പൊള്ളുന്ന ചൂട് അവന്റെ രക്‌തമോഴുകുന്ന ശരീരരത്തിലേക്ക് പടർന്നു അവനു വേദനിക്കാൻ തുടങ്ങി. എന്നല്ലതുകൊണ്ട് പോലും അവരടങ്ങിയില്ല. അതിന്റെ തൊട്ടടുത്ത് കിടന്ന കോൺക്രീറ്റ് കല്ല് അവന്റെ നെഞ്ചിൽ കേറ്റിവച്ചു. അതിന്റെ ഭാരം കാരണം ഒന്നു നിരങ്ങാൻ പോലുമവന് ആയില്ല. ആ കല്ലും വച്ചവർ താഴേക്ക് പോയി…….
നേരമൊരുപാട് കടന്നുപോയി ഉച്ചവെയിലിലെ ചൂടും വെയിലുമാടിച്ച അവന്റെ ദേഹം മുഴുവനും ചുമന്നു. ആ കിടപ്പങ്ങനെയെ ഇരുളുന്ന വരേയ്ക്കും തുടർന്ന്. അതുകാരണം അവനു ബോധം പോയി. നേരം ഇരുട്ടി കുറച്ചുകഴിഞ്ഞപ്പോൾ നയനയും ആദിത്യയും കൂടെ അവന്റെ കൈയ്യിലെയും കാലിലെയും കെട്ടഴിച്ചുമാറ്റി എന്നിട്ട് ദേഹത്തെ കല്ലെടുത്തുമാറ്റി അവനെ തട്ടിവിളിച്ചു. എന്നാൽ ബോധം പോയായവൻ എണീറ്റില്ല. ഇതവരിൽ നേരിയ ഭയമുളവാക്കി.
ആദിത്യ :എടി ഇവനെനിക്കുന്നില്ല!!!ഇനിയെന്ത് ചെയ്യും???
നയന :നീ കൊറച്ചു വെള്ളം കൊണ്ടുവാടി.
ആദിത്യ താഴേക്ക് പോയി വെള്ളമെടുത്തുകൊണ്ട് വന്നു അവന്റെ മുഖത്തു തളിച്ചു. അവൻ ചെറുതായി കണ്ണുചിമ്മിയപ്പോളാണ് അവർക്ക് ആശ്വാസമായത്.
നയന :ഹോ ഇപ്പോഴാ ശ്വാസം നേരെ വീണത് എടി ഒന്ന് പിടിച്ചേ ഇവനെ താഴെകൊണ്ട് കിടത്താം.
നയനയും ആദിത്യയും കൂടിച്ചേർന്ന് അവനെ താങ്ങിപിടിച്ചു. എങ്ങെനെയൊക്കെയോ അവനെ താഴത്തെ മുറിയിൽ കൊണ്ടുപോയി കിടത്തി.
ജോൺ :വേ വെള്ളം…വെള്ളം.
അവനു ദാഹിച്ചുകൊണ്ട് അവരോടു വെള്ളത്തിനായി കേണു.. ഇനി കൊടുത്തില്ലെങ്കിൽ അവനു എന്തെങ്കിലും സംഭവിക്കുമെന്ന് ഭയന്ന് അവന് കുടിക്കാൻ വെള്ളം കൊടുത്തു, എന്നിട്ട് അവന്റെ കൈകാലുകൾ വീണ്ടും കെട്ടി ആ റൂമിൽ നിന്ന് പോയി.
ഇതേസമയം അപ്പുറത്തെ മുറിയിലെക്ക് നയനയും ആദിത്യയും പോയി.അവിടെ കഴുത്തിൽ കൈയും വച്ച് തടവികൊണ്ടിരുന്ന പ്രിൻസിയോടായി തിരക്കി.
നയന :ഇപ്പേങ്ങേനുണ്ടെടി?
പ്രിൻസി :കൊഴപ്പമില്ല, എന്നാലും തൊണ്ടയ്ക്ക് ചെറിയ വേദനയുണ്ട് വെള്ളം