“അയ്യോ !!!” വിക്രമോന്നു പരുങ്ങി.
“പറ വേഗം ….ഇല്ലെങ്കിൽ ഞാനിപ്പോ പോകും!!!” ദിയ അതുപറയുമ്പോ അവൾക്ക് ഉറപ്പായിരുന്നു വിക്രമിന് അത് കാണാപ്പാഠമാണെന്നു!!
“7….!!!?? അല്ലെ ….”
“ശോ!!!!! കറക്ട് മോനെ ….നീയന്റെ മുത്താണ് വിക്രം!!!”
“ദിയാ ….എന്റെ കോഴ്സ് തീരാൻ പോവാ.. എന്നാലും ഞാൻ ഇവിടെയുണ്ടാകും. അപ്പാ ഡാ ബിസ്‌നിസിൽ കൂടെ നിൽക്കാൻ ആണ് പ്ലാൻ. ഇപ്പോ പാർട്നേഴ്‌സ് ആണ് നടത്തുന്നത് അതെല്ലാം ഞാനും കൂടെ നോക്കണം, അല്ലാതെ പ്രത്യകിച്ചൊന്നും ഇല്ല!”
“വിക്രത്തിനു താല്പര്യമില്ലേ?? എന്താ മുഖം ഒരു വല്ലായ്മ!”
“ഹേയ് അങ്ങനെയൊന്നമില്ല, എനിക്കങ്ങനെ പ്രത്യേകിച്ച് ഇന്ട്രെസ്റ് ഒന്നുമില്ല, ജിമ്മിൽ എന്നും പോണം ബോഡിയോക്കെ നോക്കണം!”
“ഇവിടെയുണ്ടല്ലോ!! വിക്രമിന്റെ വീട്ടിൽ തന്നെയൊരു
മിനി ജിം പിന്നെന്തേ …”
“അത് ഞാൻ വല്ലപ്പോഴും മാത്രമേ ഉപയോഗിക്കാറുള്ളൂ, പുറത്തു എന്റെ ഫ്രെണ്ട്സ് ഒരു ജിം നടത്തുന്നുണ്ട് അവിടെയാണ് ഞാനെന്നും പോകുക, കുറെ പേർക്ക് ഇൻപിറഷൻ ആണെന്നും പറഞ്ഞു അവർ എന്നെ പിടിച്ചിരുത്തും.”
“നല്ലതല്ലേ ……”
“ഉം അതെ !!!”
“വിക്രത്തിന്റെ അമ്മ…??!”
“അമ്മ രണ്ടു വർഷം മുൻപ് മരിച്ചു. നാട്ടിൽ വെച്ചായിരുന്നു മരണം. പിന്നെ ഒരനിയത്തിയുണ്ട്.”
“എന്താ പേര്…”
“വിനീത..”
“ഇവിടെയുണ്ടോ…”
“ഇവിടെ മീൻസ്, മുംബൈയിൽ തന്നയാണ്.
പക്ഷെ ആളീ ലോകത്തൊന്നും അല്ല!!”
“അതെന്തേ.. “
“അതങ്ങനെയാണ്… അതൊക്കെ പിന്നെ ഞാൻ പറയാം.
നേരം വൈകി വാ ഞാൻ ഹോസ്റ്റലിൽ കൊണ്ടാക്കാം..”
“എനിക്ക് വിശക്കുന്നുണ്ട് എന്തേലും കഴിക്കണം വിക്രം!”
“പോവുന്ന വഴി കഴിക്കാലോ…!!”
“നമുക്ക് അടിപൊളി ചിക്കൻ മഞ്ചൂരിയൻ കിട്ടുന്ന സ്‌ഥലമുണ്ട് അങ്ങോട്ട് പോകാം, ഉം!!! ”
“ഞാൻ ഇവിടെ വന്നത് മുതൽ ആഗ്രഹിക്കുന്നതാ വിക്രം!
കഫെയിൽ അതില്ലലോ…!”