ഞാൻ ഒരു വല്ലാത്ത അവസ്ഥ യിൽ ആയി പോയി കഴിഞ്ഞ ആഴ്ച വരെ കൂൾ ആയി നടന്ന ഞാൻ ആണ് ഇപ്പൊ ഇങ്ങനെ ടെൻഷൻ അടിച്ചു നടക്കുന്നെ.
ഞാൻ കവിതയുടെ അടുത്തേക് ചെന്നപ്പോൾ ആന്റി കവിതയെ അശോസിപ്പിച്ചും കൊണ്ട് ഇരിക്കുക ആയിരുന്നു. എന്നെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ചു.
“ഏട്ടാ നമുക്ക് ഒന്നും വേണ്ടാ ഏട്ടാ…..
എല്ലാം അവർക്ക് കൊടുത്തേരെ……
എനിക്ക് ഏട്ടൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല…….
എനിക്ക് ഏട്ടന്റെ കൂടെ ജീവിച്ചു കൊതിമാറിയിട്ട് ഇല്ലാ……..
നമുക്ക് ഒന്നും വേണ്ടാ….. ഏട്ടാ ”
എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു കൊണ്ട് ഇരുന്നു.
അവളെ അപ്പൊ എന്ത് പറഞ്ഞു ഞാൻ തണുപ്പിക്കും എന്ന് ഓർത്തു.
“കവിതയെ എനിക്ക് ഒന്നും വേണ്ടാ…. പക്ഷേ ഞാൻ ഇത് എല്ലാം അവന് കൊടുത്തു ഒളിവിൽ പോയാൽ എന്നെ ആശ്രയിച്ചു കഴിയുന്നവരുടെ അവസ്ഥയോ. ഞാൻ കാരണം ഒരുപാട് പേരുടെ വീട്ടിൽ അടുപ്പ് കാത്തുന്നുണ്ട്. ഇതൊക്കെ ഇട്ടേച് പോയാൽ അവരും വഴിയാത്തരം ആകും. ഇത് ഇപ്പൊ ശാന്തം ആകും ഇല്ലേ ഞാൻ ആക്കും. നീ പേടിക്കാതെ ഇരി.
ഞാൻ വീട്ടിലേക് പോകുവാ ദിവ്യ അമ്മേ ഒറ്റക്ക് ഉള്ളൂ ”
അത് കേട്ടിട്ട് അവൾ മൈൻഡ് ചെയ്യാതെ പോകണ്ടാ എന്ന് എന്നോട് പറഞ്ഞു.