“എന്ത് ഒരു നോട്ടം ആ ഇത്!!! വിക്രം” ദിയ സ്വന്തം സൗന്ദര്യത്തിൽ അല്പം ഉണ്ടെങ്കിലും എളിമയോടെ പറഞ്ഞു.
“വേറെ ആരെയും അല്ലാലോ എന്റെ പെണ്ണിനെ തന്നെ അല്ലെ..
ഈ വേഷത്തില്‍ നിന്നെ കണ്ടിട്ട് എന്റെ കണ്ട്രോള്‍ പോകുന്നുണ്ട്..”
“അയ്യേ ..ഒന്ന് മിണ്ടാതെ പോയെ..!!”
വിക്രം മുട്ടുകുത്തി നിന്നുകൊണ്ട് ചുവന്ന റോസാപൂക്കളുടെ ബൊക്കെ ദിയക്ക് കൊടുത്തപ്പോൾ അവൾ ചിരിച്ചുകൊണ്ട് അത് ഹൃദയത്തിലേക്ക്‌വാങ്ങി വെച്ചു. ദിയ ശെരിക്കും വിക്രമിന് വീണെന്ന് മെർലിനും നീനയ്ക്കും 100% ഉറപ്പായി. ദിയയുടെ മനസ്സിൽ അവള്പോലും അറിയാതെ പ്രേമത്തിന്റെ ഒരായിരം പൂക്കൾ പൂത്തുലഞ്ഞ ദിവസം!!
ആദർശ് എല്ലാരും കൂടെയുള്ള സെൽഫിയൊക്കെയെടുത്തു ഗ്രുപ്പിലൊക്കെ വാരി വിതറി. ആദർശ് വിക്രം കേട്ടാലും കുഴപ്പമില്ലെന്ന് അർഥത്തിൽ പറഞ്ഞു. “വിക്രമിനെ പോലെ ഇത്രേം സപ്പോർട്ടീവ് ആയ ബോയ്‌ഫ്രെണ്ടിനെ കിട്ടാൻ ദിയ ശെരിക്കും ലക്കിയാണ്!!!”
അത് നീനയും സമ്മതിച്ചു.
🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷🌼🌸🌷 🌼🌸🌷 🌼🌸🌷
അടുത്ത രണ്ടു ദിവസവും ആർട്സ് ആയിരന്നു, മെർലിനും നീനയും അവരുടെ ബോയ്ഫ്രെണ്ട്സും മിക്ക പരിപാടികൾക്കും ഉണ്ടായിരുന്നു. ദിയയും വിക്രമും സ്റ്റേജിന്റെ ഒരു മൂലക്ക് ഇരുന്നു സംസാരിച്ചു കൊണ്ട് ഇരുന്നു. ഇടയ്ക്കിടെ വിക്രമിന്റെ വിരലുകൾ അറിയാതെ ദിയയെ തൊടുമായിരുന്നു. പക്ഷെ അപ്പോഴൊക്കെ ദിയ അവളുടെ കൈകൾ പിറകിലേക്ക് വലിച്ചു.
അന്ന് വൈകീട്ട് ബാലു പതിവില്ലാതെ ദിയയെ വിളിച്ചപ്പോൾ അവൾ പിണക്കം മറന്നു സംസാരിച്ചു.
“…ദിയ!”
“ഹാവൂ, ഞാൻ വിചാരിച്ചു നിന്റെ പിണക്കമൊരിക്കലും മാറില്ലെന്ന്!
“എനിക്കുടനെ നിന്നെ കാണണം.. ദിയ”
“അയ്യോ ഇപ്പോഴോ….ഞങ്ങൾ ഹോസ്റ്റലിൽ നിന്നും പെർമിഷൻ ചോദിച്ചു ജസ്റ് വിക്രം ചേട്ടന്റെ വില്ലയിലേക്ക് പോവാണ്!
ചേട്ടൻ ബോക്സിങ് ജയിച്ചതിൻറെ പാർട്ടിയാണ് അവിടെ!
ഒരു കാര്യം ചെയ്യ് അഡ്രസ് ഞാൻ വാട്സാപ്പ് ചെയ്യാം
നീയും വാ! ബാലു”
“ഞാനവിടെ വന്നിട്ടെന്തു ചെയ്യാനാണ്.”
“ഞാനുണ്ടല്ലോ! കൂടെ പിന്നെന്താ ??”
“ശെരി വരാം… ദിയ…”
ദിയ ഒരു വൈറ്റ് പൂക്കൾ ഉള്ള സ്ലിറ്റ് ടോപ്പും, നീല ജീൻസും ആണിട്ടിരുന്നത്. മെർലിനും നീനയും ഷോർട്സും ടീഷർട്ടും. അവർ എല്ലാരും കൂടെ യൂബർ ടാക്സിയിൽ വിക്രമിന്റെ വലിയ വില്ലയിലേക്ക് എത്തി.വിക്രമിന്റെ ബാച്ച് മേറ്റ്സ് എല്ലാരും ഉണ്ടായിരുന്നു. പിന്നെ ബാക്കിയുള്ളത് ദിയയും ഗാങ്ങും. ഒപ്പം ആദർശും രാകേഷും.