“എന്നാ അവളുടെ കൈയിൽ ഫോൺ കൊടുത്തേ ആന്റി ”
അവൾ ടെ കൈയിലേക് ഫോൺ കൊടുത്ത ശേഷം അവൾ
“ഹലോ.. ഏട്ടാ ”
“നീ എന്നെ നാറ്റിക്കോടി കുരിപ്പേ ”
“സോറി ഏട്ടാ. ഞാൻ രാത്രി സ്വപ്നം കണ്ടപ്പോൾ ഏട്ടൻ ആണ് കൂടെ കിടന്നത് എന്ന് ഓർത്ത് കടിച് പോയതാ.
ഞാൻ ആന്റിയോട് സോറി പറഞ്ഞു ഏട്ടാ ”
“ഉം.
ഇനി അവർത്തിച്ചാൽ. നിന്റെ പല്ലുകൾ ഒക്കെ ഞാൻ അങ്ങ് പറച്ചെടുക്കും കേട്ടോടി ”
“അപ്പൊ ഞാൻ എങ്ങനെ കടല മുട്ടായി തിന്നും ഏട്ടാ ”
“നീ തിന്നേണ്ട ഞാൻ ചവച്ചു അരച്ചു നിനക്ക് തരാം. പോരെ ”
“ചെ എനിക്കൊന്നും ബേണ്ട ഏട്ടൻ ചവച്ചു അരച്ചത് ”
“എന്തൊ എങ്ങനെ.
രണ്ട് ആഴ്ച മുൻപ്. എന്റെ വായിൽ കിടന്ന മീട്ടായി ലിപ് ലോക്ക് അടിച്ചു മാറ്റികൊണ്ട് ഓടിയ നിയണോ ഈ പറയുന്നേ.”
“അത് പിന്നെ എനിക്ക് ഇഷ്ടപെട്ട രുചി ഉള്ള മുട്ടായി ആയത് കൊണ്ടല്ലേ. അതുക്കെ അപ്പൊ ഇനി ചെയ്യില്ല.”
അവളുടെ പുഞ്ചിരി എനിക്ക് ഫോണിലൂടെ കേൾകാം ആയിരുന്നു.
“അതേ നിന്നെ പോലെ ഉള്ള വള്ള വള്ള സംസാരിക്കുന്ന ഒരു കുട്ടിയെ കണ്ടു