ആയിട്ട് പൊരിഞ്ഞ സംസാരത്തിലായിരുന്നു. ” എന്നാ നമ്മുക്കിറങ്ങിയാലോ സാജീ” ന്ന് ഇക്ക പറഞ്ഞതോടെയാണ് ഇത്തയും അനുവും തമ്മിലുള്ള കത്തി സംസാരം അവസാനിപ്പിച്ചത്. രണ്ട് പെണ്ണുങ്ങൾ സംസാരം തുടങ്ങിയാൽ പിന്നെ അതെപ്പോ നിർത്തുമെന്ന് ദൈവത്തിനും പോലും അറിയില്ലാ അതാണല്ലോ അവരുടെ പ്രകൃതം.
യാത്ര പറഞ്ഞിറങ്ങിയ നാസിമിക്കാനേം ഇത്തയേയും ഒരിക്കൽ കൂടി നാളത്തെ പാല് കാച്ചൽ ചടങ്ങിന് എത്തണമെന്ന് നിർബന്ധപൂർവ്വം ക്ഷണിച്ചാണ് യാത്രയാക്കിയത്. അവര് പോയതോടെ ഞാൻ പകുതി വെച്ച് നിർത്തിയ കാറ് കഴുകൽ പൂർത്തിയാക്കിയിട്ട് കാർ ഒന്ന് തുടച്ച് മിനുക്കിയ ശേഷം സോഫയിൽ പോയി ഇരുന്നു. ചുവരിലെ ക്ലോക്കിലെയ്ക്ക് നോക്കിയപ്പോ സമയം 12 മണി. ആകെ വിയർത്ത് ഒഴുകിയയതിനാൽ വീണ്ടും കുളിച്ചിട്ട് ഒരു നീല ഫുൾ സ്ലീവ് ഡെനിം ഷർട്ടും വെള്ള കസവ് മുണ്ടും ഉടുത്ത് ഒരുങ്ങിയ ശേഷം അടുക്കളയിലേയ്ക്ക് ചെന്നപ്പോൾ അനുവും റാണി ചേച്ചിയും പൊരിഞ്ഞ സംസാരത്തിലായിരുന്നു.
“എല്ലാം റെഡിയായോന്ന്” ഞാൻ ചോദിച്ചപ്പോൾ അനു മൂളി കൊണ്ട് പറഞ്ഞു:
” ആദി… റെഡിയായല്ലോ എന്നാ ഞാൻ പോയി കുളിച്ചൊരുങ്ങി വരാം അത് വരെ റാണി ചേച്ചിയ്ക്ക് ഒരു കമ്പനി കൊടുക്കെന്ന്” പറഞ്ഞ് ബെഡ് റൂമിലേയ്ക്ക് പോയി.
റാണി ചേച്ചിയോട് സംസാരിച്ചിരുന്ന് കക്ഷിയായിട്ട് നല്ല കമ്പനിയായി ചേച്ചിയ്ക്ക് രണ്ട് മക്കളാണ് മോളുടെ കല്യാണം കഴിഞ്ഞതാ ഇളയത് ഒരു മോനാണ് അവനിപ്പോ ഡിഗ്രി ഫസ്റ്റ് ഇയർ ആണെന്ന് പറഞ്ഞു. അങ്ങനെ റാണി ചേച്ചിയോട് സംസാരിച്ച് കുറേ നേരം കഴിഞ്ഞപ്പോൾ എന്റെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം റൂമിൽ നിന്ന് കേട്ടു ഞാൻ എഴുന്നേൽക്കാൻ നിന്നപ്പോഴെയ്ക്കും അനു എന്റെ ഫോണും പിടിച്ച് ഓടി അടുക്കളയിലേയ്ക്ക് വന്നിട്ട് പറഞ്ഞു: ” അച്ഛനാ വിളിക്കുന്നെ”ന്ന് പറഞ്ഞ് ഫോണെന്റ കൈയ്യിൽ തന്നു. കുളി കഴിഞ്ഞിറങ്ങിയ അനു സെറ്റ് സാരി ഉടുത്ത് കണ്ണൊക്കെ എഴുതി നല്ല സുന്ദരിയായിട്ടാണ് നിൽപ്പ്. അനൂനെ നോക്കി കൈ കൊണ്ട് അടിപൊളിയായിട്ടുണ്ടെന്ന് ആംഗ്യം കാണിച്ചു അത് കണ്ട് ചിരി വന്ന അനു എന്റെ വയറ്റിൽ ചെറിയൊരു നുള്ള് തന്നു. ഞങ്ങളുടെ ആംഗ്യ ഭാഷ കണ്ട് ചിരി വന്ന റാണി ചേച്ചി വായ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ റിംഗ് ചെയ്യുന്ന ഫോണും പിടിച്ച് ഉമ്മറത്തെത്തിയിട്ട് കോൾ എടുത്തു. എടുത്ത ഉടനെ അച്ഛൻ :
“ആദി ഞങ്ങളിപ്പോ ജംഗ്ഷനിലെത്തി അവിടെ നിന്ന് ഏത് വഴിയാ വരണ്ടെ?”
“അച്ഛാ ജംഗഷനീന്ന് ഒരു കിലോ മീറ്ററെ നമ്മുടെ വീട്ടിലേക്കുള്ളൂ ആരോടെങ്കിലും കോയൽ വില്ലാസിലേക്കുള്ള വഴി ചോദിച്ചാ മതി”
“നീ എന്തായാലും വീടിന് പുറത്തിറങ്ങി നിൽക്ക് ഞങ്ങള് ദേ ഇപ്പോ എത്തും” ന്ന് പറഞ്ഞ് അച്ഛന്റെ കോൾ കട്ടായി.
അച്ഛനൊക്കെ ഇപ്പോ എത്തുമെന്നറിഞ്ഞതോടെ ഞാൻ അത് പറയാനായി അടുക്കളയിലേക്ക് പാഞ്ഞു. അനൂ അപ്പോൾ അവർ വരുമ്പോൾ കൊടുക്കായിട്ടുള്ള ജ്യൂസ് മിക്സിയിൽ അടിച്ചു കൊണ്ട് നിൽക്കായിരുന്നു.