ഒളിച്ചോട്ടം 8 [KAVIN P.S]

Posted by

“ഞാനേ ഇന്ന് അനൂന്നെയും കൊണ്ട് പോകണ കാര്യമൊക്കെ പ്ലാൻ ചെയ്ത് കിടക്കായിരുന്നു.”

” ഓ … അതിന് മാത്രം നീ ആലോചിച്ചു കൂട്ടിയോ ഈ സമയം കൊണ്ട്. ആലോചിച്ച് കിടപ്പായെന്ന് പറഞ്ഞോണ്ട് ചോദിച്ചതാ” അമൃത് ചിരിച്ചു കൊണ്ടാണിത് പറഞ്ഞത്.

 

അമൃതിന്റെ പുറത്ത് ചെറിയൊരു അടി കൊടുത്തിട്ട് ഞാൻ ചിരിച്ചു കൊണ്ട് അവന്റെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ജിമ്മിലെ ഏറ്റവും അറ്റത്തുള്ള ജനാലയ്ക്ക് അടുത്തേക്ക് നടന്നു. ഞങ്ങളുടെ തൊട്ട് പിറകെയായി നിയാസും വന്നു.

“ഇന്നെന്തൊക്കെയാ നിന്റെ പ്ലാൻ?” വെയ്റ്റ് ബാറിൽ ഇടാൻ വെയ്റ്റ് പ്ലേറ്റ് സ്റ്റാൻഡിൽ നിന്ന് എടുക്കുന്നതിനിടെ നിയാസ് എന്നോട് ചോദിച്ചു.

“പമ്പ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ 9.30 ആകുമ്പോഴെയ്ക്കും അവള് വന്ന് നിൽക്കാന്നാണ് പറഞ്ഞിരിക്കുന്നെ അവിടെ നിന്ന് ഞാൻ അവളെ കാറിൽ വന്ന് പിക്ക് ചെയ്ത് കൊണ്ടു പോകാന്നാ വിചാരിക്കുന്നെ. ബാക്കി പോകാനുള്ള സ്ഥലമൊക്കെ അവളോട് കൂടി ചോദിച്ചിട്ട് പോകാലോ” ഞാൻ ചെസ്റ്റിന് കളിക്കാറുള്ള ബെഞ്ചിൽ കേറി കിടന്നിട്ട് നിയാസ് ചോദിച്ചതിനുള്ള മറുപടി പറഞ്ഞു.

” അപ്പോ ബെർത്ഡേ ഗിഫ്റ്റ് കൊടുത്ത് ഇന്ന് ഒഫീഷ്യലായി പ്രപ്പോസ് ചെയ്യാൻ പോവ്വാണല്ലേ?”
അമൃത് ചിരിച്ചു കൊണ്ട് ചോദിച്ചു.

ഞാനവനെ നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി.

“ഗുഡ് ലക്ക് ബ്രോ”
നിയാസ് എന്നെ നോക്കി പറഞ്ഞു.
എക്സർസൈസ്സുകൾ തുടങ്ങി കഴിഞ്ഞ് പിന്നെ ഞങ്ങൾ അധികം സംസാരിച്ചില്ല. എല്ലാം കഴിഞ്ഞപ്പോൾ ഒരു 8 മണിയോടു കൂടി ഞങ്ങളെല്ലാവരും വീട്ടിലേയ്ക്ക് മടങ്ങി.

വീട്ടിലെത്തിയ ഞാൻ കുളി കഴിഞ്ഞ് ഒരു വൈറ്റ് ഷർട്ടും ഒരു ബ്ലാക്ക് പാന്റ്സും എടുത്തിട്ടു. പാന്റ്സിനകത്തേയ്ക്ക് ഷർട്ട് ഇൻസർട്ട് ചെയ്ത് ഷർട്ടിന്റെ മേലെ ബ്ലാക്ക് ബ്ലേസറും (ജാക്കറ്റും) എടുത്തിട്ട് നല്ല വെസ്റ്റേൺ ലുക്കിൽ പാർട്ടിയ്ക്ക് പോകുന്ന പോലെയാണ് ഇന്ന് ഡ്രസ്സ് ചെയ്തിരിക്കുന്നത്. അനൂനെ പ്രപ്പോസ് ചെയ്യാൻ പോകുന്നതല്ലേ സ്റ്റൈൽ ഒട്ടും കുറക്കണ്ടാന്ന് കരുതിയാണ് ഇന്ന് ഈ അപ്പിയറൻസ്. റൂമിലെ കണ്ണാടിയിൽ നോക്കി മുടി ചീകി കൊണ്ട് ഞാൻ എന്റെ ജാക്കറ്റ് ഇട്ടുള്ള കോലം ശരിക്കുമൊന്ന് വിലയിരുത്തി. ‘സംഭവം എന്തായാലും കളറായിട്ടുണ്ട്” ഞാൻ മനസ്സിൽ പറഞ്ഞു. അനൂന് വേണ്ടി വാങ്ങിയ റിംഗ് എടുത്ത് ജാക്കറ്റിന്റെ പോക്കറ്റിലിട്ടു കൊണ്ട്. ഞാൻ സ്റ്റെയർ ഇറങ്ങി താഴെ ചെന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു: “അമ്മാ കഴിക്കാനുള്ളത് റെഡിയായോ?”

Leave a Reply

Your email address will not be published. Required fields are marked *