“എന്ത് പോംവഴി …നീ കാര്യം പറ ..”
“നീ ദേഷ്യപ്പെടാനോ …ചാടിക്കടിക്കാനോ വരണ്ട ….ഞാൻ നിന്നോട് പറഞ്ഞ കാര്യം തന്നെയാണ്. നീ ഒന്നുടെ ശെരിക്ക് ആലോചിച്ചിട് മറുപടി പറഞ്ഞാൽ മതി …എന്റെ മാത്രമല്ല രാകേഷിന്റെയും സജേഷൻ ഇതാണ്”
“ടെൻഷൻ അടിപ്പിക്കല്ലേ മെർലി!!!” അവൾ രാകേഷിനെയും നോക്കിയപ്പോൾ….
“നീ ചെറുതായിട്ടൊന്നു അഭിനയിക്കണം …” രാകേഷ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
“എന്ന് വച്ചാല്‍….”
“നീ വിക്രം ചേട്ടനോട് അങ്ങേരെ ഇഷ്ടം ആണെന്ന് പറയുന്നു”
“അയ്യോ!!! നല്ല ബെസ്റ്റ് സൊല്യൂഷൻ!!!
അതൊന്നു വേണ്ടാ, അയാളെ നിനക്ക് അറിയാഞ്ഞിട്ടാ” ദിയയുടെ മുഖത്ത് സമ്മിശ്ര വികാരം വരുന്നത് അവള്‍ കണ്ടു.
“നീ പോടീ ..നിന്നെക്കാള്‍ കൂടുതൽ ഞാന്‍ വിക്രം ചേട്ടനോട് സംസാരിച്ചിട്ടുള്ളതാ ..പിന്നെ നീ ചെയ്യുന്നതില്‍ എന്താ ഇപ്പൊ തെറ്റ്..
നീ ജസ്റ്റ് അഭിനിയിക്കുക അല്ലെ….”
“നീയെന്താ പറയുന്നത് തമാശയാണോ ഇതൊക്കെ?!!
പിന്നെ വിക്രം ചേട്ടനെങ്ങാനും നമ്മൾ കളിപ്പിക്കുവാണ് അറിഞ്ഞാലോ..…അതാലോചിച്ചിട്ടാണോ മെർലി നീ പറയുന്നേ???”
“അപ്പോള്‍ നിനക്ക് ബാലു ബുദ്ധിമുട്ടുന്നതില്‍ കുഴപ്പം ഇല്ലേ?”
ദിയ അതുകേട്ട് കണ്ണ് നിറഞ്ഞു….
“ദിയ എനിക്ക് മനസിലാകും, നീയും ബാലുവും തമ്മിൽ …
നീ പൈസക്ക് വേണ്ടി ഒരു സിനിമയില്‍ അഭിനിയിക്കുന്ന പോലെ കരുതിയാല്‍ മതി…”
“വേണ്ടാ അതൊന്നും ബാലുവിന് ഇഷ്ടപെടില്ലാ…” ദിയ പറഞ്ഞു .
“അതെന്താ നീ ഇനി അറിയാതെ അയാളെ പ്രേമിച്ചു പോയാലോ എന്ന് പേടിച്ചിട്ടാ…” മെര്‍ലിന്‍ കളിയാക്കുന്ന സ്വരത്തില്‍ ചോദിച്ചു .
“ഓഹോ അങ്ങനെ പെട്ടന്ന് തീരുന്നത് അല്ലാലോ ഞാനും ബാലുവും തമ്മില്‍ ഉള്ള സ്നേഹം…അത് നിന്റെ രാകേഷിനോടുള്ള പോലെ നേരമ്പോക്കിന് വേണ്ടി ഉള്ളത് അല്ല” ദിയ അല്ല്പം കടുത്ത സ്വരത്തില്‍ പറഞ്ഞു.
“ഓ നീ ഒരു പതിവ്രത….ഞാന്‍ ഒരു ബുദ്ധി പറഞ്ഞു. വെറുതെ കോളജില്‍ കടന്നു നിന്റെ പുന്നാര കാമുകന്‍ ഇടി കൊണ്ട് ഓടുന്നത് കാണേണ്ടെങ്കില്‍ നിനക്ക് അനുസരിക്കാം…” മെര്‍ലിന്‍ അല്‍പ്പം കടുപ്പത്തില്‍ തന്നെ തിരിച്ചടിച്ചു.
ആ പറഞ്ഞത് കേട്ട് ദിയയുടെ മുഖം മാറി. അത് കണ്ടു മെര്‍ലിന്‍ അല്‍പ്പം ശാന്തയായി പറഞ്ഞു.
“എടി നീ മൂലം ബുദ്ധിമുട്ടുന്ന ബാലുവിനെ പറ്റി ആലോചിക്ക്. ഇവിടെ നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒന്നും നഷ്ടപെടാനില്ല. ബാലുവിനോട് നീ ഉള്ള കാര്യം പറ…”
“ഡീ നീ പറയുന്നതു എനിക്ക് മനസ്സിലാകിഞ്ഞിട്ടില്ലാ ..
ഞാന്‍ ഒന്നൂടെ ആലോചിക്കട്ടെ”