സമാധാനിപ്പിച്ചപ്പോ തന്നെ ഞാനാ കാര്യം തന്നെ പതിയെ മറന്നു പോയി. പിന്നെ അന്ന് ഓഫീസിൽ പോകാതെ നമ്മളന്ന് ബിനാലെയ്ക്ക് പോയില്ലേ നീ എന്റെ കൂടെയുണ്ടായ ഓരോ നിമിഷവും എനിക്ക് നീ തന്ന കെയറിംഗൊക്കൊ ഞാൻ ശരിക്കും എൻജോയ് ചെയ്യായിരുന്നു. അന്ന് പല പ്രാവശ്യം ഞാൻ കരുതീതാ എന്റെ ഇഷ്ടം നിന്നോട് പറയണംന്ന്. എനിക്കപ്പോ ധൈര്യം ഇല്ലാത്തോണ്ട് പറയാഞ്ഞതാ ഞാൻ” അനു ഒറ്റ ശ്വാസത്തിലിതെല്ലാം പറഞ്ഞിട്ട് എന്റെ തോളിൽ തല ചേർത്ത് വച്ചിരുപ്പായി.
അവളെന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അവളുടെ നാവിൽ നിന്ന് തന്നെ കേട്ടറിഞ്ഞ സന്തോഷത്തിൽ എന്റെ കണ്ണ് ഞാൻ പോലും അറിയാതെ നിറഞ്ഞിരുന്നു. എന്റെ തോളിൽ തല ചേർത്ത് വച്ചിരിക്കുന്ന അനൂന്റെ മൂർദ്ധാവിൽ ചുംബിച്ച് കൊണ്ട് അനൂനെ ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ ചോദിച്ചു:
“അന്ന് ബിനാലേ കാണാൻ പോയ ദിവസം ഞാനും നിന്നോട് ഇഷ്ടമാണെന്ന കാര്യം പറയാൻ ഒരുപാട് വട്ടം ഒരുങ്ങീതാ അന്ന് എന്തോ ധൈര്യം വരാത്തോണ്ട് പറയാഞ്ഞതാ. വാലന്റൈൻസ് ഡേ ടെ അന്ന് നിന്നെ പ്രപ്പോസ് ചെയ്തതാണെങ്കി ചീറ്റി പണ്ടാരവുമടങ്ങി പോയി” ഞാൻ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു.
“അന്നത്തെ പ്രപോസൽ ചീറ്റി പോയങ്കിലെന്താ നീ തല്ല് കൊണ്ട് കിടന്നപ്പോ ഞാൻ തന്നെ നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞില്ലേ അത് പോരെ?” അനു പുഞ്ചിരിച്ച് കൊണ്ട് എന്റെ മൂക്കിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു.
അങ്ങനെ ഡച്ച് പാലസിന്റെ അവിടത്തെ ആൽത്തറയിലിരുന്ന് കുറേ നേരം ഞങ്ങൾ ചിരിച്ചു കളിച്ചു സംസാരിച്ചിരുന്നു. ഇനി അവിടെ നിന്ന് ജ്യൂ സ്ട്രീറ്റിലൊക്കെ ഒന്ന് ചുറ്റി കറങ്ങാമെന്ന് തീരുമാനിച്ച ഞങ്ങൾ അവിടേയ്ക്ക് ഓട്ടോയിൽ പോയി. ജ്യൂസ് സ്ട്രീറ്റിലെ ജൂത ദേവാലയമായ സിനഗോഗിൽ കയറി കാഴ്ചകളൊക്കെ കണ്ട ശേഷം അവിടെ മരങ്ങൾ കൊണ്ടുള്ള പല തരത്തിലുള്ള രൂപങ്ങളും അലങ്കാര വസ്തുക്കളൊക്കെ വിൽക്കുന്ന കടയിൽ കയറി അവയൊക്കെ കണ്ട ശേഷം നേരെ പോയത് ഫോർട്ട് കൊച്ചി ബീച്ചിലേയ്ക്കാണ് അപ്പോഴെയ്ക്കും സമയം വൈകീട്ട് 4.30 ആയിരുന്നു. വെയിൽ മങ്ങി തുടങ്ങിയതിനാൽ ആളുകളെല്ലാം കടലിൽ ഇറങ്ങി തിരമാലയിൽ കാലൊക്കെ നനക്കുന്നുണ്ടായിരുന്നു.
അത് കണ്ടതോടെ അനു എന്റെ കൈയ്യിൽ പിടിച്ചിട്ട് പറഞ്ഞു: “ആദി … നമ്മുക്കും ഇറങ്ങിയാലോ. കടലിൽ എല്ലാരും ഇറങ്ങണത് കണ്ടിട്ട് കൊതിയാവാ”
“അനൂട്ടി…. ഈ ഗൗൺ ടൈപ്പിട്ട് ഡ്രസ്സിട്ടിറങ്ങിയാ നനയില്ലേ ഡാ?”
അനൂന്റെ ഡ്രസ്സിലേയ്ക്ക് നോക്കിയാണ് ഞാനിത് ചോദിച്ചത്.
” അത് ഞാൻ നനയാതെ കുറച്ച് പൊക്കി പിടിച്ചോളാം. കുറച്ച് നനഞ്ഞാലും സാരമില്ലാന്നെ” ഞാൻ ചോദിച്ചതിന് ചിരിച്ചു കൊണ്ടാണ് അവൾ മറുപടി തന്നത്.
” എന്നാ വാ” ന്ന് പറഞ്ഞ് കൊണ്ട് ഞാൻ അനൂന്റെ കൈയ്യിൽ പിടിച്ച് അവളുമായി തിരയിൽ കാൽ നനയ്ക്കാനിറങ്ങി. വെള്ളത്തിലിറങ്ങുന്നതിനു മുൻപേ