ഇനി എഴുനേറ്റ് പോയി കഴിക്കാൻ നോക്ക്.
എനിക്ക് വേണ്ട…. എനിക്ക് ഇങ്ങനെ കിടന്ന മതി….
എന്നെ മുറുക്കി കെട്ടിപിടിച്ചുകൊണ്ടാണ് അവൾ അത് പറഞ്ഞത്.
അതൊന്നും പറ്റൂല്ല നീ വേഗം പോയി മുഖം കഴുകി വാ… മുഖം ഒക്കെ നോക്കിയേ കരഞ്ഞു കണ്ണീരെല്ലാം ഒഴുകി കണ്മഷി ഒക്കെ പടർന്നു ഒരു രസോം ഇല്ല നിന്നെ ഇപ്പൊ കാണാൻ…..
അവൾ പെട്ടന്ന് എന്നിൽനിന്നും അകന്ന് വേഗം എഴുനേറ്റ് പോയി മുഖം കഴുകി വന്നു.
കിച്ചു ഇപ്പൊ രസം ഒണ്ടോ…
മ്മ് കൊഴപ്പം ഇല്ല…. ആ കണ്മഷി കൂടെ ഒണ്ടേ ഓക്കേ ആണ്.
അവൾ വേഗം കണ്മഷി എടുത്ത് കണ്ണ് എഴുതി എന്നെ നോക്കി. ഞാൻ കയ്കൊണ്ട് സൂപ്പർ എന്ന് ആക്ഷൻ കാണിച്ചു.
ഇപ്പൊ നല്ല കുട്ടി ആയല്ലോ ഇനി പോയി കഴിക്കാൻ നോക്ക് അമ്മ എടുത്ത് വച്ചിട്ടുണ്ടാകും…..
കിച്ചു കഴിച്ചോ…. വാ നമ്മക്ക് ഒരുമിച്ച് കഴിക്കാം…..
ഞാൻ കഴിച്ചിട്ട വന്നേ… നീ പോയി കഴിക്ക്….
അത് പറഞ്ഞതും പെണ്ണിന്റെ മുഖം വീണ്ടും വാടി.
ഇനി എന്ന പെണ്ണെ നിന്റെ പ്രശനം….
എന്നെ കൂട്ടാതെ കഴിച്ചില്ലേ…. എന്റെ അടുത്ത് വന്ന് ഇരിക്കുക എങ്കിലും ചെയ്യോ….
നീ വാ…..
ഞാൻ മുമ്പിൽ നടന്നു അപ്പോഴേക്കും അമ്മ ഭക്ഷണം ഒക്കെ താഴെ കൊണ്ട് വച്ചിട്ടുണ്ടാരുന്നു..