഫ്ഫ് ആയിരിന്നു ഇത്രയും നാൾ അതുകൊണ്ട് ഞാൻ അച്ഛന്റെ വിളി കേട്ടില്ല എന്ന് വച്ചു. എന്തായാലും ഇന്ന് പോണം…പുറത്തേക്ക് പോകണം എന്ന് ഉള്ളതുകാണ്ടാണ് ഞാൻ ഡ്രെസ്സ് മാറ്റത്തെ….
അതെ ഒന്നു പുറത്ത് പോയെ….
ഞാൻ ചിന്തായിൽ നിന്ന് ഉണർന്ന് അവളെ തന്നെ നോക്കി. എന്നെ നോക്കി നിൽക്കുകയാണ് അവൾ.
നീ മാറ്റിക്കോ ഞാൻ എന്തിനാ പോകുന്നെ….
ശോ….. ഒന്ന് ഇറങ്ങിക്കെ കളിക്കല്ലേ…..
ഇത് കൊള്ളാല്ലോ അല്ലേലും കളി ഒന്നും ഇപ്പൊ ഇല്ല….. എല്ലാം പിന്നെ ഒള്ളു……
അവൾക്ക് ഒന്നും മനസിലായില്ല എന്ന് എനിക്ക് അവളുടെ ഭാവം കണ്ടപ്പോ മനസിലായി.
എന്തൊക്കെയാ ഈ പറയുന്നേ… കിച്ചു പ്ലീസ് ഒന്ന് പുറത്ത് പോ…..