ചിരിച്ചുകൊണ്ട് നീനയുടെ മേലെ വീണു.
ദിയ നാണിച്ചു താഴ്ത്തിയ മുഖം ഉയര്‍ത്തി.
പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഒന്നു മതിയാക്കടീ ……സത്യം പറയാം…..ഇപ്പോളാണ് എനിക്ക് മനസ്സിലായത് യഥാര്‍ത്ഥ പ്രണയമെന്നാൽ എന്താണെന്ന്
വെറുതെ ഇഷ്ടമാണ് എന്ന് അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞതുകൊണ്ടോ, മനസിലെ ഇഷ്ടം കല്യാണം കഴിഞ്ഞിട്ട് കാണിക്കാം എന്ന് വെയിറ്റ് ചെയ്തതുകൊണ്ടോ കാര്യമില്ല!!!!!
ഇഷ്ടം തോന്നുമ്പോ ആ നിമിഷം പ്രകടിപ്പിക്കണം!!
ഒരു മറയുമില്ലാതെ.!!!
I love Vikram. He is great in every aspect! Of course in the bedroom too.”
“അയ്യോ അപ്പം ബാലുവിന്റെ കാര്യം ?”
മെര്‍ലിന്‍ ഒരു കപട ദേഷ്യം കണ്ണുകളില്‍ കാട്ടിയിട്ട് ചോദിച്ചു.
“ഇപ്പോഴാണ് എനിക്ക് അവനോടു ബ്രേക്ക് അപ്പ് ചെയ്യാൻ ധൈര്യമായത്, വിക്രം ചേട്ടൻ കൂടെ ഉള്ളതുകൊണ്ട് അവൻ എന്നെ പെങ്ങളായി കണ്ടോളും ഹഹ!!”
ദിയ കൂസല്‍ ഇല്ലാതെ പറഞ്ഞു. അത് കേട്ട് നീനുവും മെര്‍ലിനും അന്തിച്ചു. പിന്നെ തള്ള വിരല്‍ ഉയര്‍ത്തി ഒരു വിന്നിംഗ് സിംബല്‍ പരസ്പരം കാട്ടിയ ശേഷം കണ്ണ് കാട്ടി.
“താങ്ക്സ് ഫോര്‍ യുവര്‍ ഐഡിയ മെര്‍ലിന്‍” ദിയ ചിരിച്ചു കൊണ്ട് പറഞ്ഞു.
അന്ന് പകൽ തടാകത്തിൽ കുളിക്കുമ്പോ വിക്രമെത്ര നിർബന്ധിച്ചിട്ടും ദിയ വെളളത്തിൽ ഇറങ്ങിയതേയില്ല. വിക്രം ചെറിയ പിണക്കം നടിച്ചുകൊണ്ട് തടാകത്തിൽ നിന്നും കയറാതെ നീന്തുമ്പോ ദിയ ട്രൗസറും ലൂസ് ടീഷർട്ടുമിട്ടുകൊണ്ട് വിക്രമിനെ മതി നിർത്തെന്നു പറഞ്ഞിട്ട് കരയിലേക്ക് വിളിച്ചു.
വിക്രം പക്ഷെ ദിയയെ മൈൻഡ് ചെയ്യാതെ വെള്ളത്തിനടിയിൽ മുങ്ങി കിടന്നപ്പോൾ തന്നെ കളിപ്പിക്കാൻ വേണ്ടിയാണു എന്ന് വിചാരിച്ചുകൊണ്ട് ദിയ അത് കാര്യമാക്കിയില്ല.
പക്ഷെ കുറേനേരമായിട്ടും അവൻ പൊങ്ങിയില്ല സമയം മൂന്നു മിനിറ്റ് കഴിഞ്ഞതും ദിയ നെഞ്ച് ആർദ്രമായി പിടക്കാൻ തുടങ്ങി.
“വിക്രം!!!! പ്ലീസ്
പുറത്തേക്ക് വാ
പേടിപ്പിക്കല്ലേ…!!!!”
ദിയയുടെ മുഖം പേടിച്ചു ചുവന്നു.
അവൾ തടാകത്തിന്റെ കരയിൽ ഇരുന്നുകൊണ്ട് നീട്ടി വിളിച്ചു
“വിക്രം….!!!!!!”
അവളുടെ കണ്ണിടറി അവ നനഞ്ഞു തുടങ്ങി. വിക്രത്തെ അവളെത്രമാത്രം സ്നേഹിക്കുന്നുന്നുണ്ടെന്നു അവളാനിമിഷം തിരിച്ചറിഞ്ഞു. ഇന്നലെ തന്റെ ജീവന്റെ ജീവനെപോലെ ഒരു ശരീരവും മനസുമായി മാറിയ ആ നിമിഷങ്ങൾ അവളുടെ മനസിലേക്ക് വന്നു. കണ്ണിലൂടെ കണ്ണീർ നിർത്താതെ ഒഴുകികൊണ്ട് അവൾ വീണ്ടും വിളിച്ചു.
“പ്ലീസ് വിക്രം…”