അതിനിടയില്‍ അച്ഛന്റെ ബിസിനസ് പരാജയപെട്ടു. എങ്കിലും അയാള്‍ അവളെ തൃശൂര്‍ ഉള്ള ഒരു പ്രമുഖ എൻട്രൻസ് സ്ഥാപത്തില്‍ റിപ്പീറ്റ് ചെയ്യാൻ ചേർത്തു. ഒറ്റ നോട്ടത്തില്‍ ആരെയും ആകര്‍ഷിക്കുന്ന അതി സുന്ദരിയായ ദിയയുടെ പുറകെ പല ആണുങ്ങള്‍ തേനീച്ച പോലെ അവിടെയുമുണ്ടായിരുന്നു. പഠനത്തില്‍ മാത്രം ശ്രദ്ധിച്ചു പോയിരുന്ന ദിയയുടെ മനസ്സ് ഇളക്കാന്‍ അവർക്കാർക്കും കഴിഞ്ഞിരുന്നില്ല, പക്ഷെ ബാലുവിന്റെ നിഷ്കളങ്കമായ സ്നേഹത്തിനു മുന്നിലവൾ വീണുപോകുകയായിരുന്നു. വളരെ സാധാരണമായ സുഹൃത്ബന്ധം ആയിരുന്നു ആദ്യമവർ തമ്മിൽ. എങ്കിലും കൂടുതൽ സമയം ഒന്നിച്ചു ചിലവഴിക്കുമ്പോ ഇരുവരുടെയും ഇഷ്ട്ടങ്ങൾ പരസ്പരം അറിഞ്ഞു. അവന്റെ കളങ്കമില്ലാത്ത മനസ് ദിയ തിരിച്ചറിഞ്ഞപ്പോൾ അവരുടെ ബന്ധമൊരു പ്രണയത്തിലേക്ക് വഴിമാറി. ഒരു പഠിപ്പിസ്റ്റ് ആയിരുന്ന ബാലു ദിയക്ക് ബുദ്ധിമുട്ട് തോന്നിയ വിഷയങ്ങള്‍ എല്ലാം പഠിപ്പിച്ചു കൊടുത്തു. എൻട്രൻസ് നു ശേഷം രണ്ടാള്‍ക്കും ഒരു കോളജില്‍ അഡ്മിഷന്‍! അതായിരുന്നു ബാലുവിന്റെ സ്വപ്നം. പക്ഷെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ബാലുവിന് റാങ്ക് കുറഞ്ഞു. ദിയക്ക് അവള്‍ പ്രതീക്ഷിച്ചതിലും റാങ്ക് ഉണ്ടെങ്കിലും Govt കോളേജിൽ അഡ്മിഷന്‍ കിട്ടാനും മാത്രമുള്ള റാങ്ക് ഒന്നുമില്ല…താനും.
വീട്ടില്‍ പണം ഉള്ളത് കൊണ്ട് ബാലുവിന്റെ അച്ഛൻ മുംബൈയില്‍ ഉള്ള A.M.B കോളേജില്‍ അവനു അഡ്മിഷന്‍ തരപെടുത്തി. 15 ലക്ഷം രൂപ donation ദിയക്ക് അത് ചിന്തിക്കാന്‍ പറ്റില്ലല്ലോ. ഇനിയും കോച്ചിംഗ് ചെയ്യാന്‍ ആണെങ്കില്‍ പണവും ഇല്ല. അങ്ങനെ നിരാശയില്‍ ഇരിക്കുമ്പോഴാണ് ഒരു ദിവസം ബാലു അവളെ വിളിക്കുന്നത്. A.M.B കോളേജില്‍ തന്നെ ദിയയ്ക്കും ബാലു Admission ശരി ആക്കിയ വിവരം പറഞ്ഞു. ബാലു വീട്ടില്‍ നിന്ന് എന്തോ കള്ളം പറഞ്ഞു പണം കൊടുത്തു എന്നറിഞ്ഞപ്പോൾ ദിയയ്ക്ക് സന്തോഷം കൊണ്ട് കരച്ചില്‍ വന്നു, അവനോടെങ്ങനെ നന്ദി പറയണമെന്ന് അറിയാതെ പകരമായി ആഴത്തിൽ ബാലുവിനെ സ്നേഹിക്കുക മാത്രം ചെയ്തു….
അങ്ങനെ മുംബൈ ഫോർട്ടിൽ നിന്നും നിന്ന് അധികദൂരമില്ലാത്ത AMB കോളജിലേക്ക് ചേക്കേറുമ്പോ ബാലുവിനും ദിയക്കും കേരളത്തിൽ നിന്നും സ്വതന്ത്രമായതിന്റെ സന്തോഷമായിരുന്നു. കഷ്ടപ്പെട്ട് പഠിച്ചു ജയിച്ചു ഡോക്ടറാവാൻ വേണ്ടി രണ്ടാളും ഒരുപോലെയാഗ്രഹിച്ചു.
ഇരുവരുടെയും കോളേജില്‍ ആദ്യ ദിവസം….
AMB കോളേജ് ദിയക്ക് സത്യത്തിൽ ഒരത്ഭുതം ആയിരുന്നു. ഒരു മലയാളിയുടെ ആണത്രെ ഈ കോളേജ് അതുകൊണ്ട് അവിടെ കൂടുതൽ വിദ്യാര്‍ത്ഥികളും മലയാളികള്‍ തന്നെ ആയിരുന്നു. ഓറഞ്ച് നിറമുള്ള 6 നില കെട്ടിടം, അത് പോലെ മൂന്നു ബ്ലോക്കുണ്ട് ആ വലിയ കോമ്പോണ്ടിൽ തന്ന, എഞ്ചിനീയറിംഗ് ഡിവിഷനും മറ്റേത് MBBS ഉം ആണ്, പിന്നെയുളളത് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റ് ആണ്. ധാരാളം മരങ്ങളും പുല്ലും നട്ടുപിടിപ്പിച്ചിട്ടുണ്ട്, നീണ്ട കോറിഡോറും വരാന്തയും എല്ലാം ശാന്തമാണ്. പഠിക്കാൻ നല്ല അന്തരീക്ഷമാണെന്നു ഇരുവർക്കും തോന്നി.
പല സ്ഥലത്ത് നിന്നുള്ള പണക്കാരായ കുട്ടികള്‍. പല ഫാഷന്‍ വേഷം ധരിച്ച കുട്ടികൾ.ഏതാണ്ട് 2000 വിദ്യാർഥികൾ പഠിക്കുന്നുണ്ടിവിടെയെന്നു ബാലു പറഞ്ഞോതോർത്തപ്പോൾ ദിയ അമ്പരന്നു. ദിയയും ബാലുവും ഒരു ദിവസം ലേറ്റ് ആയി ആണ് ജോയിന്‍ ചെയ്തതത്. അഡ്മിഷൻ പൂർത്തിയായപ്പോൾ തന്നെ ഉച്ചകഴിഞ്ഞു. ആദ്യദിവസത്തെ ക്ലാസ്സിൽ കയറാതെ ഇരുവരും ലൈബ്രറിയിൽ ചെന്നിരുന്നു. നാളെ മുതൽ ചെല്ലാമെന്നു ഇരുവരും തീരുമാനിച്ചു. തത്കാലം