🍸 ലെമനേഡ് 🍸 [🎀 𝓜 𝓓 𝓥 🎀]

Posted by

“ഇത് ആണ് വിക്രം …എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ..പിന്നെ ഇവനെ പറ്റി അങ്ങനെ ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തീരില്ല…”

“ഒന്ന് ചുമ്മാ ഇരിയടെ” വിക്രം വണ്ടി ഓടിക്കുന്നതിനിടെ രാകേഷിനോട് പറഞ്ഞു. രാകേഷ് തുടര്‍ന്നു. “നമ്മുടെ കോളേജ് ചെയര്‍മാന്റെ അടുത്ത ആള്‍ ആണ് കക്ഷി…ഇവിടെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍….പിന്നെ ബോക്സിംഗ് ചാമ്പ്യന്‍…അത് കൊണ്ട് തന്നെ ചെയര്‍മാന് വേണ്ടി പിള്ളേരെ തല്ലല്‍ ആണ് ജോലി”..

ദിയ അവനെ നോക്കി. ഇരു നിറം, ഷേപ്പ് ചെയ്ത താടിയും മീശയും. കമ്മൽ ഇട്ടിട്ടുണ്ട്, അത്യാവശ്യം തോളിലേക്ക് എത്തും വിധം ഡാർക്ക് ബ്രൗൺ നിറമുള്ള സ്‌ട്രൈറ് ചെയ്ത മുടിയുണ്ട്, അത് പിറകിലേക്ക് കെട്ടിവെച്ചിട്ടുണ്ട്, ഒരു യോദ്ധാവിന്റെ പോലുള്ള ശരീരം അവന്റെ ഇറുകിയ ടീ ഷര്‍ട്ടില്‍ നിന്ന് അറിയാമായിരുന്നു ആളൊരു ഇടിക്കാരനാണെന്ന്. അവന്റെ കണ്ണുകള്‍ തന്നെ കൊത്തി പറിക്കുന്ന പോലെ അവള്‍ക്ക് തോന്നി.

“എന്തിനാടാ വെറുതെ പിള്ളേരെ പേടിപ്പിക്കുന്നത്…” രാകേഷ് വിക്രമിനോട് തമാശരൂപേണ പറഞ്ഞു.

വിക്രം ക്യാമ്പസ്‌ ഗേറ്റിനോട് ചേര്‍ത്ത് വണ്ടി നിര്‍ത്തി. അവൻ പുറത്തു ഇറങ്ങി പുറകെ അവന്റെ സഹായിയെ പോലെ രാകേഷും ചാടി ഇറങ്ങി, “ ദിയാ ..ബാലു… രണ്ടാളും പുറത്തേക്ക് വരൂ ഞങ്ങള്‍ടെ ഫ്രണ്ട്സിനെ എല്ലാം ഒന്ന് പരിചയപ്പെടാം”

ഇരുവരും പുറത്തേക്കിറങ്ങി. വിക്രമിനെ കണ്ടതും അവിടെ റാഗ് ചെയ്തു കൊണ്ടിരുന്ന കുറെ ചേട്ടന്‍ മാര്‍ ഓടി മാറുന്നത് ദിയ ശ്രദ്ധിച്ചു.

“എടേയ് ..എടേയ്”….രാകേഷ് അവമ്മാരെ കൈ കൊട്ടി വിളിച്ചു.
ഒന്ന് രണ്ടു പേര് ഓടിയെങ്കിലും കുറെ പിള്ളേര്‍ പേടിച്ചുകൊണ്ടു കാറിനടുത്തേക്ക് വന്നു. അവമ്മാരെല്ലാം സീനിയേര്‍സ് ആണ്. എല്ലാവരും ദിയയെ ഇടം കണ്ണിട്ടു നോക്കുന്നത് ബാലു ശ്രദ്ധിച്ചു. രാകേഷ് കാറില്‍ ചാരി നിന്ന് എല്ലാരോടുമായി പറഞ്ഞു

“മക്കളെ റാഗ് ചെയുന്നതൊന്നും കുഴപ്പം ഇല്ല..പിന്നെ ഇവരെ രണ്ടു പേരെ മാത്രം നോക്കി വെച്ചോ. ഇവരെ റാഗ് ചെയ്തു പണി വാങ്ങണ്ട…കേട്ടോ..!!
വിക്രമിനു വേണ്ട പെട്ടവര്‍ ആണ്
വെറുതെ എല്ലാം കൂടെ തല്ലു കൊള്ളാന്‍ നില്‍ക്കണ്ട “

“ഇതാരാ വിക്രം ചേട്ടായി” ഒരു ഫ്രീക്ക് ലുക്ക്‌ ഉള്ള പയ്യന്‍ ചോദിച്ചു.

“ആരാണെന്നു അറിഞ്ഞാലെ നിനക്ക് പറഞ്ഞത് അനുസരിക്കാൻ പറ്റൂ…” വിക്രം കൂളിംഗ് ഗ്ലാസ് വച്ച് കൊണ്ട് ചോദിച്ചു .

“അയ്യോ വേണ്ടായേ”

“ഡാ സൂരജെ ഇത് ആണ് വിക്രം കെട്ടാന്‍ പോകുന്ന പെണ്ണ്…. മറ്റത് അവളുടെ കസിന്‍” രാകേഷ് ദിയയെ ചൂണ്ടി പറഞ്ഞു. ദിയ ബാലുവിന്റെ മുഖത്ത് നോക്കി. പാവം വിളറി ഇരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *