വേണം കൈകാര്യം ചെയ്യാന്‍. അക്കാര്യത്തിൽ പരിചയസമ്പന്നയായ വിക്രം മനസ്സില്‍ ഓര്‍ത്തു.
“താന്‍ ഇത് വരെ ബാലുവിന്റെ പുറകില്‍ ബൈക്കില്‍ പോയിട്ടില്ലേ ….ദിയ ..” – വിക്രം ചോദിച്ചു.
“ഉഹും …ഇല്ല..” പെട്ടെന്ന് വിക്രം ബാലുവിനെ പറ്റി ചോദിച്ചപ്പോള്‍ ദിയ ഒന്ന് വിളറി പറഞ്ഞു.
“പാവം ചെക്കന്‍ ..അവന്‍ എങ്ങനെ നിന്നെ പോലെയൊരു പെണ്ണിന്റെ കാമുകന്‍ ആകും..!!!”
“അക്കാര്യത്തില്‍ വിക്രമിന്റെ പരിചയ സമ്പന്നത അവനില്ലായിരിക്കും…..” ദിയ ഒരു കുസൃതിയോടെ പറഞ്ഞു.
“ഹ്മം എന്റെ പരിചയ സമ്പന്നത ദിയ കാണാന്‍ പോകുന്നതെ ഉള്ളൂ ..” വിക്രം ചിരിച്ചു കൊണ്ട് പറഞ്ഞു. അവര്‍ ഒരു അരുവിയുടെ അരികില്‍ നിര്‍ത്തി. ഒരു പുല്‍മേട് അതിനു അടുത്തായിട്ടുണ്ട്. മനോഹരമായ
ഭൂപ്രകൃതി, അതസാദിച്ചുകൊണ്ട് വിക്രവും താനും മാത്രം .. തണുത്ത കാറ്റ് പയ്യെ അടിക്കുന്നുണ്ട്. അവൻ എങ്ങനെ പെരുമാറുമോ എന്ന് ദിയയ്ക്ക് ചെറിയ ഭയം ഉള്ളിൽ ഉണ്ടായിരുന്നു.
“അവര്‍ ഇങ്ങോട്ട് വരുമോ” ദിയ ചോദിച്ചു .
“..നമ്മള്‍ തനിച്ചു ഇരിക്കുന്നത് അല്ലെ രസം” വിക്രം ബൈക്ക് ഓഫ് ചെയ്തു ചിരിച്ചു കൊണ്ട് ചോദിച്ചു.
“അതെ അതെ” ദിയ ചിരിക്കാന്‍ ശ്രമിച്ചു. അവളുടെ നാണിച്ചു ഉള്ള നില്‍പ്പ് കണ്ടപ്പോള്‍, നിന്ന നില്‍പ്പില്‍ എന്തേലും ചെയ്യാന്‍ ആണ് അവനു തോന്നിയത്. രണ്ടു വർഷം കാത്തിരുന്നു മടുത്തു!!.
ഇനി രണ്ടോ മൂന്നു മണിക്കൂര്‍ കൊണ്ട് പെണ്ണിനെ ഒന്ന് അവളെ തയാറെടുപ്പിക്കാം ശ്രമിക്കാം വിക്രം മനസ്സില്‍ കരുതി.
“ദിയക്ക് ഒരു നല്ല കാമുകന്‍ ഇല്ലാതിരുന്നതിന്റെ കുറവ് നന്നായിട്ട് ഉണ്ടായിരുന്നു…. ഇപ്പോള്‍ ഞാന്‍ എത്തിയപ്പോള്‍ അതിന്റെ മാറ്റം ഉണ്ട്” വിക്രം ബൈകില്‍ ചാരി ഇരുന്നു കൊണ്ട് പറഞ്ഞു.
ദിയ മരത്തില്‍ ചാരി നിന്ന് അവനെ ചോദ്യ ഭാവത്തില്‍ നോക്കി.
“ശരിയല്ലേ…. ദിയ”
“ഹേയ്യ്……അല്ല..ബാലു മോശം കാമുകന്‍ ഒന്നും അല്ല!!!”
ദിയയുടെ ശബ്ദത്തില്‍ ചെറിയ പരിഭവം ഉണ്ടായിരുന്നു.
വിക്രം ഉറക്കെ ചിരിച്ചു….. “ബാലുവോ, അവന്‍ ഒരു പാവം ചെക്കന്‍ പഠിപ്പിസ്റ്റ് !! അവനെ ദിയയുടെ പഴയ കാമുകന്‍ ആയിട്ട് പോലും ഞാന്‍ കൂട്ടിയിട്ടില്ല.!!!”
“പിന്നെ ?” ദിയ ദേഷ്യത്തിൽ വിക്രമിനെ നോക്കി .
വിക്രം പ്രകൃതിയെ നോക്കി പറയുന്നത് തുടര്‍ന്നു …….
“ബാലു ഒരു നല്ല മനസ്സുള്ള ഒരു ചങ്ങാതി ആയിരിക്കും…..
അങ്ങനെ ആക്കാൻ കൊള്ളാം !!
പിന്നെ നിങ്ങൾ തമ്മിൽ പ്രണയമൊന്നും ഇല്ല !!
എല്ലാം നിങ്ങടെ രണ്ടാളുടെ തോന്നല്‍ ആയിരുന്നു.