ഞാൻ കിഴുക്കിയ ഭാഗത്ത് തടവി കൊണ്ട് അനു എന്റെ കൈയ്യിൽ നല്ലൊരു പിച്ച് തന്നിട്ട്:
“സോറി, ഏട്ടാ ഇനി ഞാൻ ഏട്ടൻ പറയണതെല്ലാം കേട്ടോളാംന്ന് അൽപ്പം ഉച്ചത്തിൽ പറഞ്ഞിട്ട് എന്നെ നോക്കി കണ്ണുരുട്ടി കൊണ്ട് മുഖം കോട്ടി കാണിച്ചു.
അങ്ങനെ ഒരു 10 മിനിറ്റിനകം ഞങ്ങൾ ഡച്ച് പാലസിൽ എത്തി. ടിക്കറ്റെടുത്ത് ഡച്ച് പാലസിൽ കയറിയ ഞങ്ങൾ അതിനകത്തെ ചരിത്ര പ്രധാനമായ രാജാവിന്റെ വാളും, സിംഹാസനവും പണ്ട് കാലത്ത് രാജാക്കന്മാർ ഉപയോഗിച്ച വസ്തുക്കളും അവരുടെ പെയിന്റിംഗുകളുമെല്ലാം ഒരു മണിക്കൂറിൽ കണ്ടിറങ്ങിയ ശേഷം ഡച്ച് പാലസിന്റെ കോംപൗണ്ടിൽ നിൽക്കുന്ന ആൽ മരത്തിന്റെ അടുത്തേയ്ക്ക് അനൂന്റെ കൈ പിടിച്ചു നടന്നു. അന്ന് അവിടെ വെച്ചായിരുന്നല്ലോ ഞാൻ പ്രപ്പോസ് ചെയ്തതിനുള്ള മറുപടി അവളെനിക്ക് തന്നത്. ആൽത്തറയിൽ ഇരുപ്പുറപ്പിച്ച ഞാനും അനുവും ഉച്ച സമയത്ത് വീശുന്ന കുളിർക്കാറ്റ് ആസ്വദിച്ച് ചേർന്ന് ഇരുന്നു.
“അനൂട്ടി ….”
“ഉം …”
ഞാൻ വിളിച്ചത് കേട്ട് അനു മൂളി കൊണ്ട് വിളി കേട്ടു.
” ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?” ആൽത്തറയിൽ നിവർത്തി വച്ചിരിക്കുന്ന അനൂന്റെ കൈ തണ്ടയിൽ കൈ വച്ച് കൊണ്ട് ഞാൻ ചോദിച്ചു.
“എന്റെ ആദി കുട്ടന് എന്നോട് എന്ത് വേണേലും ചോദിക്കാലോ പിന്നെന്തിനാ ഇങ്ങനെ ഗ്യാപ് ഇട്ട് ചോദിക്കുന്നെ?” ഞാൻ അപരിചിതരോട് ചോദിക്കുന്നത് പോലെ സംസാരിച്ചത് ഇഷ്ടപ്പെടാതിരുന്ന അനു മുഖം വീർപ്പിച്ച് കൊണ്ട് എന്നോട് പറഞ്ഞു.
അനൂന്റെ മുഖം മാറിയത് കണ്ടതോടെ ഞങ്ങൾ നിൽക്കുന്ന പരിസരത്ത് വേറെ ആരുമില്ലാത്തിന്റെ ധൈര്യത്തിൽ അനൂന്റെ തോളിൽ കൈയ്യിട്ട് കൊണ്ട് അവളുടെ കവിളത്ത് പിടിച്ച് കൊണ്ട് ഞാൻ പറഞ്ഞു:
“ഹാ… പിണങ്ങല്ലേ എന്റെ ചുന്ദരി പെണ്ണെ. ഞാൻ ചോദിക്കാൻ വന്നത് എന്താണെന്ന് പറയട്ടെ?”
“ഉം… ആദി കുട്ടൻ പറ”
“അന്ന് ഇവിടെ വച്ചല്ലേ അനു കുട്ടി നീ എന്നോട് നമ്മള് തമ്മില് ശരിയാകത്തില്ലാന്നൊക്കെ പറഞ്ഞ് പോയത്. പിന്നെ എപ്പോഴാ നിനക്കെന്നോട് ഇഷ്ടം തോന്നി തുടങ്ങീത്?” അനൂന്റെ തോളിൽ കൈയിട്ടിരുന്ന് അവളുടെ കണ്ണിൽ നോക്കിയാണ് ഞാനിത് ചോദിച്ചത്.
“അന്ന് ഓരോന്നൊക്കെ ആലോചിച്ച് കൂട്ടി നീന്നോടങ്ങനെയൊക്കെ പറഞ്ഞ് പോയെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നെ എനിക്ക് ജീവനായിരുന്നു. അന്ന് ആ പാർക്കിംഗില് വച്ചുണ്ടായ പ്രശ്നത്തിൽ നീ അവരെയൊക്കെ ഒറ്റയ്ക്ക് അടിച്ച് വീഴ്ത്തി എന്നെ ഒരു പോറലു പോലും ഏൽക്കാതെ അവിടന്ന് രക്ഷിച്ച് കൊണ്ടു പോയ ആ ദിവസം തൊട്ടെ ഞാൻ നിന്നെ സ്നേഹിച്ച് തുടങ്ങീതാ. അന്ന് ഞാൻ ബൈക്കിൽ ഇരുന്ന് കരഞ്ഞപ്പോ നീ എന്നെ ഓരോന്നൊക്കെ പറഞ്ഞ്