അവൾ വിട് വിട് എനിക്ക് വേദനിക്കുന്നു എന്ന് പറഞ്ഞു അവൾ കറി.
ഇക്കാ വിട്ടേക്കടാ ഒരു പാവം കൊച്ചാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ അങ്ങ് വിട്ട്.
അവൾ എന്റെ നേരെ സൂക്ഷിച്ചു എന്തൊ പിറു പിറുത് കൊണ്ട് കൈയിൽ ബിപി നോക്കുന്ന ഇൻസ്റ്റർമെന്റും അവൾ വന്നപ്പോൾ കൊണ്ട് വന്നാ സാധനങ്ങളും എടുത്തു ഇറങ്ങി പോയി.
“നീ എന്ത് പണി ആടാ കാണിച്ചേ. അത് ഒരു പാവം കൊച് ആടെ. തലേ ദിവസവും ഇന്നലെ ഒക്കെ അവൾ ആണ് കെട്യോളുടെ കൂടെ എന്നെ പിടിച്ചു ബെഡിൽ കിടത്താനും സഹായിച്ചത്.”
“ശെടാ.
ഞാൻ ചുമ്മാ ഒരു താമശക് ചെയ്തു പോയതാ.
ഞാൻ ക്ഷേമ ചോദിച്ചോളാം ”
“ഓ
അതൊന്നും വേണ്ടടാ.
അവൾ ഒരു പാവം ആണ് ജോലി അനോഷിച്ചു വന്നത് ആണ്.നല്ല മാർക്കും ഉണ്ട് നേഴ്സിങ്ങിൽ പിന്നെ ഇവിടെ അങ്ങ് ജോലി കൊടുത്തു. നല്ല ആൾ ആണെന്ന ഡോക്ടർ ഒക്കെ പറഞ്ഞേ.
അതും അല്ലാ അവളുടെ ചോരയും ഇപ്പൊ എന്റെ ശരീരത്തിൽ കൂടി ഓടുന്നുണ്ട്. എനിക്ക് ബ്ലഡ് ഡോനെറ്റ് ചെയ്താ ആൾ ആണ്.”
എനിക്ക് അപ്പൊ തന്നെ മൂഡ് പോയി. എന്തായാലും സോറി പറയാം എന്ന് വെച്ച് അവളോട്.
“ആട്ടെ അവളുടെ നാട്, വീട്ടുകാർ ഒക്കെ ”
“വയനാട്ട് കാരിയാ. അമ്മയും അച്ഛനും ഒക്കെ ഉണ്ട് സാമ്പത്തിക ബാധ്യത ആണ് കടം ഒക്കെ കയറി ഒരു പൊളിഞ്ഞു ചടറായ വീട് ഒക്കെ ആണ് അവളെ കുറച്ചു അനോഷിച്ചപ്പോൾ കിട്ടിയത്.
ഏക ആശ്രയം ഇപ്പൊ ഈ ജോലി ആണ് അവൾക് ഉള്ളത്.”