എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ബാലു കരഞ്ഞ കണ്ണീരുമായി തിരികെ ഹോസ്റ്റലിലേക്ക് ബൈക്കിൽ വരുമ്പോ കോരിച്ചൊരിയുന്ന മഴ.
തിരികെ എത്തിയപ്പോൾ ഹോസ്റ്റലിന്റെ മുന്നിൽ രാകേഷ്. രാകേഷിനെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് തന്റെ തെറ്റെല്ലാം അവനോടു പറഞ്ഞപ്പോഴാണ് കുറച്ചെങ്കിലും ബാലുവിന് ആശ്വാസമായത്. പക്ഷേ എല്ലാം ദിയയോട് പറയണം എന്ന് ബാലു ശഠിച്ചപ്പോൾ രാകേഷ് അതെതിർത്തു. “വിക്രമാണ് ഈ ലോകത് ദിയയെ ഏറ്റവും മനസിലാക്കുന്നത്, അവനത് ദിയയോട് പറഞ്ഞിട്ടില്ലെങ്കിൽ അതിനെന്തോ കാരണം കാണും, നീ ഇമോഷണൽ ആയി അബദ്ധമൊന്നും കാണിക്കല്ലേ ബാലു”
ബാലു കുറ്റബോധം കൊണ്ട് നീറി നീറി ദിയയെ കാണുമ്പോൾ അവൻ ഒഴിഞ്ഞു മാറി നടക്കാനും തുടങ്ങി. ആയിടക്കാണ് ഒരു ഡയമണ്ട് ജൂവലറിയുടെ പരസ്യത്തിന് ദിയയെ ഒരു ഏജൻസി അപ്രോച്ച് ചെയുന്നത്, ദിയ ആ പരസ്യം ചെയ്തു ഒപ്പം ഒരു വർഷത്തേക്ക് മറ്റു ചില പരസ്യങ്ങളിലും അവൾ അഭിനയിച്ചു. കിട്ടുന്ന പണമെല്ലാമവൾ ചേർത്ത് 5 ലക്ഷം രൂപയായപ്പോൾ അവളത് ബാലുവിന്റെ അക്കൗണ്ടിലേക്കിട്ടു.
ബാലു ഇതറിഞ്ഞപ്പോൾ ദിയയെ ഫോൺ വിളിക്കയുണ്ടായി.
“ദിയ….”
“ബാലു… നീയെന്താ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്!!”
“ദിയ എനിക്കെല്ലാം അറിയാം..
എന്നോടൊരു വാക്ക് പറഞ്ഞെങ്കിൽ ഞാൻ ഒഴിഞ്ഞു തരുമായിരുന്നില്ലേ…
എനിക്ക് മനസിലായി ദിയ….
സ്നേഹമെന്നത് വെറും വാക്കിലൂടെ പറയുന്നതല്ല. അത് പ്രവർത്തിയിലൂടെ കാണിക്കുന്നതാണെന്ന്.
ഒന്ന് മാത്രം ബാക്കിയുണ്ടെനിക്ക് ചോദിയ്ക്കാൻ…ഞാൻ നിന്റെ മനസ് ഏതെങ്കിലും കാരണം കൊണ്ട് ദ്രോഹിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കില്ലേ ദിയ….”
അവന്റെ ആ ചോദ്യം മതിയായിരുന്നു ദിയക്ക് മനസ് തകരാൻ… അവളുടെ നിറമിഴികളിലൂടെ ബാലുവിനോടുള്ള സ്നേഹം ഒഴുകിയിറങ്ങി.
“ബാലു ഞാൻ നിന്നോട് എല്ലാം പറയാനൊരുങ്ങിയതാണ്….
പക്ഷെ കഴിഞ്ഞില്ല!!
ഞാനല്ലേ നിന്നോട് മാപ്പ് ചോദിക്കേണ്ടത്……”
“ഇല്ല ദിയ, ഞാനൊരിക്കലും ദിയയെപോലെയൊരു മാലാഖയെ ഡെസേർവ് ചെയ്യുന്നില്ല!! വിക്രമിന് മാത്രമുള്ളതാണ് നീ….”
തനിക്ക് സന്തോഷമേയുള്ളോന്നും ദിയയോട് അവൻ വിങ്ങി പൊട്ടി പറഞ്ഞു. കൂടാതെ അവൻ മനസുകൊണ്ട് ഇരുവരെയും അനുഗ്രഹിക്കുന്നുണ്ടെന്നും.
ദിയക്ക് ബാലുവിന്റെ മനസ് വേദനിപ്പിച്ചതിൽ വാക്കുകൾ കിട്ടാതെയവൾ ഫോൺ വച്ചു. അവളുടെ മനസിൽ എന്നുമാ നൊമ്പരം മായാതെയുണ്ടാകും.