ഞാൻ കവിതയുടെ റൂമിലേക്കു ചെന്നപ്പോൾ ദിവ്യ കുഞ്ഞിന്റെ തുണിയും എല്ലാം ബാഗിൽ നിറച്ചു. അവളോട് വേഗം തുണി മാറാൻ പറഞ്ഞു. അവൾ എന്താണ് സംഭവം എന്ന് ആലോചിച്ചു നിൽക്കുക ആയിരുന്നു. അപ്പോഴേക്കും കാർ ഞാൻ ഷെഡിൽ നിന്ന് ഇറക്കി കവിത ഒരു ചുരിദാർ എടുത്തു ഇട്ട് അവളെയും കുഞ്ഞിനേയും വണ്ടിയിൽ ഫ്രണ്ട് സീറ്റിൽ ഇരുത്തി.അപ്പോഴേക്കും അമ്മ എന്താടാ എന്ന് ചോദിച്ചു എഴുന്നേറ്റു വന്നു. ഒന്നുല്ലാമ്മേ എന്ന് പറഞ്ഞു ദിവ്യ യോട് പോകുവാട്ടോടി വിളിക്കണം കേട്ടോ. എന്ന് പറഞ്ഞു.
“സൂക്ഷിച്ചു പോകാനാട്ടോടാ ”
എന്ന് ദിവ്യ പറഞ്ഞു.
ഞാൻ വണ്ടിയും സ്പീഡിൽ തന്നെ റോഡിൽ കയറി ആന്റിയുടെ റിസോർട്ട് ലക്ഷ്യം വെച്ച്.
കവിത എന്താണ് സംഭവം എന്ന് പോലും അറിയാതെ പേടിച്ചു കൊച്ചിനെ മുറുകെ പിടിച്ചു കാറിന്റെ ഫ്രണ്ടിൽ എന്റെ ഒപ്പം ഇരിക്കുന്നുണ്ടായിരുന്നു.
ഞാൻ വണ്ടി ഓടിച്ചു കൊണ്ട് തന്നെ ബേസിലിനെ വിളിച്
രവി ക് വെട്ട് ഏറ്റു എന്ന് അവൻ പറഞ്ഞപ്പോൾ പേടിച്ചു പോയി ഞാനും.
ഹോസ്പിറ്റൽ പോകാൻ പറ്റില്ല അവിടെ ഒക്കെ അവന്മാരുടെ ആളുകൾ ആണെന്നും. നമ്മുടെ കമ്പനിയിൽ വർക്ക് ചെയ്യുന്ന ഒരുത്തവന്റെ വീട്ടിൽ ചെന്ന് സ്റ്റിച് ഇട്ട് മരുന്ന് തേച് തന്നു അയാളുടെ മോൾ എന്ന് പറഞ്ഞപ്പോൾ എനിക്ക് ഒരു ആശുവസം ആയി. നിങ്ങൾ എവിടെങ്കിലും പതുങ്ങിക്കോ എന്ന് പറഞ്ഞ ശേഷം പിന്നെ വിളികാം എന്ന് പറഞ്ഞു. ആന്റിയെ വിളിച്ചു കാര്യം പറഞ്ഞു. അത് കേട്ടുകൊണ്ട് ഇരുന്ന കവിത പേടിച്ചു ഒരു കൈ കൊണ്ട് എന്റെ കൈയിൽ മുറുകെ പിടിച്ചു എന്റെ മുഖത്തേക്ക് നോക്കി.
അപ്പോഴത്തെ ടൈം ൽ എനിക്ക് ഇവളെയും കുഞ്ഞിനേയും സുരക്ഷ സ്ഥലത്ത് എത്തിക്കുക ആയിരുന്നു വേണ്ടേ. അങ്ങനെ പുലർച്ചെ ആയപ്പോൾ തന്നെ ആന്റിയുടെ അടുത്ത് എത്തി. അവിടെ ഇവർ സൈഫ് ആണെന്ന് എനിക്ക് അറിയാം. പക്ഷേ എന്നെ കാണാതെ ആകുമ്പോൾ അവർ എന്നെ അനോഷിച്ചു തിരഞ്ഞു ഇവിടെ വരും അത് ആന്റിക്കും കുഞ്ഞിനും കവിതകും ഭിഷണി ആണെന്ന് അറിയാം എന്നത് കൊണ്ട് ഞാൻ ഇവിടെ സ്റ്റേ ചെയ്യില്ല എന്ന് മനസിൽ പറഞ്ഞു.
കവിതയെയും കൊച്ചിനെയും ആന്റി ആന്റിയുടെ മുറിയിലേക് കൊണ്ട്