അങ്ങനെ ഓരോ കാര്യങ്ങൾ ഞങ്ങൾ പറഞ്ഞു കൊണ്ട് ഇരുന്നു ജോണിനെ തട്ടാൻ ഇട്ടാ പ്ലാനും. പുള്ളി കിടപ്പിൽ ആയി പോയത് ഒക്കെ എല്ലാം ഇക്കയോട് പറഞ്ഞു. അങ്ങനെ ടൈം രാത്രി ആകാറായപ്പോഴേക്കും ഇത്തയും വന്നു. ഹോസ്പിറ്റൽ റൂമിൽ തന്നെ കുക്കിങ് ചെയ്യാൻ പറ്റിയ എല്ലാ സെറ്റപ്പും ഉള്ള റൂം ആയിരുന്നു ഇക്കാക് കൊടുത്തത് തന്നെ.
ഇത്ത വന്നത് തന്നെ ബിരിയാണി ഒക്കെ ഉണ്ടാകാൻ ഉള്ള എല്ലാ സെറ്റപ്പ് ആയി ആണ് വന്നേ. കാരണം ശ്രീക് ഉള്ള അതേ പ്രാന്തു ഇത്തക് ഉണ്ട് കുക്കിംഗ് പ്രാന്ത്. ആകെ ഉള്ള വിത്യാസം എന്നത് അവൾക് വെജിറ്റെറിയാൻ മാത്രം ആണ് ഉണ്ടാകാൻ അറിയും പക്ഷേ ഇത്തക് എല്ലാം അറിയാം.
ആകെ പാടെ ഞാൻ നോൺ വെജ് കഴിക്കുന്നത് ഇത്തയുടെ അടുത്ത് വരുമ്പോൾ മാത്രം ആയിരുന്നു കാരണം കവിതയും, ദിവ്യ വെജിറ്ററിയാൻ ആയത് കൊണ്ട് ഞാനും വെജിറ്ററിയാൻ ആയി പോയി. അമ്മയുടെ കാര്യം പറയണ്ട ആവശ്യം ഇല്ലാ ശ്രീ ടെ കൈ പൂണ്യ വും അതിന്റെ ഇരട്ടി കൈ പൂണ്യം ഉള്ള ദിവ്യ കിട്ടിയപ്പോൾ നോൺ വെജ് രുചി വരെ അമ്മ മറന്നു പോയി. കവിത എല്ലാം പഠിച്ചു വരുന്നതേ ഉള്ള്.
ഇത്താ ഹാപ്പി ആയി ഞങ്ങളോട് വർത്തമാനം പറഞ്ഞു കുക്കിങ് ചെയ്തു കൊണ്ട് ഇരുന്നു.
ഞാൻ കവിതായ്യെയും ദിവ്യ യെയും ഫോൺ വിളിക്കാൻ റൂമിൽ നിന്ന് പുറത്തേക് ഇറങ്ങി ആ റൂമികളുടെ ഇടയിലൂടെ ഉള്ള വരാന്തയിൽ കൂടി നടന്നു അവരെ വിളിച്ചു സംസാരിച്ചു കൊണ്ട് നടന്നു പുറമേ കഴിച്ചകൾ കണ്ടു കൊണ്ട് തണുന്ന കാറ്റു അടിച്ചു കൊണ്ട് അവളുമ്മാരോട് സംസാരിച്ചു നില്കാൻ നല്ല സുഖം ആയിരുന്നു .
പ്രൈവറ്റ് ഹോസ്പിറ്റൽ അതും ഇക്കാക് പകുതി ഷെയർ ഉള്ള ഹോസ്പിറ്റൽ ആയിരുന്നു ഇത്.അത് കൊണ്ട് തന്നെയാ സേഫ്റ്റിക് വേണ്ടി ഇക്കയുടെ ആളുകൾ ഇവിടെ തന്നെ ഇക്കായെ കൊണ്ട് വന്നത്
തന്നെ.
അവരെ വിളിച്ചു സമയം പോയതേ അറിഞ്ഞില്ല. കവിതയോട് ആണ് ഒരുപാട് സംസാരിച്ചേ. അവൾ ആണേൽ അവിടെ നടന്ന കാര്യങ്ങൾ മുഴുവനും എന്റെ ചെവിയിലേക് ചിലകാതെ അവൾ ഉറങ്ങില്ലാ എന്ന് വേണം പറയാൻ.