ലെമനേഡ് – A Love Story.
ലോല ഹൃദയന്മാർ,
Person with Hyper Empathy Syndrome.
പ്രേമനൈരാശ്യത്തിൽ ജീവിക്കുന്നവർ,
പെണ്ണിനാൽ ചതിക്കപെട്ടവർ – വായിക്കുമ്പോ ഒരല്പം ശ്രദ്ധിക്കുക.
For Others – This is Just Another Campus Love Story, But Definitely Not Cliche!!!
🍭
“ഹലോ….എന്താടി”
ഉച്ചയുറക്കം തടസ്സപ്പെടുത്തിയതില്‍ ഉണ്ടായ നീരസം മെര്‍ലിന്റെ ശബ്ദത്തിൽ നിന്നുതന്നെ ദിയക്ക് മനസ്സിലായിരുന്നു.
“ഡീ എനിക്ക് പറ്റുംന്ന് തോന്നുന്നില്ല…..” ദിയ തളര്‍ന്ന സ്വരത്തില്‍ ഇടംകാതിലവളുടെ ഫോൺ വെച്ചുകൊണ്ട് പറഞ്ഞു.
“Yes or No…..നീ എന്തെങ്കിലും ഒന്ന് തീര്‍ത്തു പറയ്” മെര്ലിന് ദേഷ്യത്തോടെ അവളോട് ചോദിച്ചു.
“ഞാനിപ്പോ ലൈബ്രറിയിൽ ആണ്, ബാലുവും കൂടെയുണ്ട്, ഏതായാലും വൈകിട്ട് നീ റൂമിലേക്ക് എത്തില്ലേ… അപ്പൊ ഞാന്‍ പറയാം” ദിയ പറഞ്ഞു
“വൈകുന്നേരമല്ലേ, ശെരി ഞാനെത്താം, ഇത്ര നേരം രാകേഷ് എന്നെ കടിച്ചു തിന്നുവാരുന്നു, നല്ല ക്ഷീണം ഇപ്പോ ഞാനൊന്നു ഉറങ്ങിക്കോട്ടെ….പ്ലീസ്!!”. ഇത്രയും പറഞ്ഞു മെര്ലിന് കാൾ കട്ട് ആക്കി.
ദിയക്ക് ആകെ ദേഷ്യം തോന്നി. നോ എന്ന് പറയാം, പക്ഷെ അവളോട് നോ പറഞ്ഞാല്‍ ഇപ്പൊ ബാലുവിനായിരിക്കും തന്നെക്കാള്‍ ബുധിമുട്ട്. പിന്നെ യെസ് എന്നും പറയുന്ന കാര്യത്തെപ്പറ്റി ആലോചിക്കാനേ വയ്യ!! കാര്യം തന്റെ നാവിൽ നിന്നും അത് വന്നാൽ ഇനിയുള്ള ഭാവിയാണ് അവതാളത്തിൽ ആവാൻ പോകുന്നതെന്ന് ദിയയ്ക്ക് നന്നായിട്ടറിയാം, പക്ഷെ തനിക്ക് ഈ കുരുക്കിൽ നിന്നും രക്ഷപെടുകയും വേണം ഒപ്പം തന്നെ ജീവനെപോലെ സ്നേഹിക്കുന്ന ബാലുവിനെയും രക്ഷപെടുത്തണം……
🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷🌼🌸🌷 🌼🌸🌷 🌼🌸🌷
മുംബൈ A.M.B മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ദിയ. ദിയയോട് മെറിന് ചോദിച്ച ചോദ്യം അത് നിങ്ങൾ അറിയണമെങ്കില്‍ ദിയയുടെ മുഴുവൻ കഥയും അറിയണം. കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനനം. ഒരു ചെറിയ സൂപ്പർ മാർക്കറ്റ് ഉടമയായിരുന്ന ദിവാകരന്റെ ഒറ്റ മകൾ, ദിയയെ ഒരു ഡോക്ടര്‍ ആക്കണം എന്നത് ആയിരുന്നു അവളുടെ അച്ഛന്റെയും, രണ്ടു വർഷം മുൻപ് വിടപറഞ്ഞ അമ്മയുടെയും മോഹം. പ്ലസ്ടു വരെ പഠിക്കാന്‍ മിടുക്കി ആയിരുന്ന ദിയക്ക് പക്ഷെ എന്‍ട്രന്‍സ് അത്ര എളുപ്പമായിരുന്നില്ല. ആദ്യത്തെ തവണ എഴുതിയപ്പോൾ അവൾക്ക് പ്രതീക്ഷിച്ച റിസൾട്ട് കിട്ടിയില്ല.