അപ്പൊ നിനക്ക് വഴി ഒക്കെ അറിയാം…..
ഞാൻ ഒന്നും മിണ്ടിയില്ല.
ഡാ ഞാൻ ഇനി റസ്റ്റ് എടുത്താലോന്ന് വിചാരിക്കുകയാ……
ഞാൻ അച്ഛനെ ഒന്നുടെ നോക്കി എന്താണ് അച്ഛന്റെ ഉദ്ദേശം എന്നെ എല്ലാം ഏല്പിക്കാൻ ആണോ.
ഡാ ഞാൻ പറഞ്ഞെ നീ കേട്ടോ….
മ്മ് കേട്ടു….
എനിക്ക് പ്രായം ആയോ എന്ന് ഒരു ഡൌട്ട്……
അത് ഇപ്പോഴെങ്കിലും മനസിലായല്ലോ തോണ്ടാൻ ആയി……ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞ്.
അതുകൊണ്ടാ പറയുന്നേ ഇനി നീ വേണം എല്ലാം നോക്കി നടത്താൻ…..
ഞാൻ ഉദേശിച്ചത് തന്നെ…
അതൊന്നും ശെരിയാകില്ല…..
എല്ലാം ശെരിയാകും…. നിനക്ക് കൊറച്ചു കുട്ടികളി കൂടുതലാ. ഒരു ഉത്തരവാദിത്തം ഒക്കെ വന്ന അതൊക്കെ മാറും….പെണ്ണ് കെട്ടി എന്നിട്ടും നിന്റെ സ്വഭാവത്തിന് മാറ്റം ഒന്നും ഇല്ലല്ലോ.
ഞാൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞ് അച്ഛാ അതില്ലേ….. ഞാൻ…… ഇതൊക്കെ നോക്കിയ അധിക കാലം നോക്കേണ്ടി വരില്ല