എടി പെണ്ണെ നീ മാറിക്കോ ഞാൻ തിരിഞ്ഞ് കിടക്കാം…..
അയ്യടാ അത് വേണ്ട ഞാൻ ഇപ്പൊ ഡ്രസ്സ് മാറുന്നില്ല…..
ഓ ഞാൻ പോയേക്കാവെ ഇനി ഞാൻ കാരണം ഡ്രസ്സ് മാറാതെ ഇരിക്കണ്ട……
ഞാൻ എഴുനേറ്റ് പുറത്തേക്ക് നടന്നു ഞാൻ പുറത്തിറങ്ങിയതും അവൾ വന്ന് ഡോർ അടച്ചു. ഞാൻ നേരെ പോയത് ആടുകളേലേക്കാണ് അമ്മയോട് അച്ഛനെ കണ്ടിട്ട് വരാം എന്ന് പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി ഇറങ്ങുന്ന വഴിക്ക് ഞാൻ അച്ഛനെ വിളിച്ചു വരുന്നു എന്ന് പറയാനും മറന്നില്ല.
ബൈക്കെ എടുത്ത് ഞാൻ നേരെ ഓഫീസിലേക്ക് പോയി അര മണിക്കൂർ പോണം ഓഫീസിലേക്ക്.
വണ്ടി പാർക്ക് ചെയ്ത് ഞാൻ നേരെ ഓഫീസിലേക്ക് പോയി എല്ലാ ബിസിനസും നിയന്ത്രിക്കുന്നത് ഇവിടെ ഇന്നാണ് അതുകോണ്ട് തന്നെ മുപ്പതിൽ കൂടുതൽ ജീവനക്കാരും ഒണ്ട് എല്ലാവരും അവരുടെ ജോലിയിൽ മുഴുകി ഇരിക്കുകയാണ് ഞാൻ കേറി ചെന്നപ്പോ എല്ലാരും ഒന്ന് എസ്‌നേറ്റു. ഞാൻ എല്ലാരോടും ഇരിക്കാൻ പറഞ്ഞു. അച്ഛന്റെ റൂമിന്റെ മുന്നിൽ ചെന്ന് ഞാൻ ഒന്ന് തിരിഞ്ഞു എല്ലാവരോടുമായി പറഞ്ഞു അതെ എന്നെ കാണുബോ എഴുന്നേക്കുക ഒന്നും വേണ്ട ഞാൻ ചുമ്മാ ഒന്ന് വന്നു എന്നെ ഒള്ളു.
ഞാൻ അങ്ങനെ ഒന്നും ഓഫീസിൽ വരാറില്ല ഓഫീസിൽ എന്നല്ല ഞാൻ അച്ഛന്റെ ബിസിനസ്സിൽ ഒന്നും തന്നെ കൈ ഇടാറില്ല.
എന്റെ ആവശ്യങ്ങൾക്കായി അച്ഛന്റെ ഒരു ഡെബിറ്റ് കാർഡ് തന്നിട്ടുണ്ട് അത്കൂടാതെ ടൗണിൽ ഒരു ബിൽഡിങ് എന്റെ പേരിലും ഒണ്ട് അതിൽനിന്നും കിട്ടുന്ന വാടക എനിക്കാണ് അതുകൊണ്ട് എന്റെ ചിലവുകൾ നന്നായി തന്നെ നടക്കും അച്ഛന്റെ കാർഡ് ഞാൻ അങ്ങനെ ഉപയോഗിക്കാറില്ല.
റൂം തുറന്ന് ഞാൻ നേരെ അകത്തേക്ക് കയറി അച്ഛൻ കസേരയിൽ ഇരുന്ന് ഉറങ്ങുകയാണ്. ഞാൻ ശബ്ദം ഉണ്ടാകാതെ അച്ഛന്റെ അടുത്തേക്ക് നടന്നു…
ട്ടോ….
അച്ഛൻ ഞെട്ടി ഉണർന്നു ഞാൻ ആണെന്ന് കണ്ടപ്പോ ഒന്ന് ചിരിച്ചു. ഞാൻ അച്ഛന്റെ എതിർ വശത്തുള്ള കസേര വലിച്ചു അതിൽ ഇരുന്നു അച്ഛനെ നോക്കി…