ലക്കി ഡോണർ 4 [Danmee]

Posted by

”  ഈ സമയത്ത്  ചാൻസ്  എടുക്കാത്തതാ നല്ലത് ”

ഞാനും അവളും  നടന്നു  കാറിൽ കയറി . അവൾ എന്റെ കൂടെ മുന്നിൽ തന്നെ കയറി. അവൾ സീറ്റിൽ അഡ്ജസ്റ്റ് ചെയ്ത് ഇരുന്നു കഴിഞ്ഞപ്പോൾ ഞാൻ അവളുടെ  വയറ്റിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു.

” എന്റെ കുഞ്ഞ് എന്ത് പറയുന്നു ”

അവൾ  എന്റെ കൈയിൽ പിടിച്ചു തടവി കൊണ്ട് പറഞ്ഞു.
” മോളെ പോലെ അല്ല നല്ല കുരുത്തക്കേട് ഉള്ള കുട്ടത്തില്ല…… ഇന്നലെ എന്നെ  ഒന്നും പേടിപ്പിച്ചു ”

” അല്ല മോൾ ആരുടെകുടെ ആണ്‌ ”

” അവൾ ഉറങ്ങിയാ സമയത്താണ് ഞങ്ങൾ  ഹോസ്പിറ്റലിലേക്ക് ഇറങ്ങിയത്……. സെർവെൻറ് ഉണ്ട് വീട്ടിൽ ”

” റിജോക്ക് എന്താ അർജെന്റ് ആയിട്ട് പോണം എന്ന് പറഞ്ഞത് ”

” നമ്മുടെ ഒരു ഫാമിലി ഫ്രണ്ട് വന്നിട്ട് ഉണ്ട്.  അപ്പൻ മരിച്ചപ്പോൾ പുള്ളിക്ക് എത്താൻ പറ്റിയിരുന്നില്ല. അപ്പന്റെ പഴയ ബിസിനസ് പാർട്ണർ ഒക്കെ ആയിരുന്നു…..  നമ്മുടെ ബിസിനസ്‌ കാര്യങ്ങൾ ഒക്കെ പുള്ളിക്ക് അറിയാം. പുള്ളി എന്തോ കാര്യം ആയിട്ട് വിളിച്ചതാ ”

സംസാരത്തിനിടയിൽ  എന്റെ കൈ  അവളുടെ  കവിളിൽ തലോടുകയായിരുന്നു.

” ആഹാ ഇപ്പോൾ എന്ത് സ്നേഹ പ്രേകടനം  നേരെത്തെ ഹോസ്പിറ്റലിൽ വെച്ചു എന്ന കണ്ടപ്പോൾ പരിചയത്തിൽ  ഉള്ള ആരോടോ സംസാരിക്കുന്നത് പോലെ അല്ലെ പെരുമാറിയത്. ”

”  അത്‌ പിന്നെ ആരെങ്കിലും കണ്ടാൽ പിന്നെ ഓരോന്ന് പറഞ്ഞോണ്ട് നടക്കും…. നമ്മൾ ആയിട്ട് എന്തിനാ അവർക്ക് പണി ഉണ്ടാക്കുന്നത് ”

” എനിക്ക് അതൊന്നും പ്രശ്നം അല്ല.. പിന്നെ മെഹ്റിനു എല്ലാ കാര്യങ്ങളും അറിയാമല്ലോ പിന്നെ ആരെ ആണ്‌ പേടിക്കുന്നത് ”

” എന്റെയും നിന്റെയും റിലേഷൻ നമ്മൾ നാലു പേർ അറിഞ്ഞാൽ പോരേ.  പിന്നെ നമ്മുടെ മക്കൾ വളരുമ്പോൾ   അവർ എല്ലാം മനസിലാക്കി കൊള്ളും ”

” റിജോയുടെ കുഞ്ഞുങ്ങളെ അല്ല ഞാൻ ഗർഭംധരിച്ചത്  എന്ന് നമ്മൾ നാലു പേർ അല്ലാതെ വേറെ ഒരാൾക്ക് കൂടി അറിയാം “

Leave a Reply

Your email address will not be published. Required fields are marked *