“ഒരിക്കലും അവളെ കൊല്ലില്ല. എന്റെ കൂട്ടുകാരി അതായത് സ്റ്റെല്ല യുടെ കൂടെ ആയിരുന്നു പഠിച്ചേ. അവൾ പറഞ്ഞത് ശെരി ആണേൽ അവൾ മരിച്ചാൽ സ്ഥലം മൊത്തം പള്ളി പേരിലേക് പോകും എന്ന് എഴുതി വെച്ചിട്ട് ഉണ്ടത്രേ. ”
“അതാണല്ലേ കാര്യം ”
“ഉം
പിന്നെ ഇവൻ കണ്ണിൽ ചോര ഇല്ലാത്തവൻ അല്ലെ. ആ പാവത്തെ പേടിപ്പിച്ചു നിർത്തിയേക്കുക ആയിരിക്കും.”
“നിങ്ങൾ എന്തെങ്കിലും ഉണ്ടേൽ വിളിച്ചു പറയണം കേട്ടോ. ഞാൻ വീട്ടിലേക് പോകുവാ അവർ അവിടെ ഒറ്റക്ക് ഉള്ള്.”
“ഉം ”
അപ്പൊ തന്നെ സുനിൽ എന്നോട് പറഞ്ഞു.
“എടാ അവരെ ഇവിടെ നിർത്തുന്നത് ഈ ടൈം സുരക്ഷാ അല്ലാ. ഇവിടെ നിന്ന് നിന്റെ ഭാര്യ കവിതയെയും മോളെയും മാറ്റ് എങ്ങോട്ട് എങ്കിലും ”
“എന്റെ മനസ് അങ്ങനെ ആടാ പറയുന്നേ”
“ശെരി നിങ്ങൾ പോകോ.
പിന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടേൽ വിളി. അവന്മാരുടെ കൈയിൽ നിന്ന് എങ്ങനെ എങ്കിലും വിവരങ്ങൾ ചോർത്താൻ നോക്ക് ”
അങ്ങനെ പറഞ്ഞു ഞാൻ വീട്ടിലേക് പോയി. വണ്ടി ഓടികുമ്പോൾ നല്ല രീതിയിൽ നോക്കി ആയിരുന്നു ഓടിച്ചേ. കഴിവതും ഇടവഴി കൂടി ആണ് ഞാൻ വണ്ടി ഓടിച്ചു. വീട്ടിൽ എത്തിയത്.