വെള്ളമടി തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഡിജെ പാർട്ടിയും കളർ ലൈറ്റിംഗ് ഉം എല്ലാമുണ്ട്.
വിക്രം ദിയയെ കണ്ടപ്പോൾ അവളെ സോഫ്റ്റായി ഹഗ് ചെയ്തപ്പോൾ, അവൾക്ക് ഒഴിയാനായില്ല! കാര്യം മിക്കവരും അത് കാണുന്നുണ്ടായിരുന്നു. ഒഴിഞ്ഞാൽ പിന്നെ എല്ലാം അഭിനയമാണെന്നു അറിയുമല്ലോ എന്നോർത്തുകൊണ്ട് ദിയ അത് സഹിച്ചത്.
സിമ്മിങ് പൂളിന്റെ അടുത്ത് ഒരു സെറ്റ് പോലെ രാകേഷും ഗാങ്ങും ഉണ്ടായിരുന്നു ദിയയും നീനയും മെർലിനും കൂടെ കൂടി. നീനയും മെർലിനും അത്യാവശ്യം കഴിക്കുന്ന കൂട്ടത്തിൽ ആയിരുന്നു. അവർ വിസ്കിയും ക്രൻബെറിയും മിക്സ് ചെയ്തു കഴിച്ചു തുടങ്ങി. അതിനിടയിലാണ് ബാലുവിന്റെ വരവ്. അവൻ അവരെ കണ്ടുപിടിക്കാൻ തന്നെ കുറച്ചു ബുദ്ധിമുട്ടി.
എങ്കിലും ബാലു അവരോടപ്പം വന്നിരുപ്പോൾ മെർലിനും നീനയ്ക്കും അസ്വസ്‌ഥത തോന്നി. രാകേഷ് ഒരു ഡ്രിങ്ക് ബാലുവിന് കൊടുത്തു. പക്ഷെ അവനത് കുടിച്ചില്ല.
അങ്ങനെ ഇരിക്കുമ്പോ വിക്രം വന്നു, അവൻ ഒരു ലൂസ് ടീഷർട്ടും ബോക്സറും ആയിരുന്നു, ബാലുവിനെ കണ്ടപ്പോൾ അവൻ ഒരു ഷേക്ക് ഹാൻഡ് കൊടുത്തുകൊണ്ട് അവന്റെ കൈ നല്ലപോലെ ഒന്നിറുക്കിയപ്പോൾ വിക്രമിന്റെ ബലിഷ്‌ഠമായ കൈകളിൽ അവന്റെ കൈ കുരുങ്ങി എല്ലുകൾ നുറുങ്ങും പോലെ അവനു തോന്നിയപ്പോൾ കണ്ണിൽ നിന്നും വെള്ളം വന്നുകൊണ്ടു ബാലു എല്ലാരുടെയും മുന്നിൽ വെച്ച് കേഴുന്നത്, ദിയക്ക് കാണിക്കാൻ വേണ്ടിയാണു അവനത് ചെയ്തത്.
നീന അപ്പൊ വിക്രമിനോട് ചോദിച്ചു.
“ഫ്രെണ്ട്സ് എല്ലാരും പോയോ? വിക്രം”
“ആഹ് മിക്കവരും പോയി. എന്നാൽ ഞങ്ങളുമിറങ്ങട്ടെ!!”
“ഹേയ് എന്തായിത്ര ധൃതി, ഡിന്നർ കഴിച്ചിട്ട് പോകാം, ഞാൻ ഡ്രോപ്പ് ചെയ്യാം”
ദിയക്ക് വിക്രമിനോട് തനിച്ചു സംസാരിക്കണം എന്നുണ്ടായിരുന്നു, അവൻ കാരണമാണല്ലോ താനിന്നു ടീവി ന്യൂസിൽ പോലും വന്നിരിക്കുന്നത് . മിസ് യൂനിവേഴ്സിറ്റിയുടെ ഇന്റർവ്യൂ ഒന്ന് രണ്ടെണ്ണം കോളേജിൽ വെച്ചും ഉണ്ടായിരുന്നതിന് വിക്രം ആയിരുന്നല്ലോ ഫുൾ സപ്പോർട്ട് !!
“റെസ്റ്റെറൂം എവിടെയാണ്” വിക്രമിനോട് ദിയ ചോദിച്ചപ്പോൾ – “Come with me” എന്ന് വിക്രം പറഞ്ഞു. ഇച്ചിരി ദൂരം നടന്നപ്പോൾ ബാലു അവളെ സന്ദേഹത്തോടെ നോക്കുന്നത് മെർലിൻ ശ്രദ്ധിച്ചു, അവളവനോട് പറഞ്ഞു.
“ഡാ അവള് വന്നോളും…”
ബാലു അന്നേരം ഒരു ഫ്രൂട്ട് ജൂസ് എടുത്തു കുടിക്കാൻ തുടങ്ങി.
വിക്രമും ദിയയും പോയിട്ട് 15 മിനിറ്റ് കഴിഞ്ഞപ്പോൾ തിരികെ വരാഞ്ഞിട്ട് ബാലുവിന് ഇരിക്ക പൊറുതിയില്ല! അവനാകെ പേടിച്ചു, വിക്രത്തിന്റെ സ്വഭാവം ആളൊരു മുരടനും പെൺവിഷയത്തിൽ മന്നനും ആണ്. അവൻ തന്റെ ദിയയെ