ദിയ പക്ഷെ ഒന്ന് മടിച്ചു നിന്നെങ്കിലും ബാലു അവളോട് ചെല്ലാൻ അവളെ കണ്ണ് കൊണ്ട് കാട്ടിയപ്പോള്‍ അവള്‍ നടന്നു….
“ഡാ നീയും പൊക്കോ…അല്ലേല്‍ പിള്ളേര് സംശയിക്കും..” വിക്രം രാകേഷിനോടും പറഞ്ഞു.
രാകേഷ് ഒന്ന് അര്‍ത്ഥം വച്ച് വിക്രമിനെ നോക്കിയ ശേഷം ബാലുവിനേം കൂട്ടി അവിടെ നിന്ന് പോയി. ദിയ വിക്രത്തിന്റെ ഒപ്പം പുല്ലുകൾ നിരത്തി വെച്ച വഴിയിലൂടെ നടന്നു. ചെറിയ മഴക്കോളുണ്ടായിരുന്നു, ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ അലയടിക്കുന്നത് വിക്രം ഇടയ്ക്കൊന്നു നോക്കി ചിരിച്ചുകൊണ്ട് അവളോടപ്പം നടന്നു. വഴിയില്‍ വച്ച് കാണുന്ന വിദ്യാര്‍ഥികള്‍ അവനെ ബഹുമാനപൂര്‍വ്വം വിഷ് ചെയ്യുന്നത് ദിയ ശ്രദ്ധിച്ചു.
ക്യാന്റീനിൽ ചെന്ന് വിക്രം രണ്ടു കോഫി ഓര്‍ഡര്‍ ചെയ്തു.
അവന്റെ കണ്ണുകള്‍ തന്റെ ശരീരത്തില്‍ ഒഴുകി നടക്കുന്നതവള്‍ അസ്വസ്‌ഥതയോടെ മനസ്സിലാക്കി. ദിയ പക്ഷെ അവൻ ചോദിച്ചതിനു മാത്രം ഉത്തരം പറഞ്ഞുകൊണ്ട് എപ്പോ രക്ഷപെടാമെന്നപോലെ കൂടെ യിരുന്നു. ഉള്ളിൽ നീരസം തോന്നിയെങ്കിലും അവളത് പുറത്തു കാണിക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കയുണ്ടായി.
“ദിയ ഇവിടെ എന്തേലും ആവിശ്യം ഉണ്ടേല്‍ പറഞ്ഞാല്‍ മതി…”
“പറഞ്ഞത് കേട്ടോ…” ദിയ എന്തോ ആലോചനയിൽ ആയിരുന്നു. അതുകൊണ്ട് വിക്രം ഒന്നുടെ ചോദിച്ചു.
“ഹേയ് അങ്ങനെ ഒന്നും ഇല്ലാ….”
“ബാലു ദിയയുടെ ലൈനാണോ ?
“അതെ…” അവള്‍ അല്‍പ്പം നീരസ്സത്തില്‍ പറഞ്ഞു .
“അല്ല രണ്ടു ആളും എന്തോ ഒരു ചേര്‍ച്ച കുറവ് പോലെ..
ഉം ….
ബാലുവിന് ദിയയെക്കാള്‍ Height കുറവ് ആണല്ലോ….” വിക്രം ചിരിച്ചു കൊണ്ട് അവളുടെ വിറയ്ക്കുന്ന ചുണ്ടിലേക്ക് ചോദിച്ചു.
“അതില്‍ എന്തിരിക്കുന്നു, ബാലുവിന്റെ മനസ്സ് കണ്ടു ആണ് ഞാന്‍ ഇഷ്ടപെട്ടത്…” ദിയ ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു
“So You Have Got a Nice Heart too…” അവനും ചിരിച്ചു കൊണ്ട് പറഞ്ഞു.
കോഫി കുടിച്ചു കഴിഞ്ഞപ്പോൾ ദിയയെ ക്ലാസ് വരെ വിക്രം ഒപ്പം വന്നു.
“ദിയ ..You are so beautiful and at the same time too hot too….”
വിക്രം മെല്ലെ അവളുടെ ചെവിയില്‍ പറഞ്ഞു. ദിയക്ക് അത് കേട്ട് ദേഷ്യവും വെറുപ്പും ഒക്കെ തോന്നി എങ്കിലും ഒരു വിളറിയ ചിരി ചിരിച്ചു അകത്തേക്ക് കയറി. ക്ലാസ് തുടങ്ങിയിരുന്നു. ബാലു ഒരു മൂലയില്‍ ഇരിക്കുന്നത് അവള്‍ കണ്ടു. “പാവം ..!!!”
“വിക്രം ചെട്ടന്റെ ലൈനാ..” പലരും പരിജയപ്പെടുന്നത് തന്നെ അതും പറഞ്ഞാണ്. അവള്‍ക്കു ദേഷ്യവും സങ്കടവും തോന്നിയെങ്കിലും വേറെ വഴിയില്ലായിരുന്നു…