നിർത്താഞ്ഞത്?!!”
“അതെനിക്കറിയില്ല, വിക്രം ഈ കാര്യത്തിൽ അടിപൊളിയാണ്. അത് ഉറപ്പാണ്..”
“നമ്മൾ ഓർഡർ ചെയ്ത ലെമനേഡ് മറ്റൊരാൾ കുടിക്കേണ്ടി വരിക എന്ന് പറഞ്ഞാൽ അത് വിഷമം തന്നെയാണ്!
പക്ഷെ നിന്റെ ടേബിൾ വെച്ചപ്പോൾ നീ കുടിച്ചില്ല!! അത് നിന്റെ തെറ്റ് കൂടെയല്ലേ?! അതെന്തേ ബാലു നീ മനസിലാക്കാഞ്ഞേ??!”
രാകേഷ് കൂട്ടിച്ചേർത്തു!!
ദിയയെ ഹോസ്റ്റലിലേക്ക് ഡ്രോപ്പ് ചെയ്യുമ്പോ ആ ഇരുട്ടിൽ. ഇരുവരും കൈ പിടിച്ചുകൊണ്ട് ഒത്തിരി നേരം നിന്നു.നീനയും മെർലിനും റൂമിൽ ആയിരുന്നു ദിയ തിരികെ എത്താഞ്ഞിട്ട് അവൾ വിൻഡോ തുറന്നു താഴേക്ക് നോക്കുമ്പോ. കാറിന്റെ ഉള്ളിൽ ദിയയും വിക്രമും ആവേശത്തോടെ ചുംബിക്കുന്നതാണ് അവൾ കണ്ടത്.
അവൾ പൂർണ്ണമായും വിക്രമിന് സമർപ്പിക്കപ്പെടുമെന്ന പേടികൊണ്ട്,
ചുണ്ടു മോചിപ്പിച്ചു. സത്യത്തിൽ തനിക്കെന്താണ് സംഭവിക്കുന്നെതെന്ന് ദിയക്ക് മനസിലായില്ല. ഇതൊക്കെ അഭിനയമാണെന്ന് എത്ര തന്നെ മനസ്സിൽ വിശ്വസിപ്പിക്കാൻ ശ്രമിച്ചാലും അവൾ ഓരോ നിമിഷവും പരാജയപെട്ടു പോകുന്നപോലെ. ഷവറിൽ നനയുമ്പോൾ അവൾ ബാലുവിനെകുറിച്ചോർത്തു. അവനു വേണ്ടി തുടങ്ങിയ ഈ നാടകം കളിയിപ്പോൾ കൈവിട്ടു പോയികൊണ്ടിരിക്കുകയാണ്. തന്നിൽ ഇപ്പൊ നിയന്ത്രണം മുഴുവനും വിക്രം ആണ്. എന്നും ഇപ്പോഴും അവന്റെ മുഖം മാത്രം. ആ പേര് മാത്രം..!!!
അന്ന് രാത്രി ബെഡ് ലാമ്പിന്റെ വെളിച്ചതിൽ കിടക്കുമ്പോ അവളുടെ മനസ് മുഴുവൻ ചുംബിച്ചു മതിവരാഞ്ഞ ആ നിമിഷങ്ങൾ ആയിരുന്നു. അപ്പോഴൊക്കെ വിക്രമിന്റെ നാവു തന്റെ നാവുമായി കോർത്തുകൊണ്ടുള്ള ചുണ്ടുകളെ നുകരുമ്പോ പ്രണയത്തിന്റെ മാജിക് ആണവൾ തിരിച്ചറിഞ്ഞത്. താൻ തന്നെയാണോയിതെന്ന് അവളോർത്തു നാണിച്ചു. അവളുടെ മനസ്സിൽ അഭിനയമാണെന്നു ഇനി സ്വയം വിശ്വസിപ്പിക്കേണ്ട എന്ന് പൂർണ്ണമായും അവൾ തിരിച്ചറിഞ്ഞു. വിക്രം സ്വപ്നങ്ങളിലെ നായകൻ തന്നെയാണെന്ന് മനസിലാകുമ്പോ അവളുടെ മനസ് ചിറകടിച്ചു പറന്നു. ഹൃദയത്തിലെ വസന്ത കാലത്തിനു മുന്നോടിയായി കറുത്ത മേഘം ഉരുണ്ടുകൂടി മനസ്സിൽ പ്രണയമഴപോലെ വിക്രം പെയ്തിറങ്ങുന്നത് അവളാ 4 ചുവരുകൾക്കുള്ളിൽ അനുഭവിച്ചു. അവളുടെ ഹൃദയമിടിപ്പ് അവൾ സസൂക്ഷ്മം ശ്രദ്ധിക്കുമ്പോ വിക്രമിനെ മുൻപ് ഇഗ്നോർ ചെയ്തതൊക്കെ നേർത്ത വിങ്ങലായി അവൾക്കനുഭവപ്പെട്ടു. അവൾ തലയിണ നെഞ്ചിൽ ചേർത്തുകൊണ്ട് മനസ്സിൽ ഉരുവിട്ടു …….
“സോറി വിക്രം !!!…..And I love you more than anything……”
🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷🌼🌸🌷 🌼🌸🌷 🌼🌸🌷
രണ്ടു ദിവസം കൂടെ കഴിഞ്ഞാൽ പിന്നെ കോളജ് ലീവ് ആണ് തുടർന്ന് അഞ്ചു ദിവസത്തേക്ക്. നാട്ടില്‍ പോകാന്‍ ഉള്ള സമയം ഒട്ടുമില്ല. എന്ത് ചെയ്യണം എന്ന് ഓര്‍ത്തു ഇരിക്കെ മെര്‍ലിന്‍ കയറി വരുന്നത്.