എനിക്ക് എറണാകുളത് IPS ട്രൈനീ ആയി പോസ്റ്റിംഗ് കിട്ടി….
_______∆________
ചേച്ചിയുടെ വീട്ടിൽ….
ഇന്ന് അവിടെ ഒരു പെണ്ൺ കാനൽ ആണ്…. അഞ്ജലിയെ പെണ്ൺ കാണാൻ ഒരു ചെറുക്കൻ വന്ന്….
അഞ്ജലിയുടെ അച്ഛൻ: പെണ്ണിനും ചെറുക്കനും എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം…
അവളും aa ചെറുക്കനും ടെറസിൽ പോകുന്നു..
ചെറുക്കൻ : തനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ….?
അഞ്ജലി : ഉണ്ട്….
ചെറുക്കൻ : പറഞ്ഞോളൂ….
അഞ്ജലി : ചേട്ടന് എന്നെ ഇഷ്ടപ്പെട്ടോ ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് അറിയില്ല…പക്ഷേ എനിക്ക് ചേട്ടനെ ഇഷ്ടപ്പെട്ടില്ല…..ഇഷ്ടപ്പെടാൻ സാധിക്കില്ല…
ചെറുക്കൻ : അതെനിക്ക് തന്റെ മുഖം കണ്ടപ്പോഴേ തോന്നി… തനിക്ക് വേറെ ആരേലും ഇഷ്ടം ആണോ…
അഞ്ജലി : അതെ…
ചെറുക്കൻ: എനിക്കും അതെ ഒരു പെണ്ണും ആയി 2 വർഷം ആയി പ്രേണയത്തിൽ ആണ്… പക്ഷേ അവളുടെ വീട്ടിൽ സമ്മധിപ്പിചട്ടില്ല…. അവർ സമ്മതിച്ചാൽ പിന്നെ അപ്പോ തന്നെ അമ്മയോട് പറയണം… ഇപ്പൊ തന്നെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ആണ് ഞാൻ ഇൗ പരിപാടിക്ക് വന്നത്…
അഞ്ജലി : അയ്യോ ചേട്ടൻ വിചാരിക്കുന്ന പോലെ ഞാൻ വേറെ ഒരാളും ആയിട്ട് പ്രണയത്തിൽ അല്ല… എനിക്ക് ഒരാളോട് പ്രണയം ഉണ്ട്.. പക്ഷേ ഞാൻ അവന് പോലും അറിയില്ല.. അതിന് കൊറേ കാരണങ്ങൾ ഉണ്ട്…
ചെറുക്കൻ: ആ എല്ലാം ശെരി ആകും… പിന്നെ നമുക്ക് രണ്ട് പേർക്കും പരസ്പരം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് നമുക്ക് രണ്ട് പേർക്കും രക്ഷപെടാം..
അഞ്ജലി : മ്മ്…
അങ്ങനെ അവരുടെ കഠിന പരിശ്രമം കൊണ്ട് aa ആലോചന മുടങ്ങി…
അന്ന് വൈകുന്നേരം… അഞ്ജലിയുടെ വീട്…
ഇപ്പം aa വീട്ടിൽ വലിയ ചർച്ച നടക്കുകയാണ്… അഞ്ജലിയുടെ ചേട്ടൻ അതായത് എന്റെ അളിയൻ , ചേച്ചി , അഞ്ജലിയുടെ ചേച്ചി, അച്ഛൻ , അമ്മ…. ഇവരുടെ ഒക്കെ നടുവിൽ പ്രതികൂടിൽ നിൽക്കുന്നത് പോലെ അഞ്ജലിയും….
അച്ഛൻ : മോളെ ശെരിക്കും നിനക്ക് എന്താ പ്രശ്നം… ഇന്നേ വന്ന ചെറുക്കനെ ഇഷ്ടപെടത്തത്തിൻ ഉള്ള ഒരു കാരണം പറ… നല്ല ചെറുക്കൻ, നല്ല സ്വഭാവം , മാന്യമായ ഒരു ജോലിയും ഉണ്ട്… പിന്നെ എന്താ പ്രശ്നം…
അഞ്ജലി ഒന്നും മിണ്ടാതെ തല കുനിച്ച് ഇരുന്നു…
അമ്മ ; ഇനി നിനക്ക് ആരെങ്കിലും ഇഷ്ടമാണോ.. നല്ല ചെറുക്കൻ ആണെങ്കിൽ നമുക്ക് ആലോചിക്കാം മോളെ…
അഞ്ജലി : നിങ്ങള് പറഞ്ഞത് ശെരി ആണ്… എനിക്ക് ഒരാളെ ഇഷ്ടമാണ് പക്ഷേ ആൾ ആരാണെന്ന് അറിഞ്ഞാൽ നിങ്ങള് ആരും സമ്മതിക്കില്ല എന്ന് എനിക്ക് അറിയാം…