സച്ചിന്റെ ജീവിതം 5 [Sachin]

Posted by

 

ആ ശ്രീദേവി കൊച്ചിനെ പ്രസാദം വാങ്ങാൻ അവിടെ ഇട്ടേച്ചും ഇവൾ ഇങ്ങു പൊന്നു..ആ കൊച്ചു ഈ ഇരുട്ടത്തു എങ്ങനെ വരാനാ.. മോൻ അമ്പലത്തിൽ പോയില്ലല്ലോ ..ഇവള് പറഞ്ഞു മോന് പോയി അമ്പലത്തിൽ തൊഴുത്തിട്ടു ആ കൊച്ചിനെയും കൂട്ടി വരുമെന്ന് … അത്താഴ പൂജ കഴിഞ്ഞേ പ്രസാദം കിട്ടുകയുള്ളു… നമ്മുടെ കുടുംബ ക്ഷേത്രം അല്ലെ മോനെ വല്ലപ്പോഴും അവിടെ ഒക്കെ ഒന്ന് പോയി തൊഴണം.” അതിനെന്താ അച്ഛാച്ച എനിക്കും ഒന്ന് അവിടെ പോകണം എന്ന് ഉണ്ടായിരുന്നു…

ഞാൻ അപ്പോഴേക്കും ഒരു മുണ്ടും ഷർട്ടും ഇട്ടു.. അമ്പലത്തിലേക്ക് പോകാൻ ആയി ഇറങ്ങി.. പാടത്തിന്റെ വരമ്പിലോടെ ഇടവഴി ചാടി ആണ് അമ്പലത്തിലേക്ക് പോകുന്നത്.. അച്ചാച്ചൻ എന്നോട് ടൂർച്ച ലൈറ്റ് എടുത്തു കൊണ്ട് പോകാൻ ആയി പറഞ്ഞു.. ഞാൻ ടോർച്ച ലൈറ്റും ആയി അമ്പലത്തിലേക്ക് നടന്നു.. അപ്പോഴേക്കും ഇരുട്ടു വീണിരുന്നു.. പാടത്തു നെല്ല് വിതച്ചതേ ഉള്ളു.. ചെറിയ തണുപ്പുള്ള മന്ദമാരുതൻ എൻ്റെ ശരീരത്തെ തഴുകി ഒഴുകി പോകുന്നു.. ഞാൻ കുളിച്ചിട്ടു അധിക നേരം ആയിട്ടില്ലാത്തതു കൊണ്ട് എനിക്ക് ചെറിയ ഒരു സുഖം ഉള്ള തണുപ്പ് അനുഭവ പെട്ട്.. 2 വശവും വിശാലം ആയ പാടം…

 

ഗ്രാമീണ ഭംഗി ആസ്വദിച്ചു കൊണ്ട് ഞാൻ നടന്നു.. ചുറ്റും ഇരുട്ട് പടർന്നിരിക്കുന്നു … അത്താഴ പൂജക്ക്‌ മുൻപ് അമ്പലത്തിൽ എത്തുവാനായി ഞാൻ മുറുകെ നടന്നു.. അമ്പലത്തിൽ അധികം തിരക്കിലായിരുന്നു… കൊറോണ ആയതു കൊണ്ട് അധികം ആൾക്കാർ വരാറില്ല അമ്പലത്തിൽ.. ഞാൻ തൊഴുവാനായി ശ്രീകോവിലിലേക്ക് നടന്നു… അവിടെങ്ങും ശ്രീദേവി ചേച്ചിയെ കാണാൻ ഇല്ല.. അമ്പലത്തിൽ ആരെയും കാണുന്നില്ല.. ഞാൻ കഴക പുരയുടെ അടുത്തേക്ക് നോക്കിയപ്പോൾ അവിടെ 2 3 സ്ത്രീകൾ കൂടി നിൽക്കുന്നു..അവർ എന്തൊക്കെയോ കുശലം പറയുന്നു…

 

മാസ്ക് വെച്ചിരിക്കുന്നതിനാൽ ആളെ അറിയാൻ പറ്റുന്നില്ല.. അതിലെങ്ങും ശ്രീദേവി ചേച്ചിയെ കാണാൻ ഇല്ല.. ഞാൻ അവിടെ കുറച്ചു സമയം വെയിറ്റ് ചെയ്യാൻ തീരുമാനിച്ചു.. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ എന്ന് പറഞ്ഞത് പോലെ.. ഞാൻ പ്രസാദം വാങ്ങിക്കാൻ നിന്ന സ്ത്രീകളെ ശ്രെദ്ധിക്കാൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *