അവള്‍ രണ്ടാമത്തെ ഗ്ലാസ് എനിക്ക് നേരെ നിരക്കി വച്ചു.
“അതോ…ഇനി ഇതും ഏടത്തി വന്ന് കുടിപ്പിച്ചാലെ ഇറങ്ങൂ എന്നുണ്ടോ..അല്ലാ…ഈയിടെയായി എല്ലാം അങ്ങനാണല്ലോ?”
ആ മുഖത്തു വല്ലാത്തൊരു നീരസം പടരുന്നത് ഞാന്‍ കണ്ടു. അര്‍ത്ഥം വച്ചുള്ള ആ വാക്കുകള്‍ ഉള്ളിലെവിടെയോ ഒരു അസ്വസ്ഥത പടര്‍ത്തിത്തുടങ്ങിയിരുന്നു. കാലത്ത് മുതലുള്ള കുഞ്ഞേച്ചിയുടെ പെരുമാറ്റവും കാറില്‍ വച്ച് പറഞ്ഞ കാര്യവും ഇപ്പോഴത്തെ ഈ സംസാരവുമൊക്കെ എന്തോ ഒരു അപകടസൂചനയായി ഉള്ളിലങ്ങനെ മുഴച്ചു നിന്നു.
അതെന്തു തന്നെയായാലും ശരി ,ഈ അവസരത്തില്‍ അവളെ മുഷിപ്പിക്കുന്നത് ഒട്ടും നല്ലതാവില്ലെന്ന തിരിച്ചറിവ് വന്നതോടെ ഞാനാ ഗ്ലാസ്സെടുത്തു.
കുഞ്ഞേച്ചിയുടെ മുഖം തെളിഞ്ഞു. ഒരു പ്രോത്സാഹനമെന്ന പോലെ അവളെന്നെ നോക്കി തലയിളക്കി.
ധൈര്യത്തിനെന്നോണം ഒരു കഷണം ചിക്കനെടുത്ത് കയ്യില്‍ വച്ച ശേഷം പെട്ടെന്ന് ഒറ്റ വലിയ്ക്ക് തന്നെ ഞാനാ ഗ്ലാസ്സിലെ ബിയര്‍ കുടിച്ചു തീര്‍ത്തു.
എന്‍റെ സമൂലം നീറിപ്പോയി. സൂചിക്കുത്ത്പോലെ എന്തോ ഒരവസ്ഥ..കണ്ണില്‍ നിന്നും കുടുകുടാ വെള്ളം ചാടി.
“എന്‍റെ ഈശ്വരാ..നീ കൊള്ളാല്ലോടാ അമ്പുട്ടാ..!”
കുഞ്ഞേച്ചിയുടെ മുഖത്ത് അതിശയം നിറഞ്ഞ ഒരു ചിരി പരന്നു.
“പ്ലീസ് കുഞ്ഞേച്ചീ…ഇനി എന്നോട് പറയരുത്…പ്ലീസ്..!”
ഞാന്‍ കണ്ണും മൂക്കുമൊക്കെ അമര്‍ത്തിത്തുടച്ചു കൊണ്ട് അപേക്ഷിച്ചു.
എന്‍റെ ദയനീയാവസ്ഥ കണ്ട് മനസ്സലിഞ്ഞു കാണണം..അവളാ ഗ്ലാസെടുത്ത് മാറ്റി വച്ചു.
പിന്നെ കുഞ്ഞേച്ചിയുടെ ഊഴമായിരുന്നു.മുഖമൊക്കെ ചുളിച്ചുപിടിച്ചു കൊണ്ട് കുറേശ്ശെ കുറേശ്ശെയായി അവള്‍ ആ കുപ്പി മൊത്തം കാലിയാക്കി.അഞ്ച് മിനിട്ടിനു ശേഷം രണ്ടാമത്തെ കുപ്പിയും ഓപ്പണ്‍ ചെയ്തപ്പോ അവളാദ്യമായാണ് കുടിക്കുന്നതെന്ന കാര്യമൊക്കെ മറന്നപോലെ തോന്നി..
എനിക്ക് ചെറിയ തോതിലൊരു കിറുക്കം പോലെ ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു. ഒരു പ്രത്യേക സുഖം ചൂഴ്ന്നു നില്‍ക്കുന്നപോലെ..!
മനസ്സ് മൊത്തം ഒരു സന്തോഷം നിറയുന്നു.
കുഞ്ഞേച്ചി വീണ്ടും ഒരു ഗ്ലാസ് കൂടെ അകത്താക്കിയിരുന്നു. അവളെ നോക്കുമ്പോ ഇപ്പൊ എനിക്ക് നല്ലപോലെ ചിരി വരുന്നുണ്ട്. കെട്ടി വച്ചിരുന്ന മുടിയൊക്കെ അഴിഞ്ഞുവീണു കിടക്കുന്നു..കണ്ണുകള്‍ കനം തൂങ്ങി ഒരു ആലസ്യത്തിലെന്ന പോലെ പാതിയടഞ്ഞ് പോകുന്നുണ്ട്..ഇടയ്ക്ക് ആ മുഖത്ത് വെറുതെയെന്നോണം ഒരു ചിരി പടരും.
“അമ്പൂസേ….!”
അവള്‍ മുഖം മറച്ചു വീണു കിടക്കുന്ന മുടി മാറ്റിക്കൊണ്ട് എന്നെ നോക്കി.ചുണ്ടിന്റെ കോണില്‍ ഒരു ചെറുപുഞ്ചിരി ഒളിഞ്ഞു നില്‍പ്പുണ്ട്.
“ലുക്ക് അറ്റ് മീ ..മൈ ഡിയര്‍… ഇതാണ് കാന്‍റില്‍ ലൈറ്റ് ബിയറടി…നേരത്തെ പറഞ്ഞില്ലേ…ഇനിയൊരിക്കല്‍ കൂടി നടക്കാന്‍സാധ്യതയില്ല എന്നുറപ്പുള്ള ഒരു