അച്ഛൻ ഒന്ന് ചിരിച്ചു എന്നിട്ട് തുടർന്നു.
അല്ലേലും എല്ലാം നിന്നെ ഇപ്പൊ ഏല്പിക്കില്ല നീ അതിയം ടെക്സ്ടയിൽ ഒക്കെ നോക്കി നടത്തു അത് എങ്ങനെ എന്ന് നോക്കാമല്ലോ എന്നിട്ട് ബാക്കി.
തീരെ മനസില്ല എങ്കിലും ഞാൻ അത് സമ്മതിച്ചു. നാളെ മുതൽ നോക്കാം എന്ന് അച്ഛന് വാക്കും കൊടുത്ത് ഞാൻ തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടു.നല്ല വിശപ്പ് തോന്നിയതിനാൽ പുറത്തുനിന്നു ഭക്ഷണം കഴിച്ചിട്ടാണ് വീട്ടിലേക്ക് എത്തിയത്.
വീട്ടിലെക്ക് ഞാൻ കയറുന്ന ഒച്ച കേട്ടളെ അമ്മ എന്നെ വിളിച്ചു.
ഡാ…..നിന്നെ ഞാൻ ഒന്ന് ചോദിക്കട്ടെ…….
ഞാൻ നിന്നു….
നീ ആ കൊച്ചിനോട് എന്തേലും പറഞ്ഞോ…..
ചിന്നുവിനെ ഉദ്ദേശിച്ചാണ് എന്ന് എനിക്ക് മനസിലായി.
ഞാനോ…… എന്ത് പറയാൻ…. ഞാൻ ഒന്നും പറഞ്ഞില്ല……
എന്നിട്ടാണോ അത് ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാൻ വരാതെ ഇരുന്ന് കരയുന്നത്…..
കരയുന്നോ അത് കൊള്ളാല്ലോ ഞാൻ പോകുന്നവരെ ഒരു കൊഴപ്പോം ഒണ്ടാരുന്നില്ലല്ലോ….. ഞാൻ ഒന്ന് നിക്കട്ടെ… അമ്മ അവക്കുള്ള ചോറ് വിളമ്പിക്കോ……
അതും പറഞ്ഞു ഞാൻ മുകളിലേക്ക് നടന്നു.
റൂമിന്റെ വാതിൽ പുടിയിട്ടില്ല ചാരി ഇട്ടതെ ഒള്ളു. അകത്തേക്ക് കേറി നോക്കുമ്പോ കണ്ട കാഴ്ച എന്നെ വല്ലാതെ വിഷമിപ്പിച്ചു.